
സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഇനി കേസ് എടുക്കരുതെന്ന് സുപ്രീം കോടതി
സനാതന ധർമ്മ പരാമർശത്തിൽ തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസ് എടുക്കരുതെന്ന് സുപ്രീംകോടതി. രാജ്യത്തൊട്ടാകെ കേസുകൾ രജിസ്റ്റർ ചെയ്തതിനെതിരെ ഉദയനിധി നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകള്ക്ക് പുറമെ അടുത്തിടെ ബിഹാറിൽ കൂടി പുതിയ കേസ് രജിസ്റ്റർ ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ്, കോടതിയുടെ അറിവോടയല്ലാതെ ഇനി കേസ് എടുക്കുരുതെന്ന നിർദ്ദേശം സുപ്രീംകോടതി നൽകിയത്. ഏതെങ്കിലും മതത്തിനെതിരായിരുന്നില്ല തൻറെ പരാമർശമെന്നും സമൂഹത്തിലെ അസമത്വം തുറന്ന് കാട്ടാനാണ് ശ്രമിച്ചതെന്നും ഉദയനിധി കോടതിയെ ബോധിപ്പിച്ചു….