
പത്താമത് സൗദി ചലച്ചിത്രോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം
സൗദി ചലച്ചിത്രോത്സവത്തിന്റെ പത്താം പതിപ്പിന് ദമ്മാം കിംങ് അബ്ദുൽ അസീസ് വേൾഡ് കൾച്ചർ ‘ഇത്ര’യിൽ പ്രൗഢോജ്ജ്വല തുടക്കം. വ്യാഴം രാത്രി 8.30ന് ഇത്ര തിയറ്ററിൽ നടന്ന ചടങ്ങിന് അറബ് സിനിമാ ലോകത്തെ പ്രശസ്തർ ഉൾപ്പെടെ ആയിരങ്ങൾ സാക്ഷിയായി. സൗദിയുടെ ചരിത്രവും വർത്തമാനവും ഇഴപിരിയുന്ന ഉജ്ജ്വല കാഴ്ചകളെ സമന്വയിപ്പിച്ച് സൗദി സിനിമാ ലോകത്തിന്റെ അതുല്ല്യ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങുകൾ. സൗദി ദേശീയഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സൗദി സിനിമാ അസോസിയേഷൻ ബോർഡ് ചെയർമാൻ ഹന്ന അൽ ഒമൈർ ആമുഖപ്രഭാഷണം നടത്തി….