റിയാദിൽ പേ പാർക്കിംഗ് സംവിധാനം പ്രവർത്തിച്ചു തുടങ്ങി

റിയാദിൽ പേ പാർക്കിംഗ് സംവിധാനം പ്രവർത്തിച്ചു തുടങ്ങി. രാവിലെ ഏഴ് മണി മുതൽ അർധരാത്രി 12 മണി വരെ ഇനി പാർക്കിങ്ങിനായി പണം നൽകേണ്ടി വരും. റിയാദിലെ ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. അൽ വുറൂദ് പ്രദേശത്ത് സംവിധാനിച്ച പേ പാർക്കിങ്ങിന് മണിക്കൂറിൽ 3.45 റിയാലാണ് ഫീസ്. അർധരാത്രി 12 മുതൽ രാവിലെ ഏഴ് വരെ പാർക്കിംഗ് സൗജന്യമായിരിക്കും. റിയാദ് പബ്ലിക് പാർക്കിംഗ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അൽ വുറൂദ്, അൽ…

Read More

കുരങ്ങുപനിയെ നേരിടാനൊരുങ്ങി സൗദി; വാക്സിൻ, വിഷ്വൽ സ്‌ക്രീനിംഗ് എന്നിവ സജ്ജീകരിച്ചു

കുരങ്ങുപനിയെ നേരിടാനായി സജീവ നടപടികളുമായി സൗദി അറേബ്യ. തുറമുഖങ്ങളും വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയിരിക്കുകയാണിപ്പോൾ. മുൻകരുതൽ നടപടികളായി വാക്സിൻ സൗകര്യവും, വിഷ്വൽ സ്‌ക്രീനിംഗ് സംവിധാനവും തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളായി മതിയായ അളവിൽ വാക്സിനുകൾ, മരുന്നുകൾ, രോഗനിർണയ ഉപകരണങ്ങൾ, എന്നിവ തയ്യാറാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കായി അന്താരാഷ്ട്ര തുറമുഖങ്ങളിൽ വിഷ്വൽ സ്‌ക്രീനിംങ്ങും സജ്ജീകരിച്ചു. അപകട സാധ്യത വിലയിരുത്തൽ, അണുബാധ നിയന്ത്രണം, ചികിത്സാ പ്രോട്ടോക്കോളുകൾ തുടങ്ങിയ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ നവീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കായി…

Read More

സൗദിയിൽ അഞ്ചു പ്രവിശ്യകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സൗദിയിൽ അഞ്ചു പ്രവിശ്യകളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പലയിടങ്ങളിലും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്ക, മദീന, ജിസാൻ, അസീർ, അൽബഹ എന്നിവിടങ്ങളിലാണ് മഴ തുടരുക. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. നജ്റാൻ, ഹാഇൽ തബൂക്കിന്റെ തെക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റുണ്ടാകും. ഇത് മൂലം മൂന്നു മീറ്റർ ഉയരത്തിൽ വരെ തിരമാലക്ക് സാധ്യതയുണ്ട്. അതേസമയം, ഉഷ്ണകാലം അവസാനിച്ച്…

Read More

സൗദിയിൽ ഗോസി കുടിശ്ശിക തീർക്കുന്നതിനുള്ള ഇളവ് നീട്ടി

സൗദിയിൽ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൽ കുടിശ്ശിക വരുത്തിയ തുക അടയക്കുന്നതിനുള്ള കാലാവധി നീട്ടി. രാജ്യത്തെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഇളവ് നീട്ടി നൽകിയത്. ആറ് മാസത്തേക്ക് കൂടിയാണ് അധിക ഇളവ് ലഭിക്കുക. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസ് അഥവാ ഗോസിയിൽ കുടിശ്ശിക വരുത്തിയ തുക അടക്കുന്നതിന് അനുവദിച്ച സാവകാശമാണ് വീണ്ടും നീട്ടി നൽകിയത്. അടുത്ത ആറ് മാസത്തേക്ക് കൂടിയാണ് ഇളവ് അനുവദിച്ചത്. ഈ വർഷം മാർച്ചിലാണ് ആദ്യം ഇളവ് അനുവദിച്ചിരുന്നത്. ഗോസി സബ്‌സ്‌ക്രിപ്ഷൻ…

