എ.ആര്‍.റഹ്‌മാന്റെ മുന്‍ഭാര്യയെന്ന് വിളിക്കരുത്; അഭ്യര്‍ഥനയുമായി സൈറ ബാനു

തന്നെ എ.ആര്‍. റഹ്‌മാന്റെ മുന്‍ ഭാര്യയെന്ന് പരാമർശിക്കരുതെന്ന അഭ്യര്‍ഥനയുമായി സൈറ ബാനു രം​ഗത്ത്. തങ്ങള്‍ വിവാഹമോചിതരായിട്ടില്ലെന്നും വേര്‍പിരിയുക മാത്രമാണ് ചെയ്തതെന്നും സൈറ ബാനു പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് എ.ആര്‍. റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഭാര്യയായിരുന്ന സൈറ ബാനു പുതിയ പ്രസ്താവന പുറത്തിറക്കിയത്. തന്റെ ആരോഗ്യപ്രശ്‌നങ്ങളാണ് എ.ആര്‍. റഹ്‌മാനുമായുള്ള ബന്ധം പിരിയാന്‍ കാരണമെന്നാണ് സൈറ ബാനു പറഞ്ഞത്. ആശുപത്രിയില്‍ കഴിയുന്ന എ.ആര്‍. റഹ്‌മാന്‍ എത്രയുംപെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അവര്‍ ആശംസിച്ചു. എ.ആർ. റഹ്മാനെ ചെന്നൈയിലെ അപ്പോളോ…

Read More