സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം ഒതുങ്ങരുത്; കേരളത്തിലെ യഥാർത്ഥ സാചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നത്: ശശി തരൂർ

കേരളത്തിലെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടിൽ മാറ്റവുമായി ശശി തരൂർ.സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം ഒതുങ്ങരുതെന്ന് തരൂർ അഭിപ്രായപ്പെട്ടു.കേരള സർക്കാരിൻറെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം. എന്നാൽ കേരളത്തിലെ യഥാർത്ഥ സാചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നത്.കേരളത്തിൽ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങൾ പൂട്ടിയെന്ന റിപ്പോർട്ട് പങ്കുവച്ചാണ് തരൂർ നിലപാട് മയപ്പെടുത്തുന്നത്. വ്യവസായവകുപ്പിന്‍റെ  സ്റ്റാർട്ട് അപ് മിഷൻ വളർച്ചാ കണക്ക് ശരിയല്ലെന്ന പാർട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശിതരൂരിനെ അറിയിച്ചിരുന്നു. പാർട്ടി ലൈനിൽ നിൽക്കണമെന്ന എഐസിസിയുടെ കർശന സന്ദേശമാണ് കെപിസിസി അധ്യക്ഷനും കൈമാറിയത്….

Read More

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ശശി തരൂര്‍

സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോഴേ തുടങ്ങുന്നതില്‍ പ്രസക്തിയില്ലെന്ന് ശശി തരൂര്‍ എംപി. കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന ശശി തരൂരിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു സമുദായ നേതാവിനെയും അപ്പോയിന്റ്‌മെന്റ് എടുത്ത് കണ്ടതല്ലെന്നും അവര്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കള്‍ക്ക് പല ആഗ്രഹങ്ങളുണ്ടാകുമെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ചില നടപടി ക്രമം ഉണ്ടെന്നും…

Read More

പൊതുപരിപാടികൾ ഡിസിസിയെ അറിയിക്കുന്നുണ്ട്; 16 വർഷമായി ചെയ്യുന്ന കാര്യമാണെന്ന് തരൂർ

പാർട്ടി കീഴ്‌വഴക്കങ്ങൾ ലംഘിക്കുന്നുവെന്നും സമാന്തര പ്രവർത്തനം നടത്തുന്നുവെന്നുമുള്ള ആക്ഷേപങ്ങൾ തള്ളി ശശി തരൂർ. സംസ്ഥാനത്തെത്തിയ താരിഖ് അൻവറോ, അച്ചടക്ക സമിതിയോ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ല. സ്വകാര്യ പരിപാടികൾ പാർട്ടിയെ അറിയിക്കാറില്ല. പൊതുവേദിയലോ പാർട്ടി പരിപാടിയിലോ പങ്കൈടുക്കുമ്പോൾ ഡിസിസിയെ അറിയിക്കാറുണ്ട്. 16 വർഷമായി ചെയ്യുന്ന കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ താൻ ഉണ്ടാക്കിയിട്ടില്ല. നേതാക്കളുമായി ഒരു അകൽച്ചയും ഇല്ല. നേതാക്കളുമായി സംസാരിക്കുന്നതിന് തടസമില്ല. ആരോടും അമർഷമില്ല. എൻറെ വായിൻ നിന്ന് അങ്ങിനെ എന്തെങ്കിലും കേട്ടിട്ടുണ്ടോ? ഏത് വിവാദമാണ് ഉണ്ടാക്കിയത്?…

Read More