പാലക്കാട് ന​ഗരസഭയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കി; സുരേന്ദ്രൻ രാജിവെക്കാതെ കേരളത്തിൽ ബി.ജെ.പി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാര്യര്‍

പാലക്കാട് ന​ഗരസഭയിൽ ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയിരിക്കുകയാണെന്ന് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. ബി.ജെ.പിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു. ‘സുരേന്ദ്രൻ രാജിവെക്കാതെ, അയാളെ പുറത്താക്കാതെ ബി.ജെ.പി രക്ഷപ്പെടില്ല. കെ. സുരേന്ദ്രനെയും അദ്ദേഹ​ത്തിന്റെ സംഘാംഗങ്ങളെയും മാരാർജി ഭവനിൽനിന്ന് അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കാതെ ആ പാർട്ടി കേരളത്തിൽ രക്ഷപ്പെടില്ല. എന്നാൽ, ഞാൻ ആഗ്രഹിക്കുന്നത് അയാൾ ഒരിക്കലും രാജിവെക്കരുത് എന്നാണ്’ -സന്ദീപ് പറഞ്ഞു. ‘സന്ദീപ് വാര്യർ ഏതുവരെ പോകുമെന്ന് നോക്കാം,…

Read More

സന്ദീപ് വാര്യർ നല്ല വ്യക്തിയെന്ന് എ കെ ബാലൻ

ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യരെ കുറിച്ച് പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ രം​ഗത്ത്. അവഗണനയെ തുടർന്ന് സന്ദീപ് വാര്യർ ബി.ജെ.പി വിടുന്ന എന്ന അഭ്യൂഹങ്ങൾക്കിടെയാണ് എ കെ ബാലന്റെ പ്രതികരണം വന്നിരിക്കുന്നത്. സി.പി.എമ്മിനെ വിമർശിക്കുന്നയാളാണെങ്കിലും സന്ദീപ് വാര്യരോട് ഒരു വെറുപ്പുമില്ലെന്നാണ് എ കെ ബാലൻ പറഞ്ഞത്. ഒരു വ്യക്തി എന്ന നിലയിൽ പെരുമാറാനും സംസാരിക്കാനുമൊക്കെ പറ്റുന്ന ആളാണ് സന്ദീപ്. മറ്റ് കാര്യങ്ങൾ അറിയില്ല. ബി.ജെ.പി ആഭ്യന്തര കലഹം കൊണ്ട് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു….

Read More