
ഒരു കായികതാരത്തെ വെച്ച് നോക്കുമ്പോൾ രോഹിത് തടി വളരെ കൂടുതലാണെന്ന് ഷമ മുഹമ്മദ്; വിമർശനവുമായി ബിജെപി: പ്രതിഷേധമുയർന്നതോടെ പോസ്റ്റ് പിൻവലിച്ചു
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമക്കെതിരെയുള്ള പരാമർശത്തിൽ പുലിവാല് പിടിച്ച് കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്. രോഹിത് ശർമയുടെ ശരീര ഭാരത്തെ അധിക്ഷേപിക്കുന്ന വിധം സമൂഹമാധ്യമമായ എക്സിൽ കുറിച്ച പോസ്റ്റാണ് വിവാദമായത്. പ്രതിഷേധമുയർന്നതോടെ ഷമ പോസ്റ്റ് പിൻവലിച്ചു. ഷമ പോസ്റ്റ് ചെയ്തതിങ്ങനെ: ‘‘ ഒരു കായികതാരത്തെ വെച്ച് നോക്കുമ്പോൾ രോഹിത് തടി വളരെ കൂടുതലാണ്. രോഹിത് തടി കുറക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും അനാകർഷകനായ ക്യാപ്റ്റൻ രോഹിതാണ്’’. തൊട്ടുപിന്നാലെ വിമർശനവുമായി ബിജെപി…