സൗ​ദി സ്ഥാ​പ​ക​ദി​നം; ആഘോഷ നിറവിൽ അലിഞ്ഞ്​ കിഴക്കൻ പ്രവിശ്യ

ച​രി​ത്ര​വും സാം​സ്കാ​രി​ക​വും വ​ർ​ണ വി​സ്മ​യ​ങ്ങ​ളും സ​മ​ന്വ​യി​ക്കു​ന്ന ആ​ഘോ​ഷ​നി​റ​വി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക​ദി​നം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ അ​വി​സ്മ​ര​ണീ​യ​മാ​ക്കി. ദ​ഹ്​​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സെൻറ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച​റും (ഇ​ത്​​റ) കോ​ർ​ണീ​ഷു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ദ​മ്മാ​മി​ലെ​യും അ​ൽ​ഖോ​ബാ​റി​ലെ​യും ആ​ഘോ​ഷ​ങ്ങ​ൾ. രാ​ജ്യ​ച​രി​ത്ര​ങ്ങ​ളെ തി​രി​കെ വി​ളി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളും പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ളും വ​ർ​ണം വി​ത​റു​ന്ന ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പേ ദ​മ്മാ​മി​ലെ വീ​ഥി​ക​ൾ ദേ​ശീ​യ​പ​താ​ക​ക​ളും വൈ​ദ്യു​തി ദീ​പ​ങ്ങ​ളും കൊ​ണ്ട്​ അ​ല​ങ്ക​രി​ച്ചി​രു​ന്നു. ഗ്രാ​മ ച​ത്വ​ര​ങ്ങ​ളി​ലും ന​ഗ​ര ഇ​ട​നാ​ഴി​ക​ക​ളി​ലും പാ​ര​മ്പ​ര്യ ഗാ​യ​ക​സം​ഘ​ങ്ങ​ളും ന​ർ​ത്ത​ക​രും വി​വി​ധ…

Read More

മസ്‌കത്ത്-റിയാദ് ബസ് സർവിസിന് തുടക്കം

മസ്‌കത്തിനും റിയാദിനും ഇടയിലുള്ള ബസ് സർവിസിന് വ്യാഴാഴ്ച തുടക്കമായി. ഒമാനെയും സൗദിയെയും ബന്ധിപ്പിച്ച് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയായ അൽ ഖഞ്ചരി സർവിസ് നടത്തുന്നത്. ദിവസവും രാവിലെ ആറിന് മസ്കത്തിൽനിന്ന് പുറെപ്പട്ട് റിയാദിലെ അസീസിയ ഏരിയയിൽ എത്തിച്ചേരുന്ന വിധത്തിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. സൗദിയിലെ ദമ്മാം വഴിയായിരിക്കും റിയാദിൽ എത്തുക. ദമ്മാമിലും സ്റ്റോപ്പുണ്ടാകും. ഇമിഗ്രേഷൻ നടപടികൾ മറ്റും പൂർത്തിയാക്കുന്നതടക്കം യാത്രക്ക് ഏകദേശം 18 മുതൽ 20 മണിക്കൂർവരെ എടുക്കുമെന്ന് അൽ ഖഞ്ചാരി ട്രാൻസ്‌പോർട്ട് ഉടമ റാഷിദ്…

Read More

റിയാദ് എയർ 2025 പകുതിയോടെ പ്രവർത്തനമാരംഭിക്കും

തങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യോമയാന സേവനങ്ങൾ അടുത്ത വർഷം പകുതിയോടെ ആരംഭിക്കുമെന്ന് റിയാദ് എയർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിയാദ് എയർ സി ഇ ഓ പീറ്റർ ബെലിയൂവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിങ്കപ്പൂർ എയർഷോയ്ക്കിടെ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റിയാദ് എയർ എന്ന പേരിൽ ഒരു പുതിയ വിമാനക്കമ്പനി ആരംഭിച്ചതായി സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ അറിയിച്ചിരുന്നു. റിയാദ് എയറിന്റെ പൂർണ്ണ ഉടമസ്ഥാവകാശം സൗദി…

Read More

ചെറുകിട സ്ഥാപനങ്ങളുടെ ലെവി ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി സൗദി അറേബ്യ; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

ഉടമയടക്കം ഒൻപതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കിയ ഇളവ്​ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാ​ഴ്​ച സൽമാൻ രാജാവി​ന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനത്തി​ന്റേതാണ്​ തീരുമാനം. നേരത്തെ നീട്ടി നൽകിയ കാലാവധി ഫെബ്രുവരി 25ന്​ അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്​. ഇത്​​ ലക്ഷക്കണക്കിന്​ വിദേശികളടക്കമുള്ള തൊഴിലാളികൾക്കും സ്വദേശി വാണിജ്യ സംരംഭകർക്കും വലിയ ആശ്വാസം നൽകുന്നതാണ്​​. വിദേശി ജീവനക്കാരുടെ പ്രതിമാസ വർക്ക്​ പെർമിറ്റ്​ ഫീസാണ്​ ലെവി. ഇത്​ അടയ്​ക്കുന്നതിൽ നിന്ന്​ ചെറുകിട…

