
ഇന്ത്യയും സൗദിയും ഊർജ മേഖലയിൽ സഹകരിക്കും; കരാറിൽ ഒപ്പുവച്ചു
ഊർജ രംഗത്തെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും സൗദിയും ധാരണയിലെത്തി. ഇലക്ട്രിക്കൽ ഇന്റർ കണക്ഷൻ, ഗ്രീൻ ഹൈഡ്രജൻ സപ്ലൈ ചെയിൻ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിക്കും. ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഇരുരാജ്യങ്ങളുടെയും ഊർജ മന്ത്രിമാർ തമ്മിൽ ഒപ്പ് വച്ചു. റിയാദിലെത്തിയ ഇന്ത്യൻ ഊർജമന്ത്രി ആർ.കെ സിങ്ങും സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽസൗദുമാണ് ധാരണാ പത്രത്തിൽ ഒപ്പ് വച്ചത്. ധാരണ പ്രകാരം അടിയന്തര ഘട്ടങ്ങളിലും തിരക്കേറിയ സാഹചര്യങ്ങളിലും വൈദ്യുദി കൈമാറ്റം, ഊർജ പദ്ധതികളുടെ…