കുവൈത്തിൽ പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് നിലവിൽ പൊടിക്കാറ്റിന് മുന്നോടിയായുള്ള കാലഘട്ടത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസറമദാൻ. പൊടിക്കാറ്റ് സീസണിന് മുമ്പുള്ള അന്തരീക്ഷ അസ്ഥിരതയുടെ ഒരു ഘട്ടമാണിത്. ഇത് ഔദ്യോഗികമായി ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്നു. ചിലപ്പോൾ ഇടിമിന്നലും ചില പ്രദേശങ്ങളിൽ പൊടി ഉയർത്താൻ സാധ്യതയുള്ള കാറ്റും ഉണ്ടാകാമെന്നും അദ്ദേഹം വിശദീകരിച്ചു. സമീപകാലത്തുണ്ടായ വർധനവിന് ശേഷം താപനിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്. കടലിൽ തിരമാലകൾ ഗണ്യമായി ഉയരാനും തെക്കുകിഴക്കൻ കാറ്റ് നേരിയതിൽ നിന്ന് മിതമായ രീതിയിൽ വ്യത്യാസപ്പെടാനും ഇടയ്ക്കിടെ ശക്തമാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read More