2 കോടി തരാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല; ചൈനയിൽ ദേശിയപാതയ്ക്ക് നടുവിലായി ഒരു വീട്, സംഭവം വൈറലാണ്

ചില സമയങ്ങളിൽ വാശി അത്ര നല്ലതല്ല. അത്തരമൊരു വാശി കാരണം പണികിട്ടി ഇരിക്കുകയാണ് ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിങ് എന്ന വീട്ടുടമസ്ഥൻ. ദേശിയപാത നിര്‍മാണത്തിന് തന്റെ ഭൂമി വിട്ടുകൊടുക്കാന്‍ ഹുവാങ് പിങ് തയാറായില്ല. അത് കൊണ്ടെന്താ. പിങ്ങിന്റെ വീടിന് ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി അധികൃതർ റോഡ് നിര്‍മാണം തുടങ്ങി. ഇരുനില വീടിന്‍റെ മേല്‍ക്കൂരയോട് ചേര്‍ന്നാണ് ദേശിയപാത കടന്നുപോകുന്നത്. ഇത്തരത്തിൽ ദേശിയപാതയ്ക്ക് നടുവിലായി നിൽക്കുന്ന ഈ വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്. റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കുന്ന ഘട്ടത്തില്‍…

Read More

ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ റോഡിൽ വീണു ; കാലിലൂടെ ബസ് കയറി ഇറങ്ങി , വയോധിക മരിച്ചു

തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാലിൽ ബസ് കയറിയിറങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസ (68) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. ബസ്സിൽ നിന്നും ഇറങ്ങുന്നതിനിടെ വീണ വയോധിയുടെ കാലിനു മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നബീസയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് കാലത്താണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, ബസ് ജീവനക്കാർക്കെതിരെ പൊലീസ് മനപ്പൂർവ്വമല്ലാത്ത…

Read More

അപകടമുണ്ടായാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കും; റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ കർശന നടപടി

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ അടക്കം കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ബസില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ നടപടികളും കര്‍ശനമാക്കും. ബസിലെ ഡ്രൈവിങ് സംബന്ധിച്ച് ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. സ്വകാര്യ ബസ് ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളില്‍ മരണമുണ്ടായാല്‍ ബസിന്റെ പെര്‍മിറ്റ് ആറ്…

Read More

ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി വേണം: മുഖ്യമന്ത്രി

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദേശം നൽകി. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അറിയിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ഒ ആർ കേളു നിർദേശം നൽകിയിരുന്നു. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മാതനെ വിദഗ്ധ ചികിത്സ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആദിവാസി…

Read More

വഞ്ചിയൂരിൽ വഴിയടച്ച സിപിഎം സമ്മേളനം; അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ട്: ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി

വഞ്ചിയൂരിൽ വഴിയടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി. പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ‍ഡിജിപി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വഞ്ചിയൂർ സംഭവം അറിഞ്ഞ ഉടനെ തന്നെ ഇടപെട്ടെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിൽ മാർ​ഗതടസം സൃഷ്ടിച്ച സിപിഐ സമരത്തിനെതിരെയും കേസെടുത്തിരുന്നു. കൂടുതൽ നടപടിക്ക് നിർദേശം നൽകി പുതിയ സർക്കുലർ ഇറക്കുമെന്നും ഡിജിപി അറിയിച്ചു.   

Read More

‘പല റോഡുകളും ഡിസൈൻ ചെയ്യുന്നത് ​ഗൂ​ഗിൾ മാപ്പ് നോക്കി’; റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ​ഗണേഷ് കുമാർ

പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിന് പിന്നാലെ റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ​ഗതാ​ഗതമന്ത്രി കെ.ബി. ​ഗണേഷ് കുമാർ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ​ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞു. ദേശീയപാതയടക്കമുള്ള പ്രധാന റോഡുകൾ ഡിസൈൻ ചെയ്യുന്നത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാരാണെന്നും ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നതെന്നും വിദ​ഗ്ധർക്ക് വലിയ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും ഹൈവേ നിര്‍മാണത്തിൽ എന്‍ജിനിയര്‍മാര്‍ക്ക് വലിയ പങ്കില്ലാത്ത അവസ്ഥയാണ്. നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്ന കമ്പനികളുടെ കോൺട്രാക്ടർമാരാണ്…

Read More

ഇനി റോഡിൽ റീൽസ് വേണ്ട: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണം; മനുഷ്യാവകാശ കമ്മീഷൻ

ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ബീച്ച് റോഡിൽ പ്രമോഷൻ റീൽ ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി…

Read More

റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവം; ‘അങ്ങനെ വേണ്ടിയിരുന്നില്ല’: തെറ്റുസമ്മതിച്ച് സിപിഎം

പാർട്ടി സമ്മേളനത്തിനു റോഡ് അടച്ച് സ്റ്റേജ്  കെട്ടിയ സംഭവത്തിൽ തെറ്റു സമ്മതിച്ച് സിപിഎം. അത്തരത്തിൽ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പാർട്ടിക്കുണ്ടെന്ന് ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. ഹൈക്കോടതിയിൽ കേസ് വന്നതിനെ തുടർന്നാണ് പ്രതികരണം. പാർട്ടി സമ്മേളനത്തിനു റോഡ് അടച്ച് സ്റ്റേജ് കെട്ടാൻ ആരാണ് അധികാരം നൽകിയതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിനായി ഈമാസം അഞ്ചിനു വഞ്ചിയൂരിൽ റോഡിന്റെ ഒരുവശം പൂർണമായി അടച്ചതിനെ രൂക്ഷഭാഷയിലാണ് കോടതി വിമർശിച്ചത്. കോടതിയലക്ഷ്യക്കേസാണിത്. കേസ് റജിസ്റ്റർ…

Read More

റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം ; മലയാളിയായ യുവതി ഒമാനിൽ മരിച്ചു

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു. സുഹാറിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ മാന്നാര്‍ സ്വദേശി സുനിതാ റാണി (44) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആഷ്‍ലി മറിയം ബാബു (34) എന്ന യുവതിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച സഹം സുഹാര്‍ റോഡിൽ രണ്ടുപേരും റോഡ‍് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ വാഹനം ഇടിക്കുകയായിരുന്നു. ഇവര്‍ രണ്ടുപേരും സഹമില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ തെറപ്പിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് മാസം…

Read More

‘ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാതെ എന്ത് നഗരമാണിത്’;  വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാതെ എന്ത് നഗരമാണിതെന്ന് കോടതി ചോദിച്ചു. എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി അമർഷം രേഖപ്പെടുത്തി.  കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ച് വരുത്താമെന്ന് കോടതി അറിയിച്ചു. കൊച്ചിയിൽ ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതമെന്നായിരുന്നു കോടതിയുടെ ചോദ്യം. മുൻകാല ഉത്തരവുകൾ കളക്ടർ പരിശോധിച്ച് നടപടിയെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് ദേവൻ…

Read More