ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽപ്പെട്ട് 18 യാത്രക്കാർ മരിച്ച സംഭവം; രക്ഷാപ്രവർത്തനം വൈകിയത് 40 മിനിറ്റെന്ന് റിപ്പോർട്ട്

ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽപ്പെട്ട് 18 യാത്രക്കാർ മരിച്ച സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) തയാറാക്കിയ റിപ്പോർട്ട് പുറത്തുവന്നു. ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി 40 മിനിറ്റിലധികം വൈകിയാണ് ദുരന്ത നിവാരണ സേനക്ക് കോൾ ലഭിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവം നടക്കുന്നത് രാത്രി 9.15നാണെന്ന് റെയിൽവേ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ഡൽഹി പോലീസിൽ നിന്ന് തങ്ങൾക്ക് ആദ്യ കോൾ ലഭിച്ചത് രാത്രി 9.55നാണ് എന്ന് ഡൽഹി ഫയർ സർവീസസ് വ്യക്തമാക്കി. ആർ‌.പി‌.എഫിന്റെ റിപ്പോർട്ട് അനുസരിച്ച്, രാത്രി 8.48നാണ് തിരക്കുണ്ടായതെന്നും…

Read More

പടക്കവുമായി തീവണ്ടി യാത്ര വേണ്ട; മുന്നറിയിപ്പുമായി ആര്‍.പി.എഫ് 

വിഷു അടുത്തതോടെ പടക്കക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തി. തീവണ്ടിവഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താന്‍ നില്‍ക്കേണ്ട. പിടിക്കപ്പെട്ടാല്‍ അകത്താകും. മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് പടക്കംപോലുള്ള അപകടകരമായ വസ്തുക്കള്‍ തീവണ്ടിവഴി കടത്തുകയെന്നത്. ഈ വിഷയത്തില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ആര്‍.പി.എഫ്. നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്. സാധാരണ വിഷുക്കാലത്ത് കുടുംബങ്ങള്‍ ഉള്‍പ്പെടെ ഹ്രസ്വദൂരയാത്രയില്‍ പടക്കങ്ങളും മത്താപ്പൂ ഉള്‍പ്പെടെയുള്ളവയും വാങ്ങി തീവണ്ടിയില്‍ യാത്രചെയ്യാറുണ്ട്. കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി, വടകര…

Read More