‘ന്യൂ സിറ്റി സലാല’ തീരദേശ വികസനത്തിന്റെ മാസ്റ്റർപ്ലാൻ പുറത്തിറക്കി

ഒമാനിലെ രണ്ടാമത്തെ വലിയ നഗരമായ സലാലയുടെ തീരപ്രദേശം സമഗ്രമായി പുനർനിർമ്മിക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ ഒമാൻ ഭവന നഗര ആസൂത്രണ മന്ത്രാലയം പുറത്തിറക്കി. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി, ഈ വർഷം അവസാനത്തോടെ ‘ന്യൂ സിറ്റി സലാല’ വാട്ടർഫ്രണ്ട് വികസന പദ്ധതിക്ക് തുടക്കമാകും. രാജ്യത്തുടനീളം നടപ്പിലാക്കുന്ന 33 ബില്യൺ ഒമാനി റിയാലിന്റെ വികസന പദ്ധതിയുടെ സുപ്രധാന ഭാഗമാണിത്. പ്രമുഖ അന്താരാഷ്ട്ര ഡിസൈൻ സ്റ്റുഡിയോയായ സാസാക്കി രൂപകൽപ്പന ചെയ്ത ഈ പദ്ധതി 7.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചു കിടക്കുന്നത്….

Read More

ഖരീഫ് സീസൺ ; സലാലയിലേക്ക് ഒഴുകി സഞ്ചാരികൾ

മി​ക​ച്ച മ​ഴ ല​ഭി​ച്ച​തോ​ടെ സ​ലാ​ല​യ​ട​ക്ക​മു​ള്ള ​ദോ​ഫാ​റി​ലെ പ്ര​ദേ​ശ​ങ്ങ​ൾ ഖ​രീ​ഫി​ന്‍റെ ഫു​ൾ മൂ​ഡി​ലേ​ക്ക്​ നീ​ങ്ങി​ത്തു​ട​ങ്ങി. ഇ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ്​ സീ​സ​ണി​ലേ​ക്ക്​ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കും ആ​രം​ഭി​ച്ചു. ക​ത്തു​ന്ന ചൂ​ടി​ന്​ ആ​ശ്വാ​സം തേ​ടി ജി.​സി.​സി​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ സ​ഞ്ചാ​രി​ക​ൾ എ​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ 40 മു​ത​ൽ 48 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ്​ പ​ല​യി​ട​ത്തും താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ 26 മു​ത​ൽ 29 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യു​ള്ള സു​ഖ​പ്ര​ദ​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് സ​ലാ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യും മ​നം​മ​യ​ക്കു​ന്ന പ്ര​കൃ​തി സൗ​ന്ദ​ര്യ​ങ്ങ​ളും…

Read More

ഖരീഫ് സലാല -താഖ ബസ് സർവീസുമായി മുവാസലാത്ത്

ഖ​രീ​ഫ്​ സീ​സ​ണി​ൽ സ​ലാ​ല​യി​ൽ​ നി​ന്ന്​ താ​ഖ​യി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സു​മാ​യി ദേ​ശീ​യ ഗാ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത്. സ​ലാ​ല-​​താ​ഖ-​സ​ലാ​ല ബ​സ്​ സ​ർ​വി​സി​ന്​ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ തു​ട​ക്ക​മാ​കു​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. വ​ൺ​വേ​ക്ക്​ ര​ണ്ട്​ റി​യാ​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. മു​വാ​സ​ലാ​ത്തി​ന്‍റെ വെ​ബ്​​സൈ​റ്റ്​ വ​ഴി ബു​ക്കി​ങ്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഖ​രീ​ഫ്​ സീ​സ​ണി​ൽ സ​ലാ​ല​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന​താ​ണ്​ സ​ർ​വി​സ്. താ​ഖ​യി​ലെ ടൂ​റി​സ്റ്റ്​ സ്ഥ​ല​ങ്ങ​ളും മ​റ്റും സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ഈ ​സ​ർ​വി​സ്​ സൗ​ക​ര്യ​പ്ര​ദ​മാ​കും

Read More

സലാലയിലെ ഓട്ടിസം സെന്റർ തുറന്നു; ഓട്ടിസം സെപെക്ട്രം ഡിസോർഡറുള്ള കുട്ടികൾക്ക് പിന്തുണയും പുനരധിവാസവും ലക്ഷ്യമിട്ടാണ് പദ്ധതി

