ജിദ്ദ വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്ക് പ്രത്യേക ഏരിയ

കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക ഏരിയ ആരംഭിച്ചു. ജിദ്ദ വിമാനത്താവളം വഴി ഭൂഖണ്ഡങ്ങൾക്കിടയിൽ വ്യോമഗതാഗതം നിരന്തര വളർച്ച കൈവരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളം വഴി അന്താരാഷ്ട്ര യാത്ര നടത്താനെത്തുന്നവരെ സ്വീകരിക്കാനാണ് ട്രാൻസിറ്റ് ഏരിയ ആരംഭിച്ചത്. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും മികച്ച സേവനം നൽകുന്നതിന് അനുയോജ്യമായ എല്ലാ ഘടകങ്ങളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നതിനും നടപ്പാക്കുന്ന നിരവധി പദ്ധതികളുടെ ഭാഗമായാണിത്. ഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള ദേശീയ തന്ത്രത്തിന്റെയും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വിപുലീകരണമാണ് പുതിയ ട്രാൻസിറ്റ്…

Read More

റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനം; ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രം വിൽപ്പന

സൗദി അറേബ്യ റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക. ഇത് സംബന്ധിച്ച പുതിയ പദ്ധതി രൂപപ്പെടുത്തിയതായും റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കൾ ഒരു മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് കോഡ് നേടുകയും വേണം. 21 വയസ്സിന് താഴെ പ്രായമുളളവർക്ക് മദ്യം വിൽക്കില്ല. നല്ല വസ്ത്രം ധരിച്ച് ആയിരിക്കണം മദ്യം വാങ്ങിക്കാൻ എത്തേണ്ടത്….

Read More

സൗദിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് വൻ പിഴ

സൗദിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പുറത്ത് വിടുന്നവർക്കും ഇരുപതിനായിരം റിയാൽ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. സ്ഥാപനങ്ങളിൽ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിച്ച് വെക്കാത്തവർക്കും പിഴ ലഭിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതാണ് പുതിയ വ്യവസ്ഥകൾ അനധികൃതമായി സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ ഇരുപതിനായിരം റിയാൽ പിഴ നൽകേണ്ടിവരും. ദൃശ്യങ്ങൾ നശിപ്പിച്ചാലും ഇതേ പിഴ നൽകണം. കൂടാതെ ക്യാമറകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും വ്യവസ്ഥകൾ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിലെ ക്യാമറകളും ഉപകരണങ്ങളും നശിപ്പിച്ചാൽ…

Read More

ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി സൌദി

ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി സൌദി. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ 55ശതമാനം വർധനവ് രേഖപ്പെടുത്തിയതായി സൗദി റെയിൽവേ മന്ത്രാലയം അറിയിച്ചു. യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും റെയിൽവേ ശൃഘല വികസിപ്പിക്കുന്നതിലും രാജ്യം വലിയ പുരോഗതി കൈവരിച്ചു. ചരക്ക് ഗതാഗതത്തിലും ഒരു വർഷത്തിനിടെ ആറ് ശതമാനം വർധനയുണ്ട്. . റെയിൽ യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് ഗതാഗതത്തിലും രാജ്യത്ത് വൻ വർധനവാണ് 2023 ൽ റിപ്പോർട്ട് ചെയ്തത്. കിഴക്കൻ വടക്കൻ റെയിൽ നെറ്റ്വർക്കുകൾ, ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ, അൽ…

Read More

സൗദിയിൽ ഇസ്‌ലാം സ്വീകരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വൻ വർധന

സൗദിയിൽ ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മൂന്നര ലക്ഷം വിദേശികൾ ഇസ്‌ലാമിലേക്ക് കടന്നു വന്നതായാണ് കണക്കുകൾ പറയുന്നത്. സൗദി ഇസ്‌ലാമിക് അഫയേഴ്സ് ദഅവ ഗൈഡൻസ് മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. സൗദിയിലെത്തുന്ന വിദേശികൾ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നതിനും പരിചയപ്പെടുന്നതിനും കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതായി സൗദി ഇസ്‌ലാമിക് അഫയേഴ്സ് ദഅവ ഗൈഡൻസ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ് അഞ്ച് വർഷത്തിനിടെ മന്ത്രാലയ ഗൈഡൻസ് സെന്ററുകൾ വഴി രാജ്യത്ത് നിന്നും 3,47,646 വിദേശികൾ…

Read More

സിനിമാവ്യവസായത്തിൽ കുതിപ്പുമായി സൗദി

സിനിമാവ്യവസായത്തിൽ വൻ കുതിപ്പുമായി സൗദി അറേബ്യ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സിനിമാ ടിക്കറ്റുകളുടെ മൊത്ത വിൽപന 180 കോടി റിയാൽ കവിഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 1 കോടി 70 ലക്ഷം ടിക്കറ്റുകളാണ് വിറ്റതെന്ന് സൗദി പത്രമായ ഒകാസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള 69 തിയറ്ററുകളിലായി 627 സ്ക്രീനുകളാണ് ഇപ്പോൾ ഉള്ളത്. നാല് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം 2018-ൽ തിയറ്ററുകൾ വീണ്ടും തുറന്നതോടെയാണ് സൗദിയിലെ സിനിമാ മേഖല കുതിപ്പിലേക്ക് എത്തിയത്. സൗദി സിനിമകളുടെ ബോക്‌സ് ഓഫീസ്…

