
സൗദിയിൽ പൊടിക്കാറ്റ് ഗണ്യമായി കുറഞ്ഞു
കഴിഞ്ഞ 21 വർഷത്തിനിടയിൽ സൗദിയിൽ ഏറ്റവും കുറഞ്ഞ തോതിൽ പൊടിക്കാറ്റ് ഉണ്ടായത് കഴിഞ്ഞ മാസമാണെന്ന് റിപ്പോർട്ട്. 2003 മുതൽ 2023 വരെയുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം അത്ഭുതപ്പെടുത്തുന്ന മാറ്റമാണുണ്ടായത്. പൊടിക്കാറ്റ് തീരെ വീശിയില്ല എന്നുതന്നെ പറയാം. ഹരിതവത്കരണത്തിലൂടെ പ്രതികൂല കാലാവസ്ഥയുടെ പ്രത്യാഘാതങ്ങൾ കുറക്കാൻ സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഫലമാണ് ഇതെന്നാണ് നിഗമനം. പരിസ്ഥിതി ജലം കൃഷി മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളാണ് ഇതിന് സഹായം ചെയ്തത്. പൊടിക്കാറ്റിൽ കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. റിയാദ് പ്രവിശ്യയിൽ മണൽ…