Read More

ആഭ്യന്തര സർവീസുകൾക്ക് വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകി സൗദി അറേബ്യ

ആഭ്യന്തര സർവീസുകൾക്കായി വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകി സൗദി അറേബ്യ. ആഗോള വ്യോമയാന നെറ്റ്വർക്കിൽ രാജ്യത്തിൻറെ സ്ഥാനം ഉയർത്തുക, ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് നടപടി. സർവീസുകൾക്ക് ആദ്യമായി അനുമതി ലഭിക്കുക ബ്രിട്ടീഷ് വിമാന കമ്പനിയായ വിർജിൻ അറ്റ്ലാന്റിക്കിനായിരിക്കും. അടുത്ത തിങ്കളാഴ്ച്ച റിയാദിൽ ഇതിനായുള്ള കരാറിൽ ഒപ്പു വെക്കും. വിർജിൻ അറ്റ്ലാന്റിക്കിന്റെ 51 ശതമാനം ഓഹരികൾ ബ്രിട്ടീഷ് വ്യവസായിയായ റിച്ചാർഡ് ബ്രാന്റന്റെയാണ്. 49 ഓഹരികൾ സിങ്കപ്പൂർ എയർ ലൈൻസിന്റെ ഉടമസ്ഥതയിലുമാണ്. ലണ്ടനിലെ ഹീത്രു വിമാനത്താവളം…

Read More

അവകാശങ്ങൾ നേടുന്നത് വരെ പലസ്തീനൊപ്പം നിൽക്കുമെന്ന് സൗദി കിരീടാവകാശി

അവകാശങ്ങൾ നേടുന്നത് വരെ പലസ്തീനൊപ്പം നിൽക്കുമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. റിയാദിൽ പലസ്തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം ആവർത്തിച്ചത്. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കുമെന്നതായും അദ്ദേഹം വിശദീകരിച്ചു. നിങ്ങളുടെ അവകാശങ്ങൾ സ്വന്തമാക്കും വരെ കൂടെയുണ്ടാകുമെന്നാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞത്. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാനും അതിൽ അന്താരാഷ്ട്ര സമ്മർദ്ദം വർധിപ്പിക്കാനുമുള്ള സൗദി ഇടപെടലുകൾ അദ്ദേഹം ചർച്ച ചെയ്തു. പലസ്തീൻ ജനതക്ക് സമാധാനവും അവകാശങ്ങളും പ്രതീക്ഷകളും സ്വന്തമാക്കും വരെ…

Read More

സൗദിയിൽ ഒരു വർഷത്തിനിടെ ഇറക്കുമതി ചെയ്തത് അറുപതിനായിരം ബൈക്കുകൾ

സൗദിയിൽ ഒരു വർഷത്തിനിടെ ഇറക്കുമതി ചെയ്തത് അറുപതിനായിരം ബൈക്കുകളെന്ന് വാണിജ്യ മന്ത്രാലയം. നാൽപത്തി നാലായിരം ബൈക്കുകളുടെ രജിസ്‌ട്രേഷൻ കഴിഞ്ഞ വർഷം പൂർത്തിയാക്കിയിട്ടുണ്ട്. ഭക്ഷണ ഉത്പന്ന ഡെലിവറിക്കായാണ് ഇത്രയധികം ബൈക്കുകൾ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുൾപ്പെടെ രാഷ്ട്രങ്ങൾക്കാണ് ഇതിന്റെ നേട്ടം. മുമ്പെങ്ങുമില്ലാത്ത വിധം സൗദി നഗരങ്ങളിലെ തെരുവുകളിൽ ഫുഡ് ഡെലിവറി ബൈക്കുകൾ കയ്യടക്കിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. 2023-ൽ, സൗദി അറേബ്യയിലെ മോട്ടോർസൈക്കിളുകളുടെ ഇറക്കുമതിയിൽ 95.5% ഉയർന്നു. 61,000 മോട്ടോർസൈക്കിളുകളാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്….

