
സൗദി അറേബ്യൻ വിദേശകാര്യമന്ത്രി തുർക്കിയിൽ ; ഉഭയകക്ഷി ബന്ധം പുരോഗതിയിലെന്ന് മന്ത്രി
തുർക്കിയയുമായി രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ബന്ധം അതിവേഗം ശക്തിപ്പെടുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിന് തുർക്കിയയിലെത്തിയ മന്ത്രി വാർത്തസമ്മേളനത്തിൽ സംസാരിക്കവെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിന്റെ പുരോഗതിയെകുറിച്ച് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങൾക്കുമിടയിൽ ഏകോപന സമിതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചില സുപ്രധാന നടപടിക്രമങ്ങളിൽ രണ്ട് കൂട്ടരും ഒപ്പുവെച്ചു. രണ്ടാമത്തെ ഏകോപന യോഗം സൗദി തലസ്ഥാനമായ റിയാദിൽ നടത്താനൊരുങ്ങുകയാണ്. പൊതുതാൽപര്യമുള്ള എല്ലാ മേഖലകളിലും ബന്ധം വികസിപ്പിക്കുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള സമീപനം പിന്തുടരാനും ഇരു രാജ്യങ്ങളുടെയും ഭരണാധികാരികൾ…