പിഎസ്‍സി അം​ഗങ്ങൾക്ക് വൻ ശമ്പള വർധന: ചെയർമാന് ജില്ല ജഡ്ജിക്ക് ലഭിക്കുന്ന പരമാവധി ശമ്പളം

സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്‍സി അം​ഗങ്ങൾക്ക് വാരിക്കോരി ശമ്പളം. ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‍സി അം​ഗങ്ങളുടെയും  ചെയർമാന്റെയും സേവന വേതര വ്യവസ്ഥകൾ പരി​ഗണിച്ചാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു.

Read More

സൗ​ദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം അ​ക്കൗണ്ട് വഴി മാത്രം

സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം അം​ഗീ​കൃ​ത ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി മാ​ത്രം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ച്ചു. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി സേ​വ​നം ന​ൽ​കു​ന്ന ‘മു​സാ​ന​ദ്’ ആ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. നി​ല​വി​ൽ നാ​ല് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ വ​രെ​യു​ള്ള തൊ​ഴി​ലു​ട​മ​ക്കാ​ണ് നി​യ​മം ബാ​ധ​കം. 2024 ജൂ​ലൈ​യി​ൽ ന​ട​പ്പാ​യ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ദ്യ​മാ​യി രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഉ​ൾ​പ്പെ​ട്ട​ത്. മൂ​ന്നോ അ​തി​ല​ധി​ക​മോ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ള്ള​വ​ർ​ക്ക്​ നി​യ​മം ബാ​ധ​ക​മാ​വു​ന്ന അ​ടു​ത്ത ഘ​ട്ടം ജൂ​ലൈ മു​ത​ൽ ന​ട​പ്പാ​കും….

Read More

ശമ്പളം ഇന്ന് കൊടുക്കുമെന്ന് അറിയാമായിരുന്നിട്ടും സമരം നടത്തി; ടിഡിഎഫ് നടത്തിയ സമരത്തെ തള്ളി ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ടിഡിഎഫ് നടത്തിയ സമരത്തെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇന്ന് ശമ്പളം കൊടുക്കുമെന്ന് ടി‍ഡിഎഫിന് അറിയാമായിരുന്നിട്ടും സമരം നടത്തിയെന്നും ഇത് തെറ്റായിപ്പോയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്ന് തന്നെ ശമ്പള വിതരണം ഉണ്ടാകുമെന്ന കാര്യം ടി‍ഡിഎഫ് പ്രതിനിധികള്‍ക്ക് അറിവുണ്ടായിരിക്കെ പിന്നെയെന്തിനാണ് സമരം നടത്തിയതെന്നും കെബി ഗണേഷ് കുമാര്‍ ചോദിച്ചു. ഫിനാൻസ് ഉദ്യോഗസ്ഥരെ അടക്കം തടഞ്ഞുകൊണ്ടാണ് സമരം നടത്തിയത്. ഇത് ഇന്നത്തെ ശമ്പള വിതരണത്തെ ബാധിച്ചു. രാവിലെ…

Read More

5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുത്; സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം കിട്ടിയില്ലെന്ന് മുഖ്യമന്ത്രി

വയനാട് ദുരിതീശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരിൽ നിന്നും ലഭിച്ചില്ലെന്ന്  സ്ഥരീകരിച്ച് മുഖ്യമന്ത്രി. ചില കാര്യങ്ങളിൽ നമുക്ക് ഒരുമിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് ഇതിന്‍റെ  അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരിൽ നിന്നും നിർബന്ധ പൂർവ്വം പണം വാങ്ങില്ലെന്ന് തന്നെയായിരുന്നു സർക്കാർ നിലപാട്. 5 ദിവസ ശമ്പളം നൽകാമെന്ന ധാരണയാണ് ജീവനക്കാരുടെ സംഘടനകൾക്കിടയിലുണ്ടായത്. അതിനിടെ ഒരു സംഘടന ഭാരവാഹികൾ തന്നെ കാണാൻ വന്നു, പ്രയാസങ്ങൾ പറഞ്ഞു. സംഘടനയുടെ  നിലപാട് മാറ്റണമെന്നാണ്  അവരോട് പറഞ്ഞത്. സാമൂഹിക പ്രതിബന്ധതയുണ്ടാകണം. 5 ദിവസത്തെ…

Read More

ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആർടിസി ജീവനകാരിൽ നിന്ന് ശമ്പളം പിടിക്കില്ല; തീരുമാനം പിൻവലിച്ചു

കെഎസ്ആർടിസി ജീവനകാരിൽനിന്ന് അഞ്ചുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിൻവലിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഉത്തരവ് പിൻവലിക്കണമെന്ന് എംഡിക്ക് നിർദേശം നൽകിയതായാണ് വിവരം. ശമ്പളം കൃത്യമായി കിട്ടാത്ത ജീവനക്കാരിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ബോണസും ഉത്സവബത്തയുമില്ലാതെ വലയുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇരുട്ടടിയായാണ് ശമ്പളത്തിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണംപിടിക്കാനും നീക്കം നടന്നത്. ജീവനക്കാരുടെ അഞ്ചുദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായിരുന്നു നിർദേശം. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടായിരുന്നു നടപടി….

