ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ കൂടുതൽ വിമാന സർവീസുകൾ; കുറഞ്ഞ നിരക്കുള്ള സർവീസുകളും പരിഗണനയിൽ

ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ വിസ നടപടികൾ ലഘൂകരിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രി അറിയിച്ചു. ഉംറ തീർത്ഥാടകരുടെ സുഗമമായ യാത്രക്കായി ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസ് തുടങ്ങുമെന്ന് സൗദി ഹജ്ജ് മന്ത്രി പറഞ്ഞു. നിരക്ക് കുറഞ്ഞ വിമാന സർവീസുകളും ആലോചനയിലുണ്ട്. ഇന്ത്യയിലെത്തിയ സൗദി ഹജ്ജ് മന്ത്രി തൗഫീഖ് ബിൻ ഫസ്വാൻ അൽ റബിയയും ഇന്ത്യൻ ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യസഹമന്ത്രി വി മുരളീധരനും മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.  ഇന്ത്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് സൗദി…

Read More

സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം

സൗദിയിൽ കെട്ടിടങ്ങളുടെ ബാൽക്കണികളിൽ രൂപത്തിലും നിറത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തി. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമതിയില്ലാതെ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തികളും അറ്റകുറ്റ പണികളും നടത്താൻ പാടില്ല. നിയമലംഘകർക്ക് കനത്ത പിഴ ചുമുത്തുമെന്ന് മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദി ബിൽഡിംഗ് കോഡിനനുസരിച്ചുള്ള രൂപത്തിലും ശൈലിയിലും മാത്രമേ കെട്ടിടങ്ങങ്ങൾ നിർമ്മിക്കാനും അറ്റകുറ്റപണികൾ നടത്താനും പാടുള്ളൂവെന്ന് മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കെട്ടിടങ്ങളുടെ പൊതു ഭംഗിക്കു കോട്ടം വരുത്തുംവിധമുള്ള…

Read More

സൗ​ദി അ​റേ​ബ്യ​യിൽ മഴ മുന്നറിയിപ്പ്; അടുത്ത തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​ക്കും മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്​​ഥ കേ​ന്ദ്രം അ​റി​യി​ച്ചു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യാ​യി​രി​ക്കും. 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​രെ കാ​റ്റ​ടി​ക്കാ​നും ചി​ല​യി​ട​ങ്ങ​ളി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ശ​ക്തി​പ്രാ​പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. ചെ​ങ്ക​ട​ലി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ അ​ടി​ക്കാ​നി​ട​യു​ണ്ടെ​ന്നും ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. കാ​ലാ​വ​സ്ഥ മാ​റ്റ​മു​ണ്ടാ​കു​മ്പോ​ൾ വി​ദൂ​ര ദൃ​ഷ്​​ടി കു​റ​ക്കു​ന്ന വി​ധ​ത്തി​ൽ പൊ​ടി​ക്കാ​റ്റു​ണ്ടാ​യേ​ക്കാം….

Read More

ബ്രസീലിയൻ ഫുഡ് കമ്പനി ജെ.ബി.എസ് സൗദിയിൽ നിക്ഷേപമിറക്കുന്നു

ബ്രസീലിയൻ ഫുഡ് പ്രൊസസിംഗ് കമ്പനിയായ ജെ.ബി.എസ് സൗദിയിൽ കൂടുതൽ നിക്ഷേപമിറക്കുന്നു. ബ്രസീൽ പ്രസിഡന്റിന്റെ സൗദി സന്ദർശനവേളയിലാണ് കമ്പനി കൂടുതൽ നിക്ഷേപത്തിന് ധാരണയിലെത്തിയത്. ബ്രസിൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലഡിസിൽവയുടെ സൗദി സന്ദർശന വേളയിൽ സൗദയിലെത്തിയ കമ്പനി പ്രതിനിധികളാണ് കൂടുതൽ നിക്ഷേപത്തിന് കരാറിലേർപ്പെട്ടത്. അന്താരാഷ്ട്ര ഫുഡ് പ്രൊസസിംഗ് ഭീമനായ ജെ.ബി.എസാണ് കമ്പനിയുടെ പുതിയ ഫുഡ് പ്രൊസസിംഗ് യൂണിറ്റാണ് സൗദിയിൽ ആരംഭിക്കുന്നതിന് ധാരണയിലെത്തിയത്. സൗദി നിക്ഷേപ മന്ത്രാലയവുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പ് വെച്ചു. മാംസ ഉൽപാദന സംസ്‌കരണ രംഗത്താണ്…

Read More

സൗദിയിൽ ഇലക്ട്രിക് വിമാനങ്ങളുടെ സർവീസ് ആരംഭിക്കാൻ പദ്ധതി

സൗദിയിൽ ഇലക്ട്രിക് വിമാനങ്ങളുടെ സർവീസ് ആരംഭിക്കാൻ പദ്ധതി. ഇതിനായി അമേരിക്കൻ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 2026 ൽ റിയാദിലും ജിദ്ദയിലും ഇലകട്രിക് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വൈദ്യുതി വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതിലൂടെ വ്യോമഗതാഗത മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനാണ് സൌദി തയ്യാറെടുക്കുന്നത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് അഥവാ ഇവിറ്റോൾ വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ പ്രവർത്തിപ്പിക്കുകയാണ് സൌദിയുടെ ലക്ഷ്യം. ഇതിനായി മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസും അമേരിക്കൻ കമ്പനിയായ ഈവ് എയർ…

