റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ ഗാന്ധിജിയുടെ പേരും ചിത്രവും; റഷ്യൻ പ്രസിഡന്‍റിന് കത്തയച്ച് ഗാന്ധി ഫൗണ്ടേഷൻ

റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ മഹാത്മഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ പരാതിയുമായി കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ. മദ്യകമ്പനിയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന, റഷ്യൻ പ്രസിഡന്‍റിനും ഇന്ത്യൻ പ്രസിഡന്‍റിനും കത്തയച്ചു. ദേശീയ തലത്തിൽ തന്നെ റഷ്യൻ കമ്പനിയുടെ നടപടിക്കെതിരെ വലിയ വിവാദമാണ് ഉയരുന്നത്. റഷ്യൻ മദ്യ കമ്പനിയായ റിവോർട്ട് ബ്രൂവറിയാണ് മഹാത്മാഗാന്ധിയുടെ പേരും ചിത്രവും ഒപ്പും പതിപ്പിച്ച് ബിയ‌ർ പുറത്തിറക്കിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ റഷ്യൻ കമ്പനിയുടെ…

Read More

പുടിനെ പരിഹസിച്ച റഷ്യന്‍ ഗായകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റഷ്യയിലെ പ്രശസ്ത ഗായകനും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിമര്‍ശകനുമായ വാഡിം സ്‌ട്രോയ്കിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുക്രൈന്‍ സൈന്യത്തിന് സംഭാവന നല്‍കിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിന് റഷ്യന്‍ കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുകയായിരുന്നു.  കേസുമായി ബന്ധപ്പെട്ട് പൊലീസ് വാഡിമിന്റെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് മുകളില്‍ നിന്ന് താഴെ വീണ് മരിച്ച നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പത്താംനിലയിലെ ജനലില്‍ നിന്നാകാം അദ്ദേഹം വീണതെന്നാണ് പൊലീസിന്റെ നിഗമനം. (Russian Musician Who Called Putin…

Read More

യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കണം; റഷ്യൻ ആക്രമണം അതിരുകടന്നത്: ജോ ബൈഡൻ

റഷ്യൻ ആക്രമണം അതിരുകടന്നതാണെന്നും യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിലെ വൈദ്യുതി ഉൽ‌പാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. ‘‘ ഈ ആക്രമണം അതിരുകടന്നതാണ്. റഷ്യയ്ക്കെതിരായ പ്രതിരോധത്തിൽ യുക്രെയ്ൻ ജനതയെ അടിയന്തരമായി പിന്തുണയ്ക്കേണ്ടതിന്റെ ഓർമപ്പെടുത്തൽ’’ – ബൈഡൻ പറഞ്ഞു. ഇരുനൂറോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ യുക്രെയ്നിന്റെ വൈദ്യുതി ഉൽപാദന ഗ്രിഡ് തകർത്തത്. ഒരു ദശലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കിയ അതിശക്തമായ ആക്രമണം എന്നാണ് ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്. ഈ…

Read More

‘റഷ്യൻ സൈനിക യൂണിഫോമിൽ ഉത്തര കൊറിയൻ സൈനികർ, യുക്രെയ്‌നിനെതിരെ പോരാടാൻ നീക്കം’: യുഎസ്

റഷ്യൻ സൈനിക യൂണിഫോമിൽ ഉത്തര കൊറിയൻ സൈനികർ യുക്രെയ്‌നിനെതിരെ പോരാടാൻ റഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ കർസ്‌കിലേക്ക് നീങ്ങുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. അപകടകരവും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നതുമായ നീക്കമാണിതെന്നും അദ്ദഹം പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനൊപ്പം പെന്റഗണിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു ലോയ്ഡ് ഓസ്റ്റിൻ. യുക്രെയ്‌നിനെതിരെ പോരാടാൻ സൈന്യത്തെ വിട്ടുനൽകുന്നതിനു പകരമായി ഉത്തര കൊറിയ റഷ്യയിൽ നിന്ന് തന്ത്രപരമായ ആണവായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയും നേടിയെടുക്കാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ…

Read More

കിം ജോങ് ഉന്നിന് വ്ളാദിമിര്‍ പുടിന്റെ സമ്മാനം; റഷ്യന്‍ നിര്‍മത ഓറസ് ലിമോസിനിൽ ടെസ്റ്റ് ഡ്രൈവ് നടത്തി ഭരണാധികാരികൾ

