ഖബറുകൾ അലങ്കരിക്കുന്നതും പേരുകൾ എഴുതുന്നതും വിലക്കി സൗദി

സൗദിയിൽ ഖബർസ്ഥാനുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും പൊതുമാനദണ്ഡങ്ങൾ നിശ്ചയിച്ച് മുനിസിപ്പൽ മന്ത്രാലയം. ഖബറുകൾ അലങ്കരിക്കുന്നതും പേരുകൾ എഴുതുന്നതും വിലക്കി. ഖബറാണെന്ന് തിരച്ചറിയാൻ സാധിക്കുന്ന വിധം നമ്പറുകൾ നൽകുന്നതിന് വിലക്കില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഖബർസ്ഥാനുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളാണ് ഇവ. ഖബർസ്ഥാനുകൾ ജനവാസ മേഖലയിൽ നിന്നും വിദൂരത്താകാതിരിക്കുക, ഖബറുകൾ കുഴിക്കുന്നതിന് അനുയോജ്യമായ ഭൂപ്രകൃതിയിലായിരിക്കുക, വെള്ളപൊക്കത്തിനോ മണ്ണൊലിപ്പിനോ സാധ്യതയില്ലാത്ത ഇടമായിരിക്കുക തുടങ്ങിയവ ഖബർസ്ഥാനുകൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡമായി മന്ത്രാലയ ഗൈഡ് പറയുന്നു. എന്നാൽ ഖബറുകൾ…

Read More

ഇലക്ട്രിക് വാഹനങ്ങൾക്കായി 1000 ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സൗദി

സൗദിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിനായി വിപുലമായ സംവിധാനങ്ങളൊരുക്കുന്നു. രാജ്യത്ത് ആയിരം ഇലക്ട്രിക് കാർ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ധാരണയായി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെയും പങ്കാളിത്തത്തോടെയാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുക. ഓട്ടോമോട്ടീവ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് കൂടുതൽ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. 2030ഓടെ രാജ്യത്ത് ആയിരം ഫാസ്റ്റ് ചാർജിംഗ് സൈറ്റുകൾ സ്ഥാപിക്കുന്നതിന് കമ്പനി ധാരണയിലെത്തി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അയ്യായിരം ഫാസ്റ്റ് ചാർജറുകൾ അടങ്ങിയതാവും ഓരോ കേന്ദ്രവും….

Read More

സൗദിയിലെ വിമാനത്താവളങ്ങൾ ഡിസംബറിൽ മികച്ച പ്രകടനം കാഴ്ച വച്ചതായി റിപ്പോർട്ട്

സൗദിയിലെ വിമാനത്താവളങ്ങൾ കഴിഞ്ഞ ഡിസംബറിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതായി റിപ്പോർട്ട്. ഡിസംബറിൽ ഏറ്റവും മികച്ച സേവനം നൽകിയത് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ്. യാത്രക്കാർക്ക് കുറഞ്ഞ കാത്തിരിപ്പ് സമയവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തു വിട്ടത്. യാത്രക്കാർക്കായി ഒരുക്കുന്ന സേവനങ്ങളുടെയും സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളുടെ പ്രകടനം വിലയിരുത്തുക. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഡിസംബറിൽ ഏറ്റവും…

Read More

സൗദിയിൽ സെക്യൂരിറ്റി സേവന സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ തോത് ഉയർത്താൻ പദ്ധതി

രാജ്യത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി സേവന സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ തോത് ഉയർത്താൻ ലക്ഷ്യമിട്ട് കൊണ്ട് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോസ്ഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് (MHRSD) ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. സെക്യൂരിറ്റി ഗാർഡുകളെ നൽകുന്ന ഇത്തരം സ്ഥാപനങ്ങൾക്കായി അജീർ സംവിധാനത്തിലൂടെയുള്ള ഒരു ഉത്തേജന പദ്ധതിയാണ് MHRSD പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന സൗദി പൗരന്മാരുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന സൗദി പൗരന്മാരുടെ…

Read More

സൗ​ദിയിൽ ഡാ​ക​ർ റാ​ലി വാ​ഹ​ന​യോ​ട്ട മ​ത്സ​ര​ത്തി​നി​ടെ അപകടം

സൗ​ദി അ​റേ​ബ്യ​യി​ലെ മ​രു​ഭൂ​മി​യി​ലൂ​ടെ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്​ ഡാ​ക​ർ റാ​ലി വാ​ഹ​ന​യോ​ട്ട മ​ത്സ​ര​ത്തി​നി​ടെ കാ​റ​പ​ക​ടം.കാ​റോ​ടി​ച്ച​ സൗ​ദി മ​ത്സ​രാ​ർ​ഥി മ​ഹാ അ​ൽ​ഹം​ലി മ​ത്സ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​യി. മ​ത്സ​ര​ത്തി​ന്റെ ആ​റാം​ഘ​ട്ട​ ഓ​ട്ടം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പാ​ണ്​ കാ​ർ മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​ പെ​ട്ട​ത്. പ​രി​ക്കേ​റ്റ്​ റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​യാ​യി. ഈ ​മാ​സം അ​ഞ്ചി​ന്​ ആ​രം​ഭി​ച്ച ഡാ​ക​ർ റാ​ലി മ​ത്സ​ര​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ജ​നു​വ​രി 19 വ​രെ 7800 കി​ലോ​മീ​റ്റ​റി​ലാ​ണ്​ മ​ത്സ​രം. 418 വാ​ഹ​ന​ങ്ങ​ളി​ലാ​യി ൫൮൫ മ​ത്സ​രാ​ർ​ഥി​ക​ളാ​ണ്​ മ​ത്സ​ര​ത്തി​ലു​ള്ള​ത്​.