Read More

വേൾഡ് എക്സ്പോ 2030; സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈത്ത്

വേൾഡ് എക്സ്പോ 2030 എക്സിബിഷൻ വേദിയായി തിരഞ്ഞെടുത്ത സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈത്ത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻറെ നേതൃത്വത്തിലുള്ള നേട്ടങ്ങളുടെ തുടർച്ചയായാണ് ഈ വിജയമെന്ന് കുവൈത്ത് പറഞ്ഞു. ഈ നേട്ടം ഗൾഫ് മേഖലയുടെ നേട്ടമാണെന്നും മേഖലയിലെ തന്നെ വികസനത്തിന് ഇത് കാരണമാകുമെന്നും കുവൈത്ത് പറഞ്ഞു. ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് സൗദി 2030 ലെ വേൾഡ് എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്.19 വോട്ടുകൾ നേടിയാണ് സൗദി വിജയിച്ചത്. നേരത്തെ എക്‌സ്‌പോ…

Read More

സൗദിയില്‍ വിദേശികളിൽ ഇസ്ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു

സൗദിയുടെ കിഴക്കന്‍ പ്രവിശ്യിയില്‍ നിന്നും അരലക്ഷത്തിലധികം വിദേശികള്‍ ഈ വര്‍ഷം ഇസ്ലാം സ്വീകരിച്ചതായി സൗദി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പുതുതായി ഇസ്ലാമിലേക്ക് കടന്നു വന്നത്. പുരുഷന്‍മാരും സ്ത്രീകളും ഇസ്ലാമിലേക്ക് കടന്ന് വന്നവരിലുണ്ട്. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ഈ വര്‍ഷം ഇതുവരെയായി 56561 വിദേശികള്‍ ഇസ്ലാം ആശ്ലേഷിച്ചതായി സൗദി ഇസ്ലാമികകാര്യ മന്ത്രാലയം വെളിപ്പെടുത്തി. പ്രവിശ്യയിലെ ഇസ്ലാമിക കാര്യ മന്ത്രാലയം, ദഅ്‌വ ഗൈഡന്‍സ് സെന്റര്‍ തുടങ്ങിയവ വഴി ഇസ്ലാം…

Read More

സൗദിയിൽ ചെറുകിട ഇടത്തരം സംരംഭ‌ങ്ങളിൽ വർധന; എണ്ണം 12.5 ലക്ഷം കടന്നു

സൗദിയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം 12.5 ലക്ഷം കടന്നതായാണ് റിപ്പോർട്ട്. ഈ വര്‍ഷം മൂന്നാം പാദത്തിലെ കണക്കുകളിലാണ് വര്‍ധന രേഖപ്പെടുത്തിയത്. സ്മോള്‍ ആന്റ് മീഡിയം എന്റര്‍പൈസസ് ജനറല്‍ അതോറിറ്റി അഥവ മുന്‍ഷആതാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 3.5 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തെ ആകെ സംരംഭങ്ങളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തി എഴുപതിനായിരം കവിഞ്ഞതായി അതോറിറ്റി…

Read More

‘ഇസ്രയേലിന് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് ലോക രാജ്യങ്ങൾ നിർത്തണം’; ആവശ്യം ഉന്നയിച്ച് സൗദി അറേബ്യ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ

ഇസ്രയേലിന് ആയുധങ്ങൾ എത്തിച്ച് നൽകുന്നത് ലോക രാജ്യങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെടുന്നുവെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളുടെയും ഗാസയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും വെർച്വൽ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യം ആവശ്യപ്പെട്ടത്. ഗാസയിലെ ആക്രമണത്തിനെതിരെ ഒരു അന്താരാഷ്ട്ര നിലപാട് രൂപപ്പെടുത്തുന്നതിനും അംഗീകൃത അന്താരാഷ്ട്ര വ്യവസ്ഥക്ക് അനുസൃതമായി സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും ഗൗരവമായ രാഷ്ട്രീയ പ്രക്രിയക്ക് സമ്മർദ്ദമുണ്ടാകണമെന്നും എല്ലാ രാജ്യങ്ങളോടും സൗദി ആവശ്യപ്പെടുന്നു. ഗാസയെ സംബന്ധിച്ചിടത്തോളം…

Read More

സൗദിയിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു; ഒക്ടോബറിൽ 20 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്‌

സൗദിയിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. ഒക്ടോബറിൽ പണപ്പെരുപ്പം 1.6 ശതമാനമായി കുറഞ്ഞതായി ഗസ്റ്റാറ്റ് അറിയിച്ചു. 20 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. സൗദിയിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ആവിഷ്‌കരിച്ച നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഫലം കണ്ടതായി പുതിയ സാമ്പത്തികവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഒക്ടോബറിൽ അവസാനിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിൽ രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞതായി ചൂണ്ടിക്കാട്ടി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റാറ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഒക്ടോബറിൽ ജീവിതച്ചെലവ് സൂചിക 109.86 പോയിന്റായി ഉയർന്നു. ഫർണിച്ചറുകൾ, ഗാർഹീക…

Read More