
ഇന്ത്യക്ക് യുറോപ്യൻ യൂണിയൻറെ ഉപദേശം വേണ്ടെന്ന് വിദേശകാര്യ മന്ത്രി
ദില്ലി: ഇന്ത്യക്ക് പങ്കാളികളെ മതിയെന്നും ഉപദേശകരുടെ ആവശ്യമില്ലെന്നും യൂറോപ്യൻ രാജ്യങ്ങളോട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യുറോപ്യൻ യൂണിയൻ വിദേശ നയവിഭാഗം മേധാവി കയ കലാസ് നടത്തിയ പരാമർശത്തിന് മറുടി നൽകുകയായിരുന്നു മന്ത്രി. സ്വന്തം രാജ്യത്ത് നടപ്പാക്കാത്ത നയങ്ങളാണ് മറ്റുള്ള രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ജയശങ്കർ കുറ്റപ്പെടുത്തി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും, സ്ഥിതി ഗുരുതരമാണെന്നുമായിരുന്നു കയയുടെ പ്രസ്താവന. ഇന്ത്യയുമായുള്ള കൂടുതൽ ആഴത്തിലുള്ള ബന്ധത്തിന് യൂറോപ്പ് പരസ്പര ബഹുമാനത്തോടെയുള്ള താൽപ്പര്യങ്ങൾ…