സൗദിയിൽ അതിർത്തികൾക്കരികിലുള്ള വനപ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

രാജ്യത്തിന്റെ അതിർത്തികൾക്കരികിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള വനപ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്സ് മുന്നറിയിപ്പ് നൽകി. 2024 ജനുവരി 5-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. #حرس_الحدود يحذر من الاقتراب من المناطق الحدودية ويدعو إلى الالتزام بالأنظمة والتعليمات. pic.twitter.com/twooiKGkKd — حرس الحدود السعودي (@BG994) January 5, 2024 ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്ന കൃത്യമായ അടയാള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, സൗദി അറേബ്യയിലെ പൗരന്മാരും,…

Read More

സൗദിയിൽ അമ്പതിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണം

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്കായി തൊഴിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. 2024 ജനുവരി 6-ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റാണ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത് സംബന്ധിച്ച ഔദ്യഗിക ഉത്തരവ് സൗദി MHRSD വകുപ്പ് മന്ത്രി അഹ്‌മദ് അൽ രാജ്ഹി പുറത്തിറക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ വിദ്യാർത്ഥികളെ സ്വകാര്യ തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്നതിന് പ്രാപ്തരാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. لإحداث فرص…

Read More

ഹജ്ജ് കരാറിൽ ഒപ്പിട്ട് ഇന്ത്യയും സൗദി അറേബ്യയും

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്-ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചടങ്ങിൽ എത്തിയിരുന്നു. ഹജ്ജ് തീർഥാടനം സുഗമമാക്കുന്നതിന് ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ സൗദി പ്രതിനിധി സംഘം പ്രശംസിച്ചു. തീർഥാടകർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഡിജിറ്റൽ മാർഗങ്ങൾ അവലംബിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അഭിനന്ദനീയമാണെന്ന്…

Read More

സൗദി അറേബ്യയിൽ ആസ്ഥാനമില്ലാത്ത വിദേശ കമ്പനികൾക്ക് ഇനി സർക്കാർ കരാറുകളില്ല; നിർണായക തീരുമാനം പ്രബല്യത്തിലാക്കി സൗദി അറേബ്യ

സൗദി അറേബ്യയിൽ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത വിദേശ കമ്പനികളുമായുള്ള സർക്കാർ കരാറുകൾ അവസാനിപ്പിക്കുന്ന നടപടികൾക്ക് തുടക്കമായി. അന്താരാഷ്ട്ര കമ്പനികൾക്ക് സ്വന്തം പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ സൗദി അനുവദിച്ച സമയപരിധി ജനുവരി ഒന്നിന് അവസാനിച്ചിരുന്നു. കമ്പനികൾ ആസ്ഥാനം മാറ്റിയില്ലെങ്കിൽ സർക്കാരുമായുള്ള കരാർ നഷ്ടമാകുമെന്ന് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. 2024ന്റെ തുടക്കം മുതൽ രാജ്യത്തിന് പുറത്ത് പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കുന്ന വിദേശ കമ്പനികളുമായുള്ള ഇടപാട് അവസാനിപ്പിക്കാൻ 2021 ഫെബ്രുവരിയിലാണ് തീരുമാനിച്ചത്. ‘മധ്യപൂർവേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും ശാഖകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും…

Read More

സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടക ഈജാർ വഴി മാത്രം; ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിൽ

സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടക നല്‍കുന്നതും സ്വീകരിക്കുന്നതും ഡിജിറ്റലൈസ് ചെയ്തു. സര്‍ക്കാര്‍ വാടക പ്ലാറ്റ്‌ഫോമായ ഈജാര്‍ വഴി പണമിടപാടുകള്‍ നടത്തണമെന്ന് ഈജാര്‍ കേന്ദ്രം വ്യക്തമാക്കി. ജനുവരി പതിനഞ്ച് മുതല്‍ ഈജാര്‍ പ്ലാറ്റ് ഫോം വഴിയല്ലാതെ നല്‍കുന്ന വാടക ഇടപാടുകള്‍ക്ക് സാധുതയുണ്ടാവില്ലെന്നും അതോറിറ്റി അറിയിച്ചു. സൗദിയില്‍ കെട്ടിട വാടക ഇടപാടുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഡിജിറ്റല്‍ വാടക ഇടപാട് സേവനം നിര്‍ബന്ധമാക്കി. കെട്ടിട വാടക കരാറുകള്‍ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍ നടപ്പിലാക്കിയ ഈജാര്‍ പ്ലാറ്റ് ഫോം വഴി പണമിടപാടുകള്‍…

Read More

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തി

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തി. നവംബർ മാസത്തിൽ 1014 കോടി റിയാൽ വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 കോടി റിയാൽ, ആകെ തുകയുടെ നാല് ശതമാനം കുറവാണ്. തൊട്ട് മുമ്പത്തെ മാസത്തെ പണമിടപാടികനെക്കാൾ 76 കോടിയുടെ കുറവും നവംബറിൽ രേഖപ്പെടുത്തി. എന്നാൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, സെപ്തംബർ മാസത്തെക്കാൾ മെച്ചപ്പെട്ട പണമിടാപാടാണ് നവംബറിലുണ്ടായത്….

