മ​ബേ​ല സൗ​ത്തി​ല്‍ റൗ​ണ്ട് എ​ബൗ​ട്ട് ഭാ​ഗി​ക​മാ​യി അ​ട​ച്ചു

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ലെ മ​ബേ​ല സൗ​ത്തി​ല്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ബി​ല്‍ഡി​ങ്ങി​ന് സ​മീ​പ​ത്തെ റൗ​ണ്ട് എ​ബൗ​ട്ട് ഭാ​ഗി​ക​മാ​യി അ​ട​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ റോ​ഡ് അ​ട​ഞ്ഞു​കി​ട​ക്കും. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ട്രാ​ഫി​ക് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദേ​ശ​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ഗ​താ​ഗ​ത നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് മ​സ്‌​ക​ത്ത് ന​ഗ​ര​സ​ഭ അ​ഭ്യ​ര്‍ഥി​ച്ചു.

Read More

ഷാർജയിൽ പുതിയ റൗണ്ട് എബൗട്ട് തുറന്നു – അൽ സുയോ തിലാൽ, അൽ റഖിബ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കും

യു എ ഇ : ഷാർജയിലെ ഗതാഗത സൗകര്യം വർധിപ്പിച്ച് ആർ ടി എ. ഷാർജ എമിറേറ്റിൽ പുതിയ റൗണ്ട് എബൗട്ട് ഗതാഗതത്തിനായി തുറന്നതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റിലെ പുതിയ റൗണ്ട് എബൗട്ട് സമീപ പ്രദേശങ്ങളായ അൽ സുയോ തിലാൽ, അൽ റഖിബ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ഷാർജ എമിറേറ്റിലെ താമസക്കാരുടെ ജീവിതം സുഗമമാക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കിയത്.

Read More