Read More

വയനാട് ദുരന്തം: സാലറി ചലഞ്ചുമായി സർക്കാർ; ഉത്തരവിറങ്ങി

 വയനാട് ദുരന്തത്തില്‍ കൈത്താങ്ങേകാന്‍ സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചുദിവസത്തില്‍ കുറയാത്ത ശമ്പളമാണ് നല്‍കേണ്ടത്. എന്നാല്‍ സാലറി ചലഞ്ചിലേക്കുള്ള സംഭാവന നിര്‍ബന്ധമല്ല. ജീവനക്കാരില്‍നിന്ന് സമ്മതപത്രം സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. സംഭാവന ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടായി സ്വരൂപിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തനായാണ് ഇത്തവണത്തെ സാലറി ചലഞ്ച്. സര്‍ക്കാര്‍, പൊതുമേഖല, ബോര്‍ഡ്, സര്‍വകലാശാല, എയ്ഡഡ്, തദ്ദേശ സ്ഥാപനങ്ങള്‍, കമ്മിഷനുകള്‍, ട്രിബ്യൂണലുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് സാലറി ചലഞ്ച് നടപ്പാക്കുന്നത്. 2018-ലെ പ്രളയകാലത്തും പിന്നീട്…

Read More

എല്ലാ പഞ്ചായത്ത് റോഡുകളിലും കെ.എസ്.ആർ.ടി.സി മിനി ബസുകൾ; ശമ്പള കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി

 കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ട് മാസത്തിനുള്ളില്‍ ജീവനക്കാര്‍ക്ക് മാസം ആദ്യം തന്നെ ശമ്പളം നല്‍കും. ഗ്രാമങ്ങളിലൂടെ ഓടുന്നതിന് സംസ്ഥാനത്ത് 300 കെഎസ്ആര്‍ടിസി മിനി ബസുകള്‍ വാങ്ങുമെന്നും മന്ത്രി അറിയിച്ചു. എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കുക എന്നതാണ് ലക്ഷ്യം. ബസുകള്‍ കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും. ഇവര്‍ ബസിന്റെ വൃത്തി പരിശോധിക്കും. ബസുകള്‍ കഴുകുന്നതിന് പവര്‍ഫുള്‍ കംപ്രസര്‍ വാങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് വലിച്ചുവാരി റൂട്ട്…

Read More

എന്റെ 8% വരെ സിനിമാ ശമ്പളം ജനങ്ങൾക്ക് വേണ്ടി: സുരേഷ് ഗോപി

കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വർഷവും നടത്തേണ്ടത്.  ജനങ്ങൾ നമ്മളെ ഭരണം ഏൽപ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയിൽ സ്ഥാനാർത്ഥികളെ പരുവപ്പെടുത്തണം. താൻ സിനിമയും ചെയ്യുമെന്നും അങ്ങനെ സിനിമകളിൽ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 5-8% തുക ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വാടാനപ്പള്ളി ഏങ്ങണ്ടിയൂരിൽ ബിജെപി സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.  

Read More

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ജൂലൈ ഒന്ന് മുതൽ ഡിജിറ്റൽ വാലറ്റുകളിലൂടെ കൈമാറണം

സൗദിയിൽ പുതുതായി എത്തുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി പണമായി നൽകാനാവില്ല. ജൂലൈ ഒന്ന് മുതൽ ശമ്പളം ഡിജിറ്റൽ വാലറ്റുകളിലൂടെ കൈമാറണമെന്നാണ് നിർദേശം. ശമ്പളം നൽകാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റൽ ആപ്പിലെ രേഖ ഉപയോഗിക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ നിയമം നടപ്പാക്കുന്നത്. ഹൌസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്കാണ് ഈ നിയമം ബാധകമാവുക. ജൂലൈ ഒന്ന് മുതൽ സൗദിയിൽ എത്തുന്ന തൊഴിലാളികൾക്ക് ഇനി മുതൽ ശമ്പളം പണമായി നൽകാൻ പാടില്ല. ബാങ്ക്…

Read More

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ ശമ്പളം മുടങ്ങി; 10,000ത്തോളം ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ മാർച്ച് മാസത്തിലെ ശമ്പളം മുടങ്ങി. ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു. ഗ്രാമവികസനം, പഞ്ചായത്ത്, നഗര കാര്യം, ടൗൺ & കൺട്രി പ്ലാനിങ്, എൽഎസ്ജി ഡി എഞ്ചിനീയറിങ് വിഭാഗം എന്നിവിടങ്ങളിലെ 10,000ത്തോളം ജീവനക്കാരുടെ ശമ്പളം ആണ് മുടങ്ങിയത്. ബജറ്റിൽ തദ്ദേശസ്വയംഭരണ വകുപ്പിൻറെ ശമ്പള ഭരണ ചെലവുകൾക്ക് പുതിയ ഹെഡ് ഓഫ് അക്കൗണ്ടുകൾ തുടങ്ങിയിരുന്നു. അക്കൗണ്ടൻറ് ജനറൽ ഈ ഹെഡ് ഓഫ് അക്കൗണ്ടുകൾ അംഗീകരിച്ചിരുന്നെങ്കിലും തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും തുടർ നടപടികൾ…

Read More