സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി; ഇതുവരെ അറസ്റ്റിലായത് 21000ത്തിലധികം പേർ

തൊഴിൽ,​ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി അധികൃതർ. റസിഡൻസി. തൊഴിൽ,​ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 21222 പേരെയാണ് അധികൃതർ പിടികൂടിയത്. താമസ നിയമ ലംഘനങ്ങൾ നടത്തിയതിന് 13,​202 പേരെയും തൊഴിൽ നിയമലംഘനങ്ങൾ നടത്തിയതിന് 3109 പേരെയും അറസ്റ്റ് ചെയ്തു.  അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4911 പേരും പിടിയിലായി. ഇതിൽ 1376 പേർ രാജ്യത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരും 86 പേർ അയൽരാജ്യങ്ങളിലേക്ക് കടക്കാനും ശ്രമിച്ചവരാണ്,​ ബാക്കിയുള്ള 22 പേർ നിയമലംഘനം…

Read More

ഗൂഗിള്‍ പേയും ഫോണ്‍ പേയും ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; യുപിഐ‌ ഇടപായിൽ ചില പുത്തൻ മാറ്റങ്ങൾ

ഗൂഗിള്‍ പേയും ഫോണ്‍ പേയും ഒക്കെ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാർത്ത. യുപിഐ‌ ഇടപായിൽ ഈ മാസം ചില പുത്തൻ മാറ്റങ്ങളാണ് വന്നത്. യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചു കൂടാതെ ഓട്ടോ ടോപ് അപ്പ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ മാർ​ഗനിർദേശങ്ങൾ പ്രകാരം, ഉപയോക്താക്കൾക്ക് പിൻ നമ്പറടിക്കാതെ തന്നെ 1,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താം. വാലറ്റ് ബാലൻസ് പരിധി പരമാവധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി. …

Read More

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റം; ഇനി മുതൽ ബുക്കിംഗ് 60 ദിവസം മുമ്പ് മാത്രം

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ യാത്ര ചെയ്യുന്നതിന് 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നേരത്തെ 120 ദിവസം മുൻപ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. നവംബർ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിംഗ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. ഈ മാസം 31വരെയുള്ള ബുക്കിംഗുകളെ പുതിയ നിയമം ബാധിക്കില്ല. താജ് എക്സ്പ്രസ്, ഗോമതി എക്സ്പ്രസ് പോലുള്ള പകൽ നേരത്തെ എക്സ്പ്രസ്…

Read More

‘വാഹനങ്ങളിൽ സർക്കാർ മുദ്രയുള്ള ബോർഡ് അനധികൃതമായി ഉപയോഗിക്കരുത്’; ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തേണ്ടെന്ന് കോടതി

വാഹനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി സർക്കാർ മുദ്രയുള്ള ബോർഡ് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കസ്റ്റംസ്, സെൻട്രൽ എക്‌സൈസ്, ആദായനികുതി ഉദ്യോഗസ്ഥരൊക്കെ ഇത്തരത്തിൽ അനധികൃതമായി ബോർഡുകൾ വച്ചിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും കോടതി ആരാഞ്ഞു. വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നതുൾപ്പെടെയുള്ള വിഷയവുമായി ബന്ധപ്പെട്ട ഹർജികളാണു പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. കേസ് വീണ്ടും ഈ മാസം 23ന് പരിഗണിക്കും. എറണാകുളത്ത് ഇത്തരം സർക്കാർ മുദ്രകൾ…

Read More

കെഎസ്ഇബിക്ക് വൈദ്യുതി വിച്ഛേദിക്കാൻ അധികാരമുണ്ടോ?; നടപടിക്രമങ്ങൾ അറിയാം

തിരുവമ്പാടിയിൽ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ വീട്ടുടമയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം വിവാദമായതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിൻറെ നടപടിക്രമങ്ങളും ചർച്ചയാകുകയാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് മുമ്പ് ഉപഭോക്താവിന് ഇതുസംബന്ധിച്ച അറിയിപ്പ് നൽകണമെന്നതാണ് മാർഗനിർദേശങ്ങളിൽ ഏറ്റവും ആദ്യം പറയുന്നത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് കെഎസ്ഇബി തിരുവമ്പാടിയിലെ റസാഖിൻറെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. വൈദ്യുതി വിച്ഛേദിക്കേണ്ടത് ഏതൊക്കെ സാഹചര്യത്തിലാണെന്ന് ഇലക്ട്രിസിറ്റി ആക്ടിൽ (2003) പറയുന്നുണ്ട്. വൈദ്യുതി വിച്ഛേദിക്കേണ്ടത് ഇങ്ങനെ ബിൽ…

