സാംസങ് ഗാലക്സി എസ്25 എഡ്ജ് ലോഞ്ച് മെയ് 13ന്
മെയ് 13ന് ഗാലക്സി എസ്25 എഡ്ജ് ആഗോളതലത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രമുഖ സ്മാർട്ട്ഫോൺ കമ്പനി സാംസങ്. 200 എംപി മെയ്ൻ കാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇത് ഒരു സ്ലിം സ്മാർട്ട്‌ഫോൺ ആയിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. ഈ വർഷം ആദ്യം നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ സാംസങ് ഗാലക്സി എസ് 25 എഡ്ജ് പ്രദർശിപ്പിച്ചിരുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 x 1080 പിക്‌സൽ) FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ…