
സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി; ഇതുവരെ അറസ്റ്റിലായത് 21000ത്തിലധികം പേർ
തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി അധികൃതർ. റസിഡൻസി. തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 21222 പേരെയാണ് അധികൃതർ പിടികൂടിയത്. താമസ നിയമ ലംഘനങ്ങൾ നടത്തിയതിന് 13,202 പേരെയും തൊഴിൽ നിയമലംഘനങ്ങൾ നടത്തിയതിന് 3109 പേരെയും അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4911 പേരും പിടിയിലായി. ഇതിൽ 1376 പേർ രാജ്യത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരും 86 പേർ അയൽരാജ്യങ്ങളിലേക്ക് കടക്കാനും ശ്രമിച്ചവരാണ്, ബാക്കിയുള്ള 22 പേർ നിയമലംഘനം…