
സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ചെന്ന് ബിഎസ്എഫ്; ദൃശ്യങ്ങൾ പുറത്തു വിട്ടു
ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഏഴ് ഭീകകരെ വധിച്ചതായി ബിഎസ്എഫ്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകർക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്ത് വന്നു. വ്യാഴാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം തകർത്തതെന്നും ബിഎസ്എഫ് ജമ്മു എക്‌സിലൂടെ അറിയച്ചു. അതേസമയം, ഇന്ത്യ-പാക് സംഘർഷം തുടരുന്നതിൻറെ സാഹചര്യത്തിൽ ജമ്മു കശ്മീരിൽ നിന്ന് മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.നിലവിലെ സാഹചര്യം പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചത്. ജമ്മു, ഉധംപൂർ എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കാണ് പ്രത്യേകത ട്രെയിൻ സർവീസ് നടത്തുന്നത്. ജമ്മു സർവകലാശാലക്ക് നേരെയും…