Read More

സൗദിയിലേക്കുള്ള ഗാര്‍ഹീക ജീവനക്കാരുടെ റിക്രൂട്ട്‌മെന്റില്‍ വര്‍ധനവ്

സൗദിയില്‍ ജോലി തേടിയെത്തുന്ന ഗാര്‍ഹീക ജീവനക്കാരുടെ എണ്ണത്തില്‍ പോയ വര്‍ഷത്തിലും വര്‍ധനവ് രേഖപ്പെടുത്തി. 2023ലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ 1,58,000 ഗാര്‍ഹീക ജീവനക്കാര്‍ പുതുതായി സൗദിയിലെത്തിയതായി മുന്‍ശആത്ത് പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനം അധികമാണ്. ഇതോടെ രാജ്യത്തെ മൊത്തം ഗാര്‍ഹീക ജീവനക്കാരുടെ എണ്ണം 35.8 ലക്ഷമായി ഉയര്‍ന്നു. ഹൗസ് ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഈ കാലയളവില്‍ രേഖപ്പെടുത്തി. വനിതാ ജീവനക്കാരുടെ എണ്ണം പത്ത് ലക്ഷത്തി…

Read More

ഏഷ്യൻ കപ്പ് ഫുട്‌ബോളിനായി സൗദി ടീം ഖത്തറിലെത്തി

ഏഷ്യൻ കപ്പ് ഫുട്‌ബോളിനായി സൗദി ടീം ഖത്തറിലെത്തി. കോച്ച് മാന്‍സീനിയുടെ സംഘത്തില്‍ ലോകകപ്പ് ‌ടീമിലെ മിക്ക താരങ്ങളുമുണ്ട്. ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഫുട്ബോള്‍ ലോകത്തിന്റെ മുന്‍നിരയിലേക്ക് ഡ്രിബിള്‍ ചെയ്ത് കയറിയവരാണ് സൗദി അറേബ്യക്കാര്‍. അന്നത്തെ ആരവം ലോകഫുട്ബോളിന്റെ പുതിയ കളിത്തട്ടായി സൗദിയെ മാറ്റി. റൊണാള്‍ഡോയും ബെന്‍സേമയും സാദിയോ മാനേയുമടക്കം ലോകോത്തര താരങ്ങള്‍ക്കൊപ്പം പയറ്റിത്തെളിഞ്ഞ കളിക്കാരുമായാണ് സൗദി ഏഷ്യാ കപ്പിനെത്തുന്നത്. ഒരുവര്‍ഷം കൊണ്ട് സൗദി താരങ്ങള്‍ക്ക് കിട്ടിയ മത്സര പരിചയം ചെറുതല്ല, അതിനാല്‍ തന്നെ ടീമില്‍ ആരാധകര്‍ക്കും…

Read More

കാസർഗോഡ് സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു

മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണനാണ് റിയാദ്​ പ്രവിശ്യയിലുൾ​പ്പെടുന്ന ലൈല അഫ്​ലാജ്​ പട്ടണത്തിൽ മരിച്ചത്​.58 വയസായിരുന്നു പ്രായം.ലൈല അഫ്​ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. ദീർഘകാലമായി പ്രവാസിയായിരുന്നു. യശോദയാണ് ഭാര്യ, അരുൺ, പൂർണിമ, അപൂർവ്വ എന്നിവർ മക്കളാണ്. 

Read More

‘2023 അ​റ​ബി ക​വി​ത വ​ർ​ഷം’ പരിപാടിക്ക് തിരശ്ശീല വീണു

സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ‘2023 അ​റ​ബി ക​വി​ത വ​ർ​ഷം’ ആ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു വ​ന്നിരു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കും കാ​വ്യോ​ത്സ​വ​ങ്ങ​ൾ​ക്കും തി​ര​ശ്ശീ​ല വീ​ണു. രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​പു​ല​മാ​യ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വി​ഖ്യാ​ത അ​റ​ബ് കാ​ൽ​പ​നി​ക ക​വി ഇംറു​ൽ ഖൈ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ചീ​ന അ​റേ​ബ്യ​ൻ ക​വി​ക​ളു​ടെ ജീ​വി​ത​വും കാ​വ്യ​ങ്ങ​ളും ഇ​തി​വൃ​ത്ത​മാ​ക്കി കാ​വ്യ​നാ​ട​ക​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ച​ർ​ച്ച സം​ഗ​മ​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സം​സ്‌​കാ​രി​ക സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ‘മ​ജ്‌​ലി​സ് കാ​ഫി​യ ലി​ഷി​ഹ്‌​രി​ൽ അ​റ​ബി’…

Read More