
മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റം, ഭിന്നിപ്പുണ്ടാക്കി ഭരണം നിലനിർത്തുന്നത് തന്ത്രം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഓശാനയോടനുബന്ധിച്ച് ഡൽഹി സെന്റ് മേരീസ് പള്ളിയിൽ നിന്നും സേക്രട്ട് ഹാർട്ട് കത്തീഡ്രലിലേക്ക് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ദില്ലി പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഇത് ജനാധിപത്യ വിരുദ്ധവും മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവുമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും എതിരെ സംഘ്പരിവാർ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് രാജ്യ തലസ്ഥാനത്തും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ക്രൈസ്തവ ആചാരത്തിന് വിലക്കേർപ്പെടുത്തിയത്. മതപരമായ ഭിന്നിപ്പുണ്ടാക്കി വർഗീയത വളർത്തി എങ്ങനെയും ഭരണം നിലനിർത്തുകയെന്ന തന്ത്രമാണ് ബി.ജെ.പി…