
സൗദി അറേബ്യയിലെ അൽ അഖിഖ് – ബൽജുറഷി റോഡ് യാത്രക്കാർക്കായി തുറന്നു
അൽബാഹ മേഖലയിൽ പുതുതായി നിർമിച്ച അൽഅഖിഖ്- ബൽജുറഷി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പദ്ധതിയുടെ മൂന്നാംഘട്ടം പൂർത്തിയായതിന് ശേഷമാണിത്. 22.1 കിലോമീറ്റർ നീളവും ഓരോ ദിശയിലും രണ്ട് പാതകളുമുള്ള ഈ റോഡ് മർകസ് ബനീ കബീർ പട്ടണവുമായി ബന്ധിപ്പിക്കുന്നു. മൂന്നാംഘട്ടത്തിന്റെ ചെലവ് 218 ദശലക്ഷം റിയാൽ ആണെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. റോഡ് ശൃംഖലയുടെ കണക്റ്റിവിറ്റി വർധിപ്പിക്കുക, പ്രദേശം സന്ദർശിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സേവനം മെച്ചപ്പെടുത്തുക, റോഡിലെ സുരക്ഷാനിലവാരം ഉയർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. മൊത്തം…