ഡ്രൈവിംഗ് സീറ്റില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, യാത്ര ആസ്വദിച്ച് തൊട്ടടുത്തിരിക്കുന്നതോ.. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ. ഈ അപൂർവ്വ കാഴ്ച്ച പുറത്തു വിട്ടിരിക്കുന്നത് റഷ്യൻ സ്റ്റേറ്റ് ടിവിയാണ്. ഉത്തരകൊറിയന്‍ സന്ദർശനിടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിൻ നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങൾ കിം ജോങ് ഉന്നിന് നൽകിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് റഷ്യന്‍ നിര്‍മത ഓറസ് ലിമോസിന്‍ കാറാണ്. ഇരുവരും അത്യാഡംബര കാറില്‍ യാത്ര ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കിമ്മിനെ പാസഞ്ചര്‍ സീറ്റില്‍…

Read More

റഷ്യൻ സൈന്യത്തിലേക്ക് ഒരുവര്‍ഷത്തിനിടെ നിയമിച്ചത് 200 ഇന്ത്യക്കാരെ: വിദേശകാര്യ മന്ത്രാലയം

യുക്രെയ്ൻ റഷ്യ സംഘർഷത്തെ തുടർന്ന് റഷ്യൻ ആർമിയിലേക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ 200 പേരെയെങ്കിലും ഇന്ത്യയില്‍ നിന്ന് നിയമിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയാണ് ചെയ്യുന്നത്. യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങള്‍ തൊഴില്‍ പരസ്യത്തിനായി ഉപയോഗിച്ചാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ആള്‍ക്കടത്തിനെതിരെ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. റഷ്യ യുക്രെയിൻ സംഘർഷത്തില്‍ റഷ്യൻ സേനയ്ക്കൊപ്പം പ്രവർത്തിച്ച രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടിരുന്നു. സൈന്യത്തില്‍ സഹായികളായി എടുത്ത 2 പേർ നേരത്തെയും…

Read More

റഷ്യയുടെ സൂപ്പർ ചാരവിമാനം വെടിവച്ചിട്ടതായി യുക്രൈന്‍

റഷ്യയുടെ 2792 കോടിയോളം രൂപ വിലമതിക്കുന്ന ചാരവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയിൻ. എ 50 എന്ന ചാരവിമാനമാണ് യുക്രെയിൻ തകർത്തത്. റഷ്യക്ക് കനത്ത തിരിച്ചടി. അസോവ് കടലിന് മുകളിൽ വച്ചാണ് ചാരവിമാനത്തെ തകർത്തതെന്നാണ് യുക്രൈന്റെ അവകാശവാദം. ദീർഘ ദൂര റഡാറുകളെ അടക്കം കണ്ടെത്താന്‍ കഴിയുന്ന ചാരവിമാനമാണ് തകർത്തത്. രണ്ട് വർഷത്തോളമാകുന്ന യുക്രൈന്‍ റഷ്യ യുദ്ധത്തിൽ തെക്ക് കിഴക്കന്‍ മേഖലയിൽ മുന്നേറ്റം നടത്താനുള്ള യുക്രൈന്‍ ശ്രമത്തിനൊടുവിലാണ് ചാരവിമാനം വീഴ്ത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടത്തിയ വിശദീകരണം അനുസരിച്ച് എ…

Read More

ചന്ദ്രയാൻ-3 ദൗത്യം; ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെയും അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ്

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന് പിന്നാലെ ലോകരാഷ്‌ട്രങ്ങളുടെ തലവന്മാരും മറ്റ് പ്രമുഖ വ്യക്തികളും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെ അഭിനന്ദിച്ചു. ‘ഇന്ത്യ, ശാസ്‌ത്രത്തിലും എഞ്ചിനീയറിംഗിലും കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഇത്. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇത് നീണ്ടൊരു മുന്നേറ്റമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്‌തതില്‍ എന്റെ അഭിനന്ദനങ്ങള്‍.’ പുടിൻ രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിട്ട് അറിയിച്ച അഭിനന്ദന സന്ദേശത്തില്‍ പറയുന്നു. അതേസമയം ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതില്‍…

Read More

ചന്ദ്രയാൻ-3 ദൗത്യം; ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെയും അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ്

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന് പിന്നാലെ ലോകരാഷ്‌ട്രങ്ങളുടെ തലവന്മാരും മറ്റ് പ്രമുഖ വ്യക്തികളും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെ അഭിനന്ദിച്ചു. ‘ഇന്ത്യ, ശാസ്‌ത്രത്തിലും എഞ്ചിനീയറിംഗിലും കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഇത്. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇത് നീണ്ടൊരു മുന്നേറ്റമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്‌തതില്‍ എന്റെ അഭിനന്ദനങ്ങള്‍.’ പുടിൻ രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിട്ട് അറിയിച്ച അഭിനന്ദന സന്ദേശത്തില്‍ പറയുന്നു. അതേസമയം ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതില്‍…

Read More