
അബൂദബിയിൽ റോബോ ടാക്സി പരീക്ഷണ ഓട്ടം തുടങ്ങി
സ്വയം നിയന്ത്രിത റോബോ ടാക്സിയുടെ പരീക്ഷണ ഓട്ടത്തിന് അബൂദബിയില്‍ തുടക്കമായി. അടുത്ത വര്‍ഷം ആദ്യം സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയംനിയന്ത്രിത വാഹനങ്ങൾ നിർമിക്കുന്ന കമ്പനിയായ ഓട്ടോഗായാണ് തങ്ങളുടെ റോബോ ടാക്സിയുടെ പരീക്ഷണയോട്ടം വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ആരംഭിച്ചതെന്ന് വാം റിപ്പോര്‍ട്ട് ചെയ്തു. സംയോജിത ഗതാഗത കേന്ദ്രവുമായി സഹകരിച്ചാണ് പരീക്ഷണയോട്ടം. റോബോ ടാക്സിയുടെ പരീക്ഷണം അബൂദബിയിലെ നഗര ഗതാഗതത്തിന്റെ ബൃഹത്തായ പരിവര്‍ത്തനത്തിന്റെ തുടക്കമാണെന്ന് ഓട്ടോഗോയുടെ മാതൃകമ്പനിയായ കിന്റസുഗി ഹോള്‍ഡിങ് മാനേജിങ് ഡയറക്ടര്‍ സീന്‍…