ആശാവർക്കർമാരുടെ സമരം; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സാഹിത്യകാരി സാറാ ജോസഫ്

ആശാസമരത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സാഹിത്യകാരി സാറാ ജോസഫ് രം​ഗത്ത്. ആശാപ്രവർത്തകരുടെ സമരം അവസാനിപ്പിക്കുവെന്നും നമ്മുടെയൊക്കെ ചോറിൽ തലമുടി പാറി വീഴുന്നു സാർ എന്നും പറഞ്ഞുകൊണ്ടാണ് സര്‍ക്കാരിനെതിരെ തുറന്നടിച്ചുകൊണ്ട് സാറാ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഉണ്ണുന്ന ചോറിലും കുടിക്കുന്ന വെള്ളത്തിലും തലമുടി പാറി വീഴുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും എന്തുകൊണ്ടാണ് ആശമാരുടെ സമരം സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാൻ കഴിയാത്തതെന്നും സാറാ ജോസഫ് ചോദിക്കുന്നു. പലതും കാണുമ്പോള്‍ ഖജനാവിൽ പണമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നില്ലലോ എന്നും സാറാ ജോസഫ് വിമര്‍ശിച്ചു….

Read More