ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ സൗദി റിയാൽ ചിഹ്നം നിർബന്ധമാക്കി

ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലകളിൽ സൗദി റിയാൽ ചിഹ്നം ഉപയോഗിക്കൽ നിർബന്ധമാക്കി വാണിജ്യ മന്ത്രാലയം. സൗദി സെൻട്രൽ ബാങ്ക്‌ അംഗീകരിച്ച രീതിയിലായിരിക്കണം ചിഹ്നം ഉപയോഗിക്കേണ്ടത്. സാമ്പത്തിക പ്രവർത്തനങ്ങൾ, പൊതു രേഖകൾ, സാധനങ്ങളുടെയും സേവനങ്ങളുടെയും വില തുടങ്ങിയവായിലെല്ലാം ഇനി മുതൽ സൗദി റിയാൽ ചിഹ്നം ഉപയോഗിക്കണം. സ്വകാര്യ സ്ഥാപങ്ങൾക്കാണ് നിർദ്ദേശം. സൗദി സെൻട്രൽ ബാങ്കിന്റെ വെബ്‌സൈറ്റിലെ അംഗീകൃത രീതി അനുസരിച്ചായിരിക്കണം ലോഗോ ഉപയോഗിക്കേണ്ടത്. റിയാൽ ചിഹ്നം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ സെൻട്രൽ ബാങ്ക് നേരത്തെ പുറത്തിറക്കിയിരുന്നു. സാങ്കേതിക മാനദണ്ഡങ്ങൾ,…

Read More

റി-എന്‍ട്രി വിസ പുതുക്കൽ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് സൗദി അറേബ്യ

സൗദിയില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസികളുടെ റി-എന്‍ട്രി വിസ ഫീസുകള്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ച് സൗദി അറേബ്യ. താമസ വിസയിലുള്ളവരുടെ റിഎന്‍ട്രി കാലാവധി വിദേശത്ത് വെച്ച് നീട്ടാന്‍ ഇനി ഇരട്ടി ചാര്‍ജ്ജാണ് നല്‍കേണ്ടി വരുന്നത്. പുതുക്കിയ നിരക്കുകള്‍ക്ക് സൗദി ഭരണാധികാരി അനുമതി നല്‍കിയിട്ടുണ്ട്. സൗദിക്ക് പുറത്തായിരിക്കെ രാജ്യത്ത് താമസ വിസയിലുള്ള വിദേശി റി-എന്‍ട്രി വിസ കാലാവധി പുതുക്കുന്നതിന് ഇനി മുതൽ ഇരട്ടി ചാര്‍ജ്ജാണ് നല്‍കേണ്ടി വരുന്നത്. അതുപോലെ വിദേശത്തുള്ളവരുടെ ഇഖാമ പുതുക്കുന്നതിനും അധിക ഫീസ് നിബന്ധന ബാധകമായിരിക്കും….

Read More