രണ്ടാം ലോക മഹായുദ്ധത്തിൻറെ 80-ാം വാർഷികം; യുക്രൈനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് വ്‌ളാഡിമിർ പുടിൻ

മോസ്‌കോ: യുക്രൈൻ യുദ്ധത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ. മേയ് എട്ട് രാവിലെ മുതൽ മേയ് 11 വരെ വെടിനിർത്തൽ നിലനിൽക്കുമെന്നാണ് ക്രെംലിൻ അറിയിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൻറെ 80-ാം വാർഷികത്തോടനുബന്ധിച്ച് മാനുഷിക പരിഗണനകൾ കണക്കിലെടുത്താണ് പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. എന്നാൽ, യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുക്രൈൻ യുദ്ധ പരിഹാരത്തിനായി ഉപാധികളില്ലാത്ത ചർച്ചകൾ നടത്താൻ തയാറാണെന്ന് റഷ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ”പ്രത്യേക നിബന്ധനകളില്ലാതെ” സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യ…

Read More