
എഎപി നേതാക്കളായ മനീഷ് സിസോദിയക്കും സത്യേന്ദർ ജെയിനുമെതിരെ വീണ്ടും കേസ്
സ്കൂള്‍ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിയില്‍ അഴിമതി നടത്തിയ സംഭവത്തില്‍ ആംആദ്മി മുന്‍ മന്ത്രിമാരായ മനീഷ് സിസോദിക്കും സത്യേന്ദർ ജെയിനുമെതിരെ പുതിയ കേസ്. 2,000 കോടി രൂപയുടെ ക്ലാസ് റൂം നിർമ്മാണ അഴിമതി നടത്തിയെന്നാണ് കേസ്. ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം (എസിബി) രണ്ട് നേതാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസില്‍ ഇവരുടെപങ്ക് കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. അഴിമതിയില്‍ സർക്കാർ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പങ്കും അന്വേഷിച്ചുവരികയാണെന്ന് എസിബി മേധാവി മധുർ വർമ്മ പറഞ്ഞു….