എളുപ്പത്തിലൊരു തേങ്ങ പാൽ റൈസ് ഉണ്ടാക്കാം

രുചിയുടെ കാര്യത്തിൽ ഈ റൈസ് മുന്നിലാണ് എന്ന് കഴിച്ച് നോക്കിയാൽ പറയും. അത്രക്കും ടേസ്റ്റ് ആണ് ഈ തേങ്ങാപാൽ ചേർത്ത് ഉണ്ടാക്കുന്ന റൈസ്. വേണ്ട ചേരുവകൾ ബിരിയാണി അരി തേങ്ങാപ്പാൽ – 2 തേങ്ങയുടെ പാൽ ( ഒന്നാം പാൽ ലും രണ്ടാംപാൽ) നെയ്യ് പട്ട,ഗ്രാമ്പു ഉണക്ക മുന്തിരി,അല്പം ബദാം- ഒരു പിടി സവാള – ഒരു വലുത് ജിഞ്ചർ ഗാർലിക് പേസ്റ്റ് ഉപ്പ് -ആവശ്യത്തിന് മല്ലിയില- ഒരു പിടി തക്കാളി -1 പച്ചമുളക് -2 ആദ്യം…

Read More

ചോറ് കഴിക്കാതിരുന്നാൽ ശരീരഭാരം കുറയുമോ ?

പലപ്പോഴും ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്നത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂർണമായി ഒഴിവാക്കും. എന്നാൽ ശരീരഭാരം കുറയുമോ ? എന്നാൽ നിങ്ങൾ കാർബോഹൈഡ്രേറ്റ് ഒഴിവാക്കി ശരീരഭാരം കുറക്കാൻ നോക്കിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ ? ഉയർന്ന മെറ്റബോളിസം നിരക്ക് കാരണം കാർബോഹൈഡ്രേറ്റുകൾ തലച്ചോറിൻ്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. കാർബോഹൈഡ്രേറ്റുകൾ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ചർമ്മം, കണ്ണ്, കോശം എന്നിവയുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും പിന്തുണയ്ക്കുന്ന ബി-ഗ്രൂപ്പ് വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് കാർബോഹൈഡ്രേറ്റുകൾ. അപാരമായ ഊർജം…

Read More

ചോറിനൊപ്പം കഴിക്കാം സ്പെഷ്യൽ അയല വറുത്തത്

ഉച്ചക്ക് ചോറുണ്ണാൻ നല്ല അയല വറുത്തത് ആയാലോ. മസാലകൾ ചേർത്ത് നല്ല രുചിയോടു ഉണ്ടാക്കുന്ന അയല വറുത്തതും കൂട്ടി ചോറുണ്ണുക എന്നത് ഭക്ഷണപ്രേമികൾക്ക് ശരിക്കും കിടിലം ഫീൽ തന്നെയാണ്. ചുട്ട മുളകിന്റെയും ഉള്ളിയുടെയും മസാല വച്ച് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ മസാലക്കൂട്ടാണ്‌ മീൻ വറുക്കാൻ ഉപയോഗിയ്ക്കുന്നത്. ആവശ്യമുള്ള ചേരുവകൾ അയല – അര കിലോ മുളക്പൊടി – 1 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് വെള്ളം – 3-4 ടേബിൾ…

Read More

2024 നെഹ്‌റു ട്രോഫി വള്ളംകളി; 28ന് ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അതേസമയം, 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു. 28-ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാർ, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.  ഓഗസ്റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക…

Read More

ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്; വേണം അതീവ ജാഗ്രത

സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന്  സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്‍റെ തെളിവായി മാറുകയാണ് കണക്കുകൾ. ജൂണിൽ 18 പേരും ജൂലൈയിൽ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച്…

Read More

‘റൈസ്‌ക്രീം’ അതെന്തു സാധനം..?; എത്തിപ്പോയി പുതിയ ഫുഡ് കോമ്പിനേഷൻ

വ്യത്യസ്തങ്ങളായ ഫുഡ് കോമ്പിനേഷനുകളാണു നിത്യേന സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നത്. ചില കോമ്പിനേഷനുകൾ വ്യത്യസ്തകൊണ്ടും രുചികൊണ്ടും വൈറലാകാറുണ്ട്. ഐസ്‌ക്രീമിൻറെ മറ്റൊരു കോമ്പിനേഷനാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ എണ്ണയിൽ പൊരിച്ച ഐസ്‌ക്രീം തരംഗമായി മാറിയിരുന്നു. ചോറിനൊപ്പം കറികൾക്കു പകരമായി ഐസ്‌ക്രീം കഴിക്കുന്നതാണു പുതിയ ഫുഡ് കോന്പിനേഷൻ. നെറ്റിസൺസിനിടയിൽ കോമ്പോ ട്രെൻഡ് ആയി മാറുമെന്നാണ് കുക്കിൻറെ അവകാശവാദം. വ്യത്യസ്തത തേടുന്ന പുതുതലമുറയ്ക്കായാണ് കോമ്പോയുടെ അവതരണം. നേരത്തെ യോഗർട്ടിൻറെയൊപ്പം ചോറ് കഴിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ‘റൈസ്‌ക്രീം’എന്നു നെറ്റിസൺസ് പേരിട്ട പുതിയ വിഭവത്തിനു…

