
സിഖ് വിരുദ്ധ കലാപം; മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര്യന്തം
1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ സരസ്വതി വിഹാറിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ. പ്രത്യേക ജഡ്‌ജി കാവേരി ബവേജയാണ് വിധി പ്രഖ്യാപിച്ചത്. നേരത്തേ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കലാപത്തിൽ സജ്ജൻ കുമാർ ഭാഗമായെന്നും ആൾക്കൂട്ടത്തിന് നേതൃത്വം നൽകിയെന്നും കോടതി പറഞ്ഞിരുന്നു. സിഖ് വിരുദ്ധ കലാപത്തിനിടെ ഡൽഹിയിലെ സരസ്വതി വിഹാറിൽ 1984 നവംബർ ഒന്നിന് അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം വിധിച്ചത്. ജസ്വന്ത് സിംഗ്, തരുൺദീപ്…