പൊതുഇടങ്ങളിൽ കൊടിമരങ്ങൾ പാടില്ല; ആറു മാസത്തിനകം സ‌ർക്കാർ നയം രൂപവത്കരിക്കണം: ഹൈക്കോടതി

പൊതുഇടങ്ങളിൽ കൊടിമരങ്ങൾ വേണ്ടെന്ന്; ഹൈക്കോടതി.പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും  പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച്‌ ഹൈകോടതി ഉത്തരവായി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സ‌ർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ  ഉത്തരവില്‍ നിര്‍ദേശിച്ചു. തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സർക്കുലർ നല്‍കണം. സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

Read More

‘മതിയായ കാരണങ്ങൾ ഇല്ലാതെ മരങ്ങൾ മുറി‌ക്കരുത്’: വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സമെന്നത് ന്യായീകരണമല്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് മതിയായ കാരണങ്ങൾ ഇല്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറി‌ക്കരുതെന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സമാകുന്നു എന്നത് മരം മുറിക്കാനുള്ള ന്യായീകരണമല്ലെന്നും കോടതി വ്യക്തമാക്കി. മരം മുറി തടയാൻ സർക്കാർ ഉത്തരവിടണമെന്നും പാലക്കാട്–പട്ടാമ്പി റോഡിലെ മരം മുറിക്കാൻ ഉത്തരവിട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

Read More

‘റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമല്ല’; സ്വകാര്യവസ്തുവിന് മുന്നിലെ കല്ല് നീക്കണം’; മദ്രാസ് ഹൈക്കോടതി

റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്വകാര്യവസ്തുവിന് മുന്നിൽ അയൽക്കാരൻ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കപ്പേട്ട് സ്വദേശി നൽകിയ ഹർജിയിലാണ് നിരീക്ഷണം. ഒരാഴ്ചയ്ക്കകം കല്ല് നീക്കണമെന്ന് പൊലീസിനും റവന്യൂവകുപ്പിനും കോടതി നിർദേശം നൽകി. അന്ധവിശ്വാസത്തിന്റെ പേരിൽ റോഡ് സൈഡിലെ കല്ല് നീക്കാൻ മടിക്കുന്നതിനെതിരെ രൂക്ഷ വിമർശനത്തോടെയാണ് കോടതി തീരുമാനം. കല്ലിൽ തുണി ചുറ്റി ഏതാനും ക്രിയകൾ ചെയ്ത് ഒരു പ്രതിഷ്ഠ എന്ന നിലയിലായിരുന്നു സ്വകാര്യ വസ്തുവിന് മുന്നിൽ കല്ല് സ്ഥാപിച്ചത്. സമീപത്തെ സ്ഥലമുടമകൾക്ക്…

Read More

ഹൃദയത്തെ സ്പർശിക്കുന്ന വീഡിയോ!; റോഡരികിലിരുത്തി മക്കളെ പഠിപ്പിക്കുന്ന പഴക്കച്ചവടക്കാരി, ചേർത്തുപിടിച്ച് സോഷ്യൽ മീഡിയ

അറിവ് ആഗ്രഹിക്കുന്നവർക്കു സ്ഥലം പ്രശ്നമല്ല. എവിടെയിരുന്നും പഠിക്കാം. വഴിവിളക്കിന്‍റെ വെളിച്ചത്തിൽ ഇരുന്നു പഠിച്ച് വലിയവരായ ധാരാളം പേർ ലോകത്തുണ്ട്. ഇപ്പോൾ കർണാടകത്തിൽനിന്നുള്ള വീഡിയോ ആണ് വൈറലായിരിക്കുന്നത്. റോഡരികിലിരുത്തി പഴക്കച്ചവടക്കാരിയായ അമ്മ തന്‍റെ കുട്ടികളെ പഠിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഉന്തുവണ്ടിയിൽ പഴങ്ങൾ വിൽക്കുന്ന സ്ത്രീയാണ് തന്‍റെ കുട്ടികളെ റോഡരികിലിരുത്തി പഠിപ്പിക്കുന്നത്. ഇതിനിടയിൽ കച്ചവടവും നടക്കുന്നുണ്ട്. ജോലിയും കുട്ടികളുടെ കാര്യവും ഒരുമിച്ചു കൊണ്ടുപോകുന്ന അവർക്ക് ആശംസകൾ നേരുകയാണ് ലോകം. ജാർ‌ഖണ്ഡിൽനിന്നുള്ള വ്യക്തിയാണ് എക്സിൽ (ട്വിറ്റർ) വീഡിയോ പോസ്റ്റ്…

Read More

ആംബുലൻസിന്റെ ഇന്ധനം തീർന്നു; മധ്യപ്രദേശിൽ യുവതി രാത്രി റോഡരികിൽ പ്രസവിച്ചു

മധ്യപ്രദേശിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ രാത്രിയിൽ ആംബുലൻസിലെ ഇന്ധനം തീർന്നതോടെ യുവതി വഴിയരികിൽ പ്രസവിച്ചു. പന്ന ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. അടുത്തുള്ള ടൗൺ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസിൽ ഡീസൽ തീർന്നതിനെത്തുടർന്നാണ് സ്ത്രീക്ക് റോഡരികിൽ കുഞ്ഞിന് ജന്മം നൽകേണ്ടി വന്നത്. പാറ കല്ലുകൾ നിറഞ്ഞ നിലത്ത് തുണി ഷീറ്റിൽ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീയെ, ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ സഹായിച്ചു. ആംബുലൻസ് അവരുടെ അടുത്ത് തന്നെ പാർക്ക് ചെയ്യുകയും ഡോർ തുറന്ന് ലൈറ്റുകൾ തെളിയിക്കുകയും ചെയ്തു.  സർക്കാർ പദ്ധതിയുടെ ഭാഗമായി…

Read More