
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം; ഒമാൻ റോഡുകളിൽ എഐ ക്യാമറകൾ
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ഒമാനിലെ റോഡുകളിൽ എഐ ക്യാമറകൾ. ലംഘനത്തിന് ഇനി കനത്ത പിഴ വീഴും. ഒമാൻ റോഡുകളിൽ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ നിലവിൽ സജീവമാണെന്ന് റോയൽ ഒമാൻ പൊലീസിലെ ട്രാഫിക് ഡയറക്ടർ പറഞ്ഞു. സുൽത്താനേറ്റിലെ വാഹനാപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ്. ഇതിനെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പാതയോരങ്ങളിൽ നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒമാനി റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ ഇപ്പോൾ സജീവമാണെന്ന് റോയൽ ഒമാൻ…