
പ്രതിമ തകർന്നു വീണ സംഭവം; ‘എത്ര കമ്മിഷനാണ് വാങ്ങിയത്?’ സർക്കാരിനെതിരെ സഞ്ജയ് റാവുത്ത്
മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ പ്രതികരണവുമായി ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവുത്ത് രംഗത്ത്. പ്രതിമയുടെ നിർമാണത്തിനിടെയുണ്ടായ അഴിമതിയാണ് തകർച്ചയിലേക്ക് നയിച്ചത്. വിഷയത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘നിർമാണത്തിൽ അഴിമതിയുണ്ടായിട്ടുണ്ട്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. ആര് എത്ര കമ്മിഷനാണ് വാങ്ങിയത്. സമരം ചെയ്യുമെന്ന് അജിത് പവാർ പറഞ്ഞു. എന്നാൽ, അതുകൊണ്ട് എന്താണ് കാര്യം. അദ്ദേഹം രാജിവെക്കാൻ തയ്യാറാകണം’, സഞ്ജയ് റാവുത്ത് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ്…