Read More

ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യ വൻ വർധന രേഖപ്പെടുത്തി

ഈന്തപ്പഴ കയറ്റുമതിയിൽ വൻ വർധന രേഖപ്പെടുത്തി സൗദി അറേബ്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.9 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. 1700 കോടി രൂപയുടെ ഈന്തപ്പഴമാണ് ഈ വർഷം ആദ്യപകുതിയിൽ കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ആദ്യ ആറു മാസത്തിൽ കയറ്റി അയച്ചത് 1500 കോടിയിലധികം രൂപയുടെ ഈന്തപ്പഴമായിരുന്നു. ബ്രസീൽ, നോർവേ, ഇറ്റലി, കാനഡ എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മൂല്യം ഈ വർഷം നൂറ് ശതമാനത്തിലെത്തി. ജർമ്മനി, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, സ്വീഡൻ, മലേഷ്യ, യുണൈറ്റഡ് കിംഗ്ഡം, മൊറോക്കോ,…

Read More

അപകടകരമായ ചരക്കുകൾ തുറമുഖങ്ങളിൽ നിന്ന് നീക്കണം; മുന്നറിയിപ്പുമായി സൗദി തുറമുഖ അതോറിറ്റി

അപകടകരമായ ചരക്കുകൾ രണ്ട് ദിവസത്തിനകം തുറമുഖങ്ങളിൽ നിന്ന് നീക്കണമെന്ന് സൗദി തുറമുഖ അതോറിറ്റി. നാൽപ്പത്തിയെട്ട് മണിക്കൂറിനകം ചരക്കുകൾ കൊണ്ട് പോകാതിരുന്നാൽ കാർഗോ ഹാൻഡ്‌ലിംഗ് ഏജൻസികൾക്ക് ഭീമമായ തുക പിഴ ചുമത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശം. തീപിടിക്കാൻ സാധ്യതയുള്ള അപകടകരമായ ചരക്കുകൾ രാജ്യത്തെ തുറമുഖങ്ങളിൽ സൂക്ഷിക്കുന്നതിനെതിരെയാണ് പുതിയ നിർദ്ദേശം. ഇത്തരം ചരക്കുകൾ പരമാവധി നാൽപത്തിയെട്ട് മണിക്കൂറിൽ കൂടുതൽ തുറമുഖങ്ങളിൽ സൂക്ഷിക്കാൻ പാടില്ല. ചരക്ക് കണ്ടൈനറുകൾ ഉടൻ നീക്കണമെന്ന് കാർഗോ ഹാൻഡ്‌ലിംഗ്…

Read More

സൗദിയിൽ ഹജ്ജിന് ശമ്പളത്തോടെ അവധി

സൗദിയിൽ തൊഴിലാളികൾക്ക് 15 ദിവസം വരെ ശമ്പളത്തോടുകൂടിയ ഹജ്ജ് അവധി നൽകുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. ഇസ്‌ലാമിക ആരാധനാകർമമായ ഹജ്ജ് നിർവഹിക്കാൻ തൊഴിലാളിക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. പുതുക്കിയ തൊഴിൽ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പത്ത് ദിവസത്തിൽ കുറയാത്തതതും 15 ദിവസത്തിൽ കൂടാത്തതുമായ അവധിയാണ് തൊഴിലാളിക്ക് ഹജ്ജിനായി നൽകേണ്ടത്. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 114 പ്രകാരമാണ് ഈ അവധി. ഹജ്ജ് നിർവഹിക്കാനുള്ള തൊഴിലാളിയുടെ അവകാശം ഈ ആർട്ടിക്കിൾ അനുശാസിക്കുന്നുണ്ട്. ഇതിൽ നിബന്ധനകളും കൃത്യമായി മന്ത്രാലയം വിശദീകരിക്കുന്നു. ജീവിതത്തിൽ…

Read More