സ​ലാ​ല​യി​ലെ ഓ​ട്ടി​സം​ സെ​ന്‍റ​ർ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ലൈ​ല ബി​ൻ​ത് അ​ഹ​മ്മ​ദ് അ​ൽ ന​ജ്ജാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്മ്യൂ​ണി​റ്റി പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി പ​ദ്ധ​തി​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി​യ ഒ.​ക്യു​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ഓ​ട്ടി​സം സ്പെ​ക്‌​ട്രം ഡി​സോ​ർ​ഡ​റു​ള്ള കു​ട്ടി​ക​ൾ​ക്ക് പി​ന്തു​ണ​യും പു​ന​ര​ധി​വാ​സ​വും ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ സെ​ന്‍റ​ർ തു​റ​ന്ന​ത്. ഓ​ട്ടി​സം ബാ​ധി​ച്ച 80 വ്യ​ക്തി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യു​ന്ന​താ​ണി​തെ​ന്ന്​ സ​ലാ​ല​യി​ലെ അ​ൽ വ​ഫ സെ​ന്‍റ​ർ ഫോ​ർ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ഓ​ഫ് ഡി​സെ​ബി​ലി​റ്റീ​സ് ഓ​ഫ് ദി ​ഡി​സി​ബി​ലി​റ്റേ​ഷ​ൻ മേ​ധാ​വി…

Read More

സലാലയിലെ ന്യൂ സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു

സ​ലാ​ല​യി​ലെ ന്യൂ ​സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഹോ​സ്പി​റ്റ​ൽ (എ​സ്‌.​ക്യു.​എ​ച്ച്) പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. 60.5 ശ​ത​മാ​നം ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഘ​ട​നാ​പ​ര​മാ​യ ജോ​ലി​ക​ൾ 98 ശ​ത​മാ​ന​വും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 138 ദ​ശ​ല​ക്ഷം റി​യാ​ൽ ചെല​വി​ൽ ഒ​രു​ങ്ങു​ന്ന പ​ദ്ധ​തി 2025ഓ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഏ​ഴ്​ നി​ല​ക​ളി​ലാ​യി 100,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ്​ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 700 കി​ട​ക്ക​ക​ളും ഉ​ണ്ടാ​കും. ആ​ശു​പ​ത്രി​യി​ൽ വി​വി​ധ മെ​ഡി​ക്ക​ൽ സ്പെ​ഷാ​ലി​റ്റി​ക​ളും ഒ​രു​ക്കും. 32 വ​കു​പ്പു​ക​ളാ​യി​രി​ക്കും താ​ഴ​ത്തെ നി​ല​യി​ൽ സ​ജ്ജീ​ക​രി​ക്കു​ക. ഇ​ൻ​പേ​ഷ്യ​ന്റ് വി​ഭാ​ഗ​ത്തി​ൽ നാ​ല് ശ​സ്ത്ര​ക്രി​യാ വാ​ർ​ഡു​ക​ൾ, നാ​ല്…

Read More

സലാല ലുലുവിൽ ഒമാനി ഉൽപന്നങ്ങളുടെ മേള തുടങ്ങി

സലാല ഗ്രാന്റ് മാളിലെ ലുലുവിൽ ഒമാനി ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു. ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ വാണിജ്യ വ്യാവസായിക മന്ത്രാലയത്തിലെ ഡയറക്ട് മാനേജർ അഹമ്മദ് അബ്ദുല്ല സൈദ് അൽ റവാസ് മുഖ്യാതിഥിയായിരുന്നു. ഒമാനിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എക്‌സിബിഷൻ സംഘടിപ്പിച്ചിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളും ഭക്ഷ്യേതര വസ്തുക്കളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്ഡി. സംബർ 31 വരെയാണ് എക്‌സിബിഷൻ. ലുലു സലാല ജനറൽ മാനേജർ നവാബ് , ഷോപ്പ് മാനേജർ അബുല്ലൈസ് എന്നിവരും സംബന്ധിച്ചു.

