പെർഫ്യൂമിൽ 95 ശതമാനത്തോളം മീഥൈൽ; മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടി

ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടിയത്. ഇതില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി…

Read More

‘അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ അടക്കം പട്ടികയിൽ’; ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ ONDEM-4 (Ondansetron Tablets IP), Alkem Health…

Read More

ഫ്‌ളാഷ്‌ സെയില്‍: 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ; ഓഫർ ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് മാത്രം

ആഭ്യന്തര റൂട്ടുകളിൽ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു. നവംബർ 19 മുതൽ 2025 ഏപ്രിൽ 30 വരെയുള്ള യാത്രകള്‍ക്കായി നവംബർ 13 വരെ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകളാണ്‌ 1599 രൂപ മുതലുള്ള ഓഫർ നിരക്കില്‍ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവർക്ക് 1444 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കും. ചെക്ക്‌ ഇന്‍ ബാഗേജ്‌ ഇല്ലാതെയുള്ള യാത്രക്കായുള്ള എക്‌സ്‌പ്രസ്‌ ലൈറ്റ്‌ നിരക്കുകളില്‍…

Read More

അന്താരാഷ്ട്ര ബ്രാൻഡിൻ്റെ വ്യാജ ഉൽപന്നങ്ങളുടെ വിൽപന ; പിടികൂടി റാസൽഖൈമ പൊലീസ്

അ​ന്താ​രാ​ഷ്ട്ര ബ്രാ​ന്‍ഡ് വ്യാ​പാ​ര മു​ദ്ര​ക​ളു​ള്ള വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ന്‍ ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു. 2.3 കോ​ടി ദി​ര്‍ഹം വി​പ​ണി മൂ​ല്യം വ​രു​ന്ന 6,50,468 വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് റാ​ക് പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍സ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി. ​അ​ഹ​മ്മ​ദ് സെ​യ്ദ് മ​ന്‍സൂ​ര്‍ പ​റ​ഞ്ഞു. റാ​ക് പൊ​ലീ​സ് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും സാ​മ്പ​ത്തി​ക വി​ക​സ​ന​വ​കു​പ്പ് വാ​ണി​ജ്യ-​നി​യ​ന്ത്ര​ണ സം​ര​ക്ഷ​ണ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ അ​റ​ബ് പൗ​ര​ത്വ​മു​ള്ള മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ക​യും ചെ​യ്തു….

Read More

മ​ൽ​ഖ റൂ​ഹി​ക്കാ​യി ചി​ത്ര​പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും നാ​ളെ

ഖ​ത്ത​ർ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ എ​സ്.​എം.​എ ബാ​ധി​ത​യാ​യ കു​ട്ടി​യു​ടെ ചി​കി​ത്സ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് പി​ന്തു​ണ ന​ൽ​കി സം​സ്‌​കൃ​തി ഖ​ത്ത​ർ ചി​ത്ര​പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ന​ട​ത്തു​ന്നു. മ​ൽ​ഖ റൂ​ഹി​ക്ക് മ​രു​ന്നെ​ത്തി​ക്കാ​ൻ ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 1.16 കോ​ടി റി​യാ​ൽ ധ​ന​ശേ​ഖ​ര​ണ​ത്തി​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6 മു​ത​ൽ 10 വ​രെ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ഖ​ത്ത​റി​ലെ പ്ര​ശ​സ്ത​രാ​യ മു​പ്പ​തി​ലേ​റെ ക​ലാ​കാ​ര​ന്മാ​രു​ടെ നൂ​റോ​ളം ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് കൈ​മാ​റും. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം…

Read More

നെറ്റ് ചോദ്യപേപ്പർ ചോർച്ച; ഡാർക്ക് വെബിൽ 6 ലക്ഷം രൂപക്ക് വരെ വിൽപന നടന്നു

യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ആറ് ലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യപേപ്പറുകള്‍ വില്‍പനയ്ക്ക് വെച്ചതെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും സിബിഐ കണ്ടെത്തി. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‍റെ പ്രാഥിക വിവരങ്ങളാണ് പുറത്തുവന്നത്. അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ സിബിഐ എഫ്ഐആറിന്‍റെ പകര്‍പ്പ് ലഭിച്ചു. ഡാർക്ക് വെബിലും ടെലഗ്രാമിൽ അടക്കം നെറ്റ് ചോദ്യപേപ്പറുകളുടെ വില്‍പന നടന്നുവെന്നും സിബിഐ എഫ്ഐആറിലുണ്ട്. സംഭവത്തില്‍ ചില പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ…

Read More

ഇന്ത്യൻ കറിപൗ‍ഡറിന് വിലക്കുമായി നേപ്പാളും

ഹോങ്കോങ്ങിനും സിം​ഗപ്പൂരിനും പിന്നാലെ രണ്ട് ഇന്ത്യൻ കമ്പനികളുടെ കറിപൗഡറുകൾക്ക് വിലക്കേർപ്പെടുത്തി നേപ്പാളും. രാസവസ്തുവിന്റെ സാന്നിധ്യം അമിതമായ അളവിൽ കണ്ടെത്തിയതിനേത്തുടർന്നാണിത്. ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങൾക്കാണ് വിലക്ക്. എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനെത്തുടർന്നാണ് നടപടി. നേപ്പാളിലെ ഫുഡ് ടെക്നോളജി& ക്വാളിറ്റി കൺട്രോൾ വിഭാ​ഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗ‍ഡർ, സാമ്പാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എതിലീൻ ഓക്സൈഡിന്റെ അളവ്…

Read More

കാറിൽ സഞ്ചരിച്ച് നാട്ടിൽ മദ്യവിൽപ്പന: അഞ്ച് ലിറ്ററും അഞ്ഞൂറ് രൂപയുമായി യുവാവ് പിടിയിൽ

കാറിൽ സഞ്ചരിച്ച് അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടുക്കൽ കണിയാരുകോണം ദീപേഷ് ഭവനിൽ ദീപേഷ് കുമാറിനെ (36) ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കടയ്ക്കൽ അഞ്ചുംമുക്കിൽ നിന്ന് ദേവി ക്ഷേത്ര ചിറയുടെ ഭാഗത്തേക്ക് നീളുന്ന കോൺക്രീറ്റ് പാതയിൽ മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.പത്ത് കുപ്പികളിലായി ചില്ലറ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വിൽപ്പനയിലൂടെ ലഭിച്ച 500 രൂപയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. സഞ്ചരിച്ച കാറും പിടിച്ചെടുത്തു….

Read More

23 ഇനം നായകളുടെ ഇറക്കുമതിയും വിൽപ്പനയും രാജ്യത്ത് നിരോധിച്ച ഉത്തരവ്; ഡൽഹി ഹൈക്കോടതി റദ്ദാക്കി 

രാജ്യത്ത് 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. വിശദമായ കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. എല്ലാ നായ ഉടമകളുടെയും അഭിപ്രായം തേടാൻ കേന്ദ്രത്തിന് കഴിയില്ല. എന്നാൽ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ് സൈറ്റിലൂടെയും അഭിപ്രായം തേടാമായിരുന്നിട്ടും അതുണ്ടായില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നതു പരിഗണിക്കണമെന്നു ഡൽഹി ഹൈക്കോടതി…

Read More

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന; കീഴ് ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ് ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ. ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. തുടർനടപടികൾക്ക് എക്സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ സമീപിച്ചു. 

Read More