
ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിൻറെ ഹർജി സുപ്രിം കോടതി തള്ളി
ജീവപര്യന്തം തടവ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിൻറെ ഹർജി സുപ്രിം കോടതി തള്ളി.1990ൽ ഗുജറാത്തിൽ എഡിജിപി ആയിരിക്കെ നടന്ന കസ്റ്റഡി മരണ കേസിലാണ് നടപടി. അപ്പീലിൽ വാദം കേൾക്കാനുള്ള നടപടി വേഗത്തിൽ ആക്കാനും സുപ്രിം കോടതി നിർദേശം നൽകി. രണ്ട് സബ് ഇൻസ്‌പെക്ടർമാരും മൂന്ന് പൊലീസ് കോൺസ്റ്റബിൾമാരും ഉൾപ്പെടെ ഏഴ് പേരാണ് കേസിൽ പ്രതികളായത്. മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ കഴിഞ്ഞ വർഷം സഞ്ജീവ് ഭട്ടിന് 20 വർഷം…