Read More

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ പദ്ധതി; സൗദിയും ഈജിപ്തും ധാരണയിലെത്തി

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ പദ്ധതി സ്ഥാപിക്കുന്നതിന് സൗദിയും ഈജിപ്തും ധാരണയിലെത്തി. 150 കോടി ഡോളര്‍ ചെലവഴിച്ച് സ്ഥാപിക്കുന്ന പദ്ധതി വഴി 1.1 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. പദ്ധതി വഴി 2.4 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. സൗദി കമ്പനിയായ എ.സി.ഡബ്ല്യു.എയാണ് ഈജിപ്ഷ്യന്‍ സര്‍ക്കാരുമായി കരാറില്‍ ഒപ്പ് വച്ചത്. ഗള്‍ഫ് ഓഫ് സൂയസ്, ജബല്‍ അല്‍ സെയ്റ്റ് മേഖലകളിലാണ് പദ്ധതി സ്ഥാപിക്കുക. കടല്‍ത്തീര കാറ്റില്‍ നിന്നുമാണ് ഊര്‍ജം ഉല്‍പാദിപ്പിക്കുന്നത്. ഒപ്പം…

Read More

സൗദി അറേബ്യയിൽ ഇത്തവണത്തെ ശൈത്യകാലത്ത് വിവിധ മേഖലകളിൽ മഴ ശക്തമാകാൻ സാധ്യത

സൗദിയുടെ വിവിധ മേഖലകളിൽ ഇത്തവണത്തെ ശൈത്യകാല മാസങ്ങളിൽ അമ്പത് ശതമാനം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അൽ ഖാസിം, മദീന, ഹൈൽ, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോർഡേഴ്‌സ് റീജിയൻ തുടങ്ങിയ പ്രദേശങ്ങളിൽ ശൈത്യകാല മാസങ്ങളിൽ സാധാരണ ലഭിക്കുന്നതിലും 50% കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ അധികൃതർ വ്യക്തമാക്കി. മറ്റു പ്രദേശങ്ങളിൽ ഈ കാലയളവിൽ ശരാശരി അളവിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു….

Read More

സൗദിയിൽ സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ കൂടി അനുവദിച്ചു

സൗദിയിൽ സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ കൂടി അനുവദിച്ചു. നിലവിലുള്ള പ്രീമിയം വിസകളെ അഞ്ച് തരമാക്കിയാണ് മാറ്റിയത്. പ്രത്യേക കഴിവുള്ളവര്‍, പ്രതിഭകള്‍, ബിസിനസ് നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. സൗദിയിലെ നിക്ഷേപ രംഗത്തേക്ക് കൂടുതൽ പേരെ എത്തിക്കുകയാണ് ലക്ഷ്യം. എട്ടു ലക്ഷം വരെ ഫീസ് ഈടാക്കിയിരുന്ന ഇഖാമകൾക്ക് ഇനി നാലായിരം മുതലാണ് ഫീസ്. അറേബ്യയില്‍ താമസത്തിനുള്ള പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കിയതായി പ്രീമിയം റസിഡന്‍സി സെന്റര്‍ ചെയര്‍മാന്‍ ഡോ….

Read More

സൗദിയിൽ അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നവർക്ക് പിഴ ചുമത്തും

റോഡുകളിൽ അമിതവേഗതയിൽ അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. അമിതവേഗതയിൽ മറ്റു വാഹനങ്ങൾക്കിടയിലൂടെ വരി വെട്ടിത്തിരിച്ച് കൊണ്ട് വാഹനമോടിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് ട്രാഫിക് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾക്ക് 3000 മുതൽ 6000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി ഭയപ്പെടുത്തുന്ന രീതിയിൽ വാഹനമോടിക്കുക, ട്രാഫിക്കിനിടയിലൂടെ ഊളിയിടുന്ന രീതിയിൽ വാഹനമോടിക്കുക, മുൻപിൽ…

Read More

സൗദിയിൽ 2023-ൽ 13.55 ദശലക്ഷം ഉംറ തീർത്ഥാടകരെത്തിയതായി ഹജ്ജ് മന്ത്രാലയം

2023-ൽ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലെത്തിയതായി ഹജ്ജ് മന്ത്രാലയം വെളിപ്പെടുത്തി. 2024 ജനുവരി 8-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ആകെ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായും, തീർത്ഥാടകരുടെ എണ്ണത്തിൽ ഇത് പുതിയ റെക്കോർഡാണെന്നും ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ തീർത്ഥാടകരുടെ എണ്ണത്തിൽ അഞ്ച് ദശലക്ഷം (58 ശതമാനം) വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ജിദ്ദ…

Read More