മഹാകുംഭമേളയ്ക്ക് പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 മരണം; നിരവധി പേർക്ക് പരുക്ക്

മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അപകടം. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉൾപ്പെടെ 18 പേർ മരിച്ചു. പരുക്കേറ്റ അൻപതിലേറെ പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തിനാണു സംഭവം. 14, 15 പ്ലാറ്റ്ഫോമുകളിലായിരുന്നു അനിയന്ത്രിതമായ തിരക്ക്. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ. 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജധാനി എക്‌സ്പ്രസുകൾ വൈകിയതോടെ ഈ പ്ലാറ്റ്‌ഫോമുകളിലും വലിയ…

Read More

ശബരിമലയിൽ വൻ തിരക്ക്: ആദ്യ 4മണിക്കൂറിൽ കാൽ ലക്ഷം പേർ; തീർത്ഥാടക‍ർ സമയം പാലിക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്കു കൂടുന്നു. ഇന്ന് രാവിലെ ആദ്യ നാലുമണിക്കൂറിൽ 24592 പേരാണ് ദർശനം നടത്തിയത്. ഇന്നലെ ആകെ എത്തിയത് 80984 തീർത്ഥാടകർ ദ‍ർശനം നടത്തിയിരുന്നു. വെർച്ചൽ ക്യു വഴി ബുക്ക് ചെയ്യുമ്പോൾ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ തീർത്ഥാടകർ എത്തണമെന്ന് ദേവസ്വം ബോർഡ്.  നിലവിൽ ഭൂരിഭാഗം ആളുകളും സമയം പാലിക്കാതെയാണ് ദർശനത്തിന് എത്തുന്നത്.  ഇത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

Read More

തി​ര​ക്ക്​ കു​റ​ക്കാ​ൻ ഹ​റം പ​രി​ധി​ക്കു​ള്ളി​ലെ മ​റ്റ്​ പ​ള്ളി​ക​ളി​ലും ന​മ​സ്​​ക​രി​ക്കാ​ൻ നി​ർ​ദേ​ശം

മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ തി​ര​ക്ക്​ കു​റ​ക്കാ​ൻ ഹ​റം പ​രി​ധി​ക്കു​ള്ളി​ലെ ഏ​തെ​ങ്കി​ലും പ​ള്ളി​യി​​ൽ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന്​ മ​ക്ക​യി​ലെ ജ​ന​ങ്ങ​ളോ​ടും നി​വാ​സി​ക​ളോ​ടും ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. റ​മ​ദാ​നി​ൽ മ​ക്ക​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഹ​റ​മി​​ന്റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ള്ളി​ക​ളി​ലെ പ്രാ​ർ​ഥ​ന​ക്ക്​​ വ​ലി​യ പ്ര​തി​ഫ​ല​മു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു. അ​തേ​സ​മ​യം ഹ​റ​മി​ലെ തി​ര​ക്ക്​ കു​റ​ക്കാ​ൻ ‘മ​ക്ക മു​ഴു​വ​നും ഹ​റം ആ​ണ്​’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ മ​ക്ക, മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. മ​ക്ക നി​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ഹ​റ​മി​ന്റെ…

Read More

ശബരിമല തിരക്ക്; വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് അനുവദിച്ചു

ശബരിമല ക്ഷേത്രദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ക്കായി ചെന്നൈ-കോട്ടയം റൂട്ടില്‍ ദക്ഷിണ റെയില്‍വേ വന്ദേഭാരത് ശബരി സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും. എം.ജി.ആര്‍. ചെന്നൈ സെൻട്രലില്‍നിന്ന് കോട്ടയം വരേയും തിരിച്ചുമാണ് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. നമ്ബര്‍ 06151 എം.ജി.ആര്‍. ചെന്നൈ സെൻട്രല്‍-കോട്ടയം വന്ദേ ഭാരത് സ്പെഷ്യല്‍ രാവിലെ 4.30- ന് എം.ജി.ആര്‍. ചെന്നൈ സെൻട്രലില്‍നിന്ന് യാത്ര തിരിച്ച്‌ അന്നേ ദിവസം വൈകിട്ട് 4.15ന് കോട്ടയത്ത് എത്തിച്ചേരും. ഡിസംബര്‍ 15, 17, 22, 24 തീയതികളില്‍ ചെന്നൈ- കോട്ടയം പ്രത്യേക വന്ദേഭാരത്…

Read More

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ഒരു ലക്ഷത്തിലധികം ഭക്തര്‍ ഒന്നിച്ചെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായതെന്നും ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു. അനിയന്ത്രിതമായി ഭക്തരെത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വഭാവികമാണ്. ഒരു ലക്ഷത്തിലധികം ഭക്തരെത്തുമ്പോള്‍ ചില പ്രയാസങ്ങളുണ്ടാകും. അവ തരണം ചെയ്യാന്‍ വേണ്ട ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ദിവസത്തിന്റെ പ്രശ്‌നമാണ്. അതിന്റെ പേരില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താന്‍ കഴിയുമോയെന്നുള്ള പരീക്ഷണമാണ് നടക്കുന്നതെന്നും…

Read More

അനധികൃത പാതകൾ അടച്ചു; ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് സർക്കാർ കോടതിയിൽ

സന്നിധാനത്ത് തിരക്ക് നിലവിൽ നിയന്ത്രണവിധേയമെന്ന് സർക്കാർ ഹൈക്കോടതിയിൽ. എഡിജിപി നാളെ നേരിട്ട് ഹാജരായി വിശദീകരണം നൽകും. തീർഥാടകരെ നിയന്ത്രിക്കാൻ ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരണം നടത്തും. സന്നിധാനത്തേക്കുള്ള അനധികൃത പാതകൾ കണ്ടെത്തി അടച്ചുവെന്നും, സ്ഥിതി പരിശോധിക്കാൻ അഭിഭാഷക സംഘത്തിന്റെ ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.  ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്ലക്സ് ,…

Read More

കേരളത്തിലെ ലിയോ പ്രൊമോഷന് അഭൂതപൂർവമായ തിരക്ക്; ലോകേഷിന് പരിക്ക്, അതിരുകടന്നപ്പോൾ പോലീസ് ലാത്തി വീശി

കേരളത്തിലെ തിയേറ്ററിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്കായിരുന്നു ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ. തിയേറ്റർ പ്രൊമോഷന് വേണ്ടി പൂർണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു പാലക്കാട് അരോമ തിയേറ്ററിൽ കണ്ടത്. പ്രേക്ഷകരുടെ സ്നേഹപ്രകടങ്ങൾക്കിടയിൽ തിരക്കിനിടയിൽ ലോകേഷിന്റെ കാലിനു പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ ഒക്കെ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തി…

Read More