Read More

അരിവില കുറയ്ക്കാൻ പുതിയ നീക്കവുമായി കേന്ദ്രം

അരി കിലോയ്ക്ക് 25 രൂപ നിരക്കിൽ ഭാരത് റൈസ് വിപണിയിലെത്തിക്കാനാണ് സർക്കാർ നീക്കം. അരിയുടെ വില പിടിച്ചുനിറുത്തുന്നതിൻ്റ  ഭാഗമായിട്ടാണ്  കേന്ദ്രസർക്കാരിൻ്റെ പുതിയ നീക്കം എന്നാണ് റിപ്പോർട്ട്. ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘ഭാരത് ആട്ട’ (ഗോതമ്പ് മാവ്), ‘ഭാരത് ദാൽ’ (പയർ വർഗങ്ങൾ) എന്നിവ വിജയകരമായി നടപ്പാക്കിയതിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. ഗോതമ്പുമാവ് കിലോഗ്രാമിന് 27.50 രൂപ നിരക്കിലും ഭാരത് ദാല്‍ ബ്രാന്‍ഡിലുള്ള പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലുമാണ് സര്‍ക്കാര്‍ നിലവിൽ വില്‍ക്കുന്നത്….

Read More

ചോറ് കഴിക്കാനുള്ള ശരിയായ രീതി അറിയാം

ഒരു പാത്രം ചോറ് കഴിക്കുമ്പോൾ ചില കാര്യങ്ങൾ മനസിൽ ഓർക്കേണ്ടതുണ്ട്. എപ്പോഴും സമീകൃതാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അരി പോലുള്ള കാർബോഹൈഡ്രേറ്റുകൾ മാത്രമല്ല, പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉപയോഗിച്ച് ഭക്ഷണം സന്തുലിതമാക്കണം. “ലീൻ പ്രോട്ടീനുകൾ (ബീൻസ്, ടോഫു, ചിക്കൻ അല്ലെങ്കിൽ മീൻ പോലുള്ളവ), പലതരം പച്ചക്കറികൾ, മിതമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ (ഒലിവ് ഓയിൽ പോലെയുള്ളവ) എന്നിവയുമായി സംയോജിപ്പിച്ചാൽ അരി ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇത് മാക്രോ ന്യൂട്രിയന്റുകളുടെ സന്തുലിതാവസ്ഥ നൽകുകയും വിവിധ വിറ്റാമിനുകളും ധാതുക്കളും…

Read More

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് സൗജന്യ അരി; പ്രഖ്യാപനവുമായി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. കേരള സ്റ്റേറ്റ് സിവിൽ സപ്‌ളൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽ നിന്നാണ് അരി വിതരണം ചെയ്യുക.  അരി സപ്‌ളൈകോ തന്നെ സ്‌കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ഓഗസ്റ്റ് 24നകം വിതരണം പൂർത്തിയാക്കാനുള്ള നിർദേശമാണ് സപ്ലൈക്കോയ്ക്ക് നൽകിയിരിക്കുന്നതെന്ന് പൊതു…

Read More

അരിക്ക് ക്ഷാമമില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഒമാൻ മന്ത്രാലയം

ഒമാനിൽ വേണ്ടത്ര അരി സ്റ്റോക്കുണ്ടെന്ന് ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഇന്ത്യ അരി കയറ്റുമതി നിർത്താന്‍ തീരുമാനം പുറപ്പെടുവിച്ചതിന് ശേഷം, ഒമാനിലെ തന്ത്രപ്രധാനമായ അരിയുടെ ശേഖരം സുരക്ഷിതമാണെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം സ്ഥിരീകരിച്ചു.ഈ സാഹചര്യത്തിൽ, ഒമാനിലെ അരിയുടെ ശേഖരം സുരക്ഷിതമാണെന്നും അതിന്റെ കുറവിനെക്കുറിച്ചോ വർധനയെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ​ർ​ക്കാ​റും സ്വ​കാ​ര്യ മേ​ഖ​ല​യും സ​ഹ​ക​രി​ച്ചാ​ണ്​ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വ​ക്താ​വ്​ പ​റ​ഞ്ഞു.

Read More