
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ; വാദി ഭാഗത്തെ വക്കീലിനുള്ള ഫീസ് സൗദിയിലെത്തി
സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിന് ഒത്തുതീർപ്പിന് സഹായിച്ച വാദി ഭാഗത്തെ വക്കീലിനുള്ള ഫീസ് സൗദിയിലെത്തി. ഒന്നര കോടിയിലേറെ രൂപ കേരളത്തിൽ നിന്നും റിയാദ് എംബസിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. ഗവർണറേറ്റിൽ നിന്നുള്ള കത്ത് ലഭിച്ചാലാണ് കോടതി നടപടികൾ പൂർത്തിയാക്കുക. ഈ കത്തിനായി പ്രതിഭാഗവും വാദി ഭാഗവും ഉടൻ ഗവർണറേറ്റിൽ ഒന്നിച്ചെത്തിയേക്കും റഹീമിന്റെ കേസിൽ മോചനത്തിന് ഇടനിലക്കാരനായി നിന്ന വാദി ഭാഗം വക്കീലിനുള്ള ഏഴര ലക്ഷം സൗദി റിയാലാണ് ഇന്ന് എംബസി അക്കൗണ്ടിലെത്തിയത്. ഈ തുക എംബസി മുഖേന…