Read More

ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഡ്ര​സ്സ് കോ​ഡ്

സൗ​ദി​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഡ്ര​സ്സ് കോ​ഡ്. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വ്യ​ക്തി ശു​ചി​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​െൻറ​യും സാ​മൂ​ഹി​ക മ​ര്യാ​ദ​ക​ൾ പാ​ലി​ക്കു​ന്ന​തി​െൻറ​യും ഭാ​ഗ​മാ​യാ​ണ് പ​രി​ഷ്ക​ര​ണം. ആ​രോ​ഗ്യ വ​കു​പ്പാ​ണ് വ​സ്ത്ര​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ച​ട്ട​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ മാ​ന്യ​വും പൊ​തു​സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​തു​മാ​യ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വ്യ​ത്യ​സ്ത നി​ർ​ദേ​ശ​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ​ത്. പു​രു​ഷ​ന്മാ​ർ പൈ​ജാ​മ​യും ഷോ​ർ​ട്‌​സും ധ​രി​ക്കാ​ൻ പാ​ടി​ല്ല. കൂ​ടാ​തെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളോ പ​ദ​പ്ര​യോ​ഗ​ങ്ങ​ളോ പ​തി​പ്പി​ച്ച വ​സ്ത്ര​ങ്ങ​ളും ധ​രി​ക്ക​രു​ത്. വി​ചി​ത്ര​മാ​യ രീ​തി​യി​ൽ ഹെ​യ​ർ​സ്റ്റൈ​ൽ ഒ​രു​ക്കു​ന്ന​തി​നും…

Read More

സൗദിയിൽ വിദേശ നിക്ഷേപത്തിൽ വൻ വർധന; ആകെ നിക്ഷേപം 2.51 ട്രില്യൺ റിയാൽ

സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധന. 2022നെ അപേക്ഷിച്ച് 2023ൽ നാല് ശതമാനം വർധനവാണ് രാജ്യം കൈവരിച്ചത്. ഇതോടെ ആകെ നിക്ഷേപം 2.51 ട്രില്യൺ റിയാലായി ഉയർന്നു. സൗദി സെൻട്രൽ ബാങ്കാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. 2015 മുതൽ സൗദിയിലെ വിദേശ നിക്ഷേപത്തിൽ വർധനവ് പ്രകടമായിരുന്നു. പിന്നീട് മൂന്ന് മാസങ്ങളുള്ള സാമ്പത്തിക പാദങ്ങളിലെല്ലാം വളർച്ച പ്രകടമാണ്. ഇതിനിടെ 2023ലെ ആദ്യ പാദത്തിൽ മാത്രമാണ് തളർച്ചയുണ്ടായത്. ഇതൊഴിച്ചാൽ വാർഷിക കണക്കനുസരിച്ച് സൗദിയുടെ സാമ്പത്തിക വളർച്ച ശക്തമാണ്….

Read More

ഹജ്ജ് ഉംറ സേവന നിയമങ്ങൾ പരിഷ്‌കരിച്ചു; നിയമ ലംഘനങ്ങൾക്ക് ശക്തമായ ശിക്ഷ

തീർഥാടകർക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സംബന്ധിച്ച കരട് നിയമം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി. തീർഥാടകരുടെ അവകാശങ്ങളും കമ്പനികൾ ലഭ്യമാക്കേണ്ട സേവനങ്ങളും പരിഷ്‌കരിക്കുന്നതാണ് പുതിയ കരട്. പൊതുജനാഭിപ്രായവും വിദഗ്ധ നിർദേശങ്ങളും തേടിയ ശേഷം കരട് നിയമമാക്കും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷമായിരിക്കും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. നിരവധി പുതിയ നിർദ്ദേശങ്ങളും ചട്ടങ്ങളും പരിഷ്‌കരിച്ച കരട് നിയമത്തിൽ ഉൾപ്പെടുന്നു. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ…

Read More

കടലിനു നടുവിൽ സാഹസിക വിനോദ സഞ്ചാരമൊരുക്കി സൗദി

കടലിനു നടുവിൽ സാഹസിക വിനോദ സഞ്ചാരത്തിന് സാഹചര്യമൊരുക്കി സൗദി അറേബ്യ. ദി റിഗ് എന്നപേരിൽ ആഗോള സഹാസിക കേന്ദ്രം സ്ഫാപിക്കുന്നതിന് ധാരണയായി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ള ഓയിൽ പാർക്ക ഡവലപ്പ്മെന്റാണ് കേന്ദ്രമൊരുക്കുന്നത്. സമുദ്ര കായിക വിനോദങ്ങളെയും സാഹസിക വിനോദങ്ങളെയും സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായകരമാകുന്നതാണ് പദ്ധതി. പദ്ധതി വഴി സ്വദേശികൾക്ക് വലിയ തൊഴിലവസരങ്ങളും ഒരുങ്ങും. ദി റിഗ് എന്ന എന്ന പേരിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിനുള്ള മാസ്റ്റർ പ്ലാൻ പുറത്തിറക്കി….

Read More