
പരിക്ക് വില്ലനായി; ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ നിന്ന് നെയ്മറെ ഒഴിവാക്കി
ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ നിന്ന് നെയ്മറെ ഒഴിവാക്കി. കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നാണ് പരിക്കിനെ തുടര്‍ന്ന് നെയ്മറെ ഒഴിവാക്കിയിരിക്കുന്നത്. നെയ്മറിന്റെ അഭാവത്തില്‍ റയല്‍ മാഡ്രിഡിന്റെ യുവ സ്ട്രൈക്കര്‍ എന്‍ഡ്രിക്കിനെ ടിമിലെടുത്തു. ജനുവരിയില്‍ തന്റെ മുന്‍ ക്ലബ്ബായ സാന്റോസില്‍ നെയ്മര്‍ തിരിച്ചെത്തിയെങ്കിലും കരിയറിലുടനീളം പിന്തുടര്‍ന്നുകൊണ്ടരിക്കുന്ന പരിക്ക് വീണ്ടും വില്ലനാവുകയായിരുന്നു. മാര്‍ച്ച് രണ്ടിനാണ് അവസാനമായി നെയ്മര്‍ സാന്റോസിനായി കളിച്ചത്. മാര്‍ച്ച് 21ന് കൊളംബിയയും, 25ന് അര്‍ജന്റീനയുമാണ് ബ്രസീലിന്റെ എതിരാളികള്‍. അര്‍ജന്റീന – ബ്രസീല്‍ വമ്പന്‍ പോരാട്ടത്തില്‍…