
ഖരീഫ് സീസൺ; മസ്‌കത്ത്-സലാല റൂട്ടിൽ കൂടുതൽ സർവീസുകളുമായി ഒമാൻ എയർ
ഖരീഫ് സീസണിനോടനുബന്ധിച്ച് മസ്‌കത്ത് സലാല റൂട്ടിൽ കൂടുതൽ സർവീസുകളുമായി ഒമാൻ എയർ. പുതുതായി ചേർക്കപ്പെട്ടതുൾപ്പെടെ പ്രതിദിനം 12 സർവിസുകളായിരിക്കും ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള കാലയളവിൽ നടത്തുക. 70,000 സീറ്റുകൾ കൂടി ചേർത്തിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു. രാജ്യാന്തര വിമാന കമ്പനികളും ഖരീഫ് പ്രമാണിച്ച് സർവീസ് വർധിപ്പിക്കുന്നുണ്ട്. സലാലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് നടക്കുന്ന സമയമാണ് ഖരീഫ് കാലം. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് പേരാണ് ഖരീഫ് ആസ്വദിക്കാനായി ദോഫാറിലേക്ക് ഒഴുകുക. സ്വന്തം വാഹനങ്ങളിലും മറ്റുമായി റോഡ്…