Read More

ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ നിയമങ്ങൾ പാലിക്കണം ; നിർദേശവുമായി ഖത്തർ ട്രാഫിക് വകുപ്പ്

ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ൾ ഓ​ടി​ക്കു​ന്ന​വ​ർ അ​വ​രു​ടെ സു​ര​ക്ഷ​യും മ​റ്റു റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​ൻ ഗ​താ​ഗ​ത സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലെ ബോ​ധ​വ​ത്ക​ര​ണ വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്. ഹ​മ​ദ് സാ​ലിം അ​ൽ ന​ഹാ​ബ് നി​ർ​ദേ​ശം ന​ൽ​കി. സൈ​ക്കി​ളു​ക​ളി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തും മു​ന്നി​ലും പി​ന്നി​ലും ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​തും പോ​ലെ ഇ-​സ്‌​കൂ​ട്ട​റു​ക​ളി​ലും ഇ​ത് പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്നും ലെ​ഫ്. അ​ൽ ന​ഹാ​ബ് പ​റ​ഞ്ഞു. ഇ-​സ്‌​കൂ​ട്ട​ർ റൈ​ഡ​ർ​മാ​ർ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ദൃ​ശ്യ​മാ​കു​ന്ന രീ​തി​യി​ൽ പ്ര​തി​ഫ​ല​ന (റി​ഫ്ല​ക്ഷ​ൻ) വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നും, സൈ​ക്കി​ൾ യാ​ത്ര​ക്കാ​രെ​പ്പോ​ലെ…

Read More

കൊട്ടിക്കലാശം ആവേശമാക്കുമ്പോള്‍ ശ്രദ്ധിക്കണം; ഇവ ലംഘിച്ചാല്‍ കര്‍ശന നടപടി

 ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ പരസ്യ പ്രചാരണം കേരളത്തില്‍ ഇന്ന് അവസാനിക്കുകയാണ്. കലാശക്കൊട്ടില്‍ മൂന്ന് മുന്നണികളും ആവേശത്തിന്‍റെ കൊടുമുടിയിലെത്തും എന്നുറപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പ് ആവേശം മുറുകുമ്പോള്‍ എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ആവശ്യപ്പെട്ടു.  എന്തൊക്കെ ശ്രദ്ധിക്കണം ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്‍റെ സമയപരിധി ഏപ്രില്‍ 24 വൈകിട്ട് ആറിന് അവസാനിക്കും.  നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്…

Read More

‘അസമികളാവാൻ ബഹുഭാര്യത്വം ഉപേക്ഷിക്കണം’:  മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി ഹിമന്ത ബിശ്വ

അസമിലെ ബംഗ്ലാദേശ് മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. അസമികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്നും രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുഭാര്യത്വമടക്കം അസമിന്റെ സംസ്‌കാരമല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും ഹിമാന്ത ബിശ്വ ശര്‍മ ചൂണ്ടിക്കാട്ടി. കുട്ടികളെ മദ്രസയില്‍ പഠിക്കാന്‍ അയക്കുന്നതിന് പകരം ഡോകടര്‍മാരും എന്‍ജിനിയര്‍മാരുമാവാന്‍ പഠിപ്പിക്കണം. കുട്ടികളെ സ്‌കൂളിലേക്കയക്കണമെന്നും പിതാവിന്റെ സ്വത്തവകാശം കുട്ടികള്‍ക്ക് നല്‍കണമെന്നും ഹിമന്ത ബിശ്വ ശര്‍മ നിര്‍ദേശിച്ചു. അസം ജനതയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി കുടിയേറ്റ…

Read More

പണംവാങ്ങി വോട്ട് ചെയ്യുന്ന എംഎല്‍എമാരും എംപിമാരും വിചാരണ നേരിടണം: സുപ്രീംകോടതി

വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍, അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്. രാഷ്ട്രപതി, രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് വിധിച്ചു. വോട്ടിന് കോഴ വാങ്ങിയ കുറ്റത്തിന് ജനപ്രതിനിധികളെ വിചാരണയില്‍നിന്ന്…

Read More

ഹെല്‍മെറ്റ് ധരിച്ചവര്‍ക്ക് വെളുത്തുള്ളി സമ്മാനിച്ച് ട്രാഫിക് പോലീസ്

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വെളുത്തുള്ളി സമ്മാനവുമായി ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്ക് വെളുത്തുള്ളി സമ്മാനമായി നല്‍കിയത്. സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നല്‍കിയത്. ഒരോരുത്തര്‍ക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നല്‍കിയത്. തമിഴ്നാട്ടില്‍ ഇപ്പോള്‍ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. ‘വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെല്‍മെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും’ എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്. ഒരു സന്നദ്ധസംഘടനയുമായി ചേര്‍ന്നായിരുന്നു പരിപാടി…

Read More