Read More

സൗദി അരാംകോ കമ്പനി ഓഹരി ലാഭവിഹിതത്തില്‍ വലിയ വര്‍ധനവിന് സാധ്യത

സൗദി അരാംകോ ഉഹരി ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത. കമ്പനിയുടെ ഓഹരി ലാഭവിഹിതത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന് വെളിപ്പെടുത്തല്‍. അരാംകോ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. അടുത്ത മാസം കമ്പനിയുടെ സാമ്പത്തികവലോകന റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെ ലാഭവിഹിതത്തില്‍ ഗണ്യമായ വര്‍ധനവിന് സാധ്യതയുള്ളതായി വെളിപ്പെടുത്തല്‍. കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സിയാദ് അല്‍ മുര്‍ഷിദാണ് ഇക്കാര്യം അറിയിച്ചത്. 2023 വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ട് അടുത്ത മാസം 11ന് പുറത്ത്…

Read More

ഹജ്ജ് സേവനത്തിലെ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

ഹജ്ജ് സേവനത്തിൽ തീർഥാടകന് വീഴ്ച നേരിട്ടാൽ നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ആഭ്യന്തര തീർഥാടകർക്കാണ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കുക. ഈ വർഷത്തെ ഹജ്ജ് മുതൽ നഷ്ടപരിഹാര സേവനം ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീർഥാടർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് വേളയിൽ നേരിടുന്ന വീഴ്ചകൾക്ക് പകരമായാണ് നഷ്ടപരിഹാരം ലഭ്യമാക്കുക. പുണ്യസ്ഥലങ്ങളിൽ താമസസൗകര്യം ഒരുക്കുന്നതിൽ വീഴ്ചകൾ നേരിട്ടാൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഹജ്ജ് സേവനഭാഗത്തുനിന്നും നഷ്ടപരിഹാരം നൽകും. മക്കയിലും വിശുദ്ധ…

Read More

സൗദിയിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ വയക്കാംകോട്പയശായി സ്വദേശി മുഹമ്മദിന്റെ മകൻ ഷംസാദ് മേനോത്തി(32)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമൊത്ത് ദമ്മാം ഖത്തീഫിൽ താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങിയിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു പെണ്ണും ആണും അടങ്ങുന്ന രണ്ട് കുട്ടികളുണ്ട്. പത്ത് വർഷമായി ദമ്മാമിൽ ഡ്രൈവർ ജോലി ചെയ്തു വരികയാണ്. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖത്തീഫ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ…

Read More

സൗദി അറേബ്യ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ

2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമം മുൻനിർത്തിയാണ് ഇത്തരം മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്: ആഭ്യന്തര തീർത്ഥാടകരായി ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കുന്നവർ സൗദി പൗരന്മാരോ, സാധുതയുള്ള റെസിഡൻസി പെർമിറ്റ് ഉള്ളവരായ പ്രവാസികളോ ആയിരിക്കണം. അപേക്ഷകർ ചുരുങ്ങിയത് 15 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഇവർ ഒറ്റയ്ക്കോ, ഒരു…

Read More

ഗൾഫ് നാടുകളിൽ നീറ്റ് സെന്ററുകൾ നിലനിർത്തണം; ആവശ്യം ഉന്നയിച്ച് സൗ​ദി കെ.​എം.​സി.​സി

ഇ​ന്ത്യ​ക്ക് പു​റ​ത്ത് അ​നു​വ​ദി​ച്ചി​രു​ന്ന നീ​റ്റ് സെൻറ​റു​ക​ൾ ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം അ​നു​വ​ദി​ച്ച​ത് പോ​ലെ ഇ​ക്കൊ​ല്ല​വും സൗ​ദി ഉ​ൾ​പ്പ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും മ​റ്റും സെൻറ​റു​ക​ൾ നി​ല​നി​ർ​ത്ത​ണ​മെ​ന്നും കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ, നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി എ​ന്നി​വ​ർ​ക്ക് കെ.​എം.​സി.​സി അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മ​യ​ച്ച​താ​യി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, ട്ര​ഷ​റ​ർ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ ക​ഴി​യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് നീ​റ്റ്…

Read More

‘ഇസ്രയേൽ റഫ ഓപ്പറേഷൻ ആരംഭിച്ചാൽ കടുത്ത പ്രത്യാഘാതം ഉണ്ടാകും’; മുന്നറിയിപ്പുമായി സൗ​ദി അ​റേ​ബ്യ

13 ല​ക്ഷം മ​നു​ഷ്യ​ർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഗാ​സ​യി​ലെ റ​ഫ മേ​ഖ​ല ആ​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ നീ​ക്ക​മു​ണ്ടാ​യാ​ൽ അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് സൗ​ദി അ​റേ​ബ്യ മു​ന്ന​റി​യി​പ്പു ന​ൽ​കി. ക്രൂ​ര​മാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് സി​വി​ലി​യ​ൻ​മാ​രു​ടെ അ​വ​സാ​ന​ത്തെ അ​ഭ​യ​കേ​ന്ദ്ര​മാ​ണ് റ​ഫ​യെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇന്നലെ പുറത്തിറക്കിയ പ്ര​സ്താ​വ​ന​യി​ൽ പ​റയുന്നു. സു​ര​ക്ഷി​ത സ്ഥാ​ന​മെ​ന്ന​പേ​രി​ൽ ജ​ന​ങ്ങ​ളെ ആ​ട്ടി​ത്തെ​ളി​ച്ചു​കൊ​ണ്ടു​വ​ന്ന റ​ഫ​യി​ൽ ഇ​സ്രാ​യേ​ൽ ക​ര​യു​ദ്ധം ന​ട​ത്തു​ന്ന​ത് സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. പ​ല​സ്തീ​നി​ക​ളെ നി​ർ​ബ​ന്ധി​ത​മാ​യി കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നെ രാ​ജ്യം ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും അ​ടി​യ​ന്ത​ര…

Read More