Read More

സലാലയിലെ ആദ്യകാല പ്രവാസി ആന്റണി ചെന്നൈയിൽ നിര്യാതനായി

തൃശൂർ മണ്ണൂത്തി സ്വദേശി കിഴക്കോത്ത് വീട്ടിൽ ആന്റണി (70) ചെന്നൈയിൽ നിര്യാതനായി. കുടുംബത്തോടൊപ്പം നാൽപത് വർഷത്തോളം സലാലയിൽ ഉണ്ടായിരുന്നു. സ്റ്റാർകോ മാനേജറായിരുന്നു. പിന്നീട് പല ബിസിനസ്സുകളും നടത്തിയ അദ്ദേഹത്തിന് വലിയ സൗഹ്യദ വലയമാണുള്ളത്. 2020 ൽ പക്ഷാഘാതത്തെ തുടർന്നാണ് സലാലയിൽ നിന്ന് മടങ്ങിയത്. പിന്നീട് അതിൽ നിന്ന് സുഖം പ്രാപിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ വീഴ്ചയെ തുടർന്നാണ് മരണം സംഭവിച്ചത്. ചെന്നൈയിലായിരുന്നു സ്ഥിര താമസം. മാഗിയാണ് ഭാര്യ. നിശ, നിത്യ, നിമ്മി എന്നിവർ മക്കളാണ്. മ്യതദേഹം ചെന്നൈ ഹോളി…

Read More

ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഈ മാസം 22 ന് സലാലയിൽ

മസ്കത്ത്​ ഇന്ത്യൻ എംബസിയുടെ കോൺസുലാർ ക്യാമ്പ്​ സലാലയിൽ ഡിസംബർ 22ന്​ നടക്കുമെന്ന്​ അധികൃതർ അറിയിച്ചു. രാവിലെ എട്ട്​ മുതൽ വൈകീട്ട്​ 3.30വരെ സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്തായിരിക്കും ക്യാമ്പ്​. കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും ക്യാമ്പിൽ ലഭ്യമാകും. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി ബുക്ക്​ ചെയ്യാതെതന്നെ ക്യാമ്പിൽ പ​ങ്കെടുക്കാം. ക്യാമ്പിലെ വെൽഫെയർ ഓഫിസറോട് തൊഴിൽ പരാതികളും ഉന്നയിക്കാം. വിവരങ്ങൾക്ക്: 98282270, 91491027, 23235600.

Read More

സലാല കെഎംസിസി പലസ്തീൻ ഐക്യദാർഡ്യ സെമിനാർ സംഘടിപ്പിച്ചു

കെ.എം.സി.സി സലാലയിൽ ഫലസ്തീൻ ഐക്യദാർഡ്യ സെമിനാർ സംഘടിപ്പിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.ജെ വിൻസന്റ് ഓൺലൈനിലൂടെ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ എ.കെ പവിത്രൻ, അബ്ദുൽ ലത്തീഫ് ഫൈസി, കെ. ഷൗക്കത്തലി, ജി. സലീം സേട്ട്, അബ്ദുന്നാസർ ലത്തീഫി, ഡോ. നിഷ്താർ, രമേഷ് കുമാർ, ഉസ്മാൻ വാടാനപള്ളി, സുബൈർ ഹുദവി എന്നിവർ സംസാരിച്ചു. റഷീദ് കൽപറ്റ മോഡറേറ്റർ ആയിരുന്നു. ഷബീർ കാലടി…

Read More

ഐ.എം വിജയന് സലാലയിൽ സ്വീകരണം നൽകി

ഹ്യസ്വ സന്ദർശനാർത്ഥം സലാലയിൽ എത്തിയ പ്രമുഖ മുൻ ഫുട്ബോൽ താരം ഐ.എം വിജയന് ദോഫാർ എഫ്.സി സ്വീകരണം നൽകി. ദോഫാർ എഫ്.സി സംഘാടകനും ദോഫാർ കാറ്ററിങ് ഓപറേഷൻ മാനേജരുമായ സുധാകരൻ ചടങ്ങിന് നേത്യത്വം നൽകി. സ്വകാര്യ പരിപാടിയിൽ സംബന്ധിക്കുന്നതിനായാണ് എം.ഐ വിജയനും കുടുംബവും സലാലയിൽ എത്തിയിരിക്കുന്നത്.

Read More