നവീൻ ബാബു കേസിൽ റവന്യൂ വകുപ്പിന്റെ കണ്ടെത്തൻ പൊലീസിന് ഉപയോഗിക്കാം: മന്ത്രി കെ രാജൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജൻ. റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായ എഡിഎം നവീൻ ബാബു മനപ്പൂർവ്വം ഒരു ഫയൽ താമസിപ്പിച്ചോയെന്നാണ് വകുപ്പ് തലത്തിൽ പരിശോധിച്ചതെന്നും നവീൻ ബാബു അഴിമതി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും കെ രാജൻ അറിയിച്ചു.  ആഭ്യന്തര അന്വേഷണമാണ് റവന്യൂ വകുപ്പ് നടത്തിയത്. സർക്കാർ ഫയൽ റിപ്പോർട്ട് കണ്ട് അവസാനിപ്പിച്ചു….

Read More

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നേട്ടം; റവന്യൂ വരുമാനം 5000 കോടി കടന്നതായി രജിസ്‌ട്രേഷൻ വകുപ്പ്

 2024-2025 സാമ്പത്തിക വർഷത്തിലെ 11 മാസം പിന്നിട്ടുമ്പോൾ വരുമാനം 5000 കോടി കടന്ന് രജിസ്‌ട്രേഷൻ വകുപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വകുപ്പിന് ഫെബ്രുവരി മാസം കഴിഞ്ഞപ്പോൾ 5013.67 കോടിരൂപ വരുമാനം ലഭിച്ചു. ആധാരങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഫെബ്രുവരി മാസം വരെ 8,06,770 ആധാരങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതിലൂടെ 4,667.52 കോടി രൂപ സമാഹരിച്ചിരുന്നു.  ഈ സാമ്പത്തിക വർഷം ഫെബ്രുവരി വരെ 7,90,436 ആധാരങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ നിന്നും 5,013.67 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ…

Read More

 കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീർഥാടനകാലം; വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലെന്ന് വി എൻ വാസവൻ

കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീർഥാടനകാലമെന്നു ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല.  41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കി. അവർ സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണു കണ്ടത്. അത്തരത്തിലായിരുന്നു ആസൂത്രണത്തിലെ മികവ്. പതിനെട്ടാം പടിയിൽ ഒരുമിനിട്ടിൽ 85-90 പേർ കയറുന്ന…

Read More

ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി; നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി.റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രുതിക്ക് നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍പ്പെട്ടില്ല. പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ശ്രുതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്. ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത…

Read More

സൗ​ദി ബജറ്റ് 2025 ; 1184 ശതകോടി വരുമാനവും 1285 ശതകോടി ചെലവും

2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള രാ​ജ്യ​ത്തി​​ന്റെ പൊ​തു ബ​ജ​റ്റി​ന് സൗ​ദി മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ചൊ​വ്വാ​ഴ്​​ച കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ​ജ​ദ്​​ആ​ൻ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ച്ചു. സ​ർ​വ​തോ​ന്മു​ഖ​മാ​യ പു​രോ​ഗ​തി​യും സ​ർ​വ​മേ​ഖ​ല​ക​ളി​ലെ​യും സു​സ്ഥി​ര​ത​യും ല​ക്ഷ്യം വെ​ക്കു​ന്ന ബ​ജ​റ്റ്​ യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും വി​ല​യി​രു​ത്തു​ക​യും ഒ​ടു​വി​ൽ​ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്​​തു. 1184 ശ​ത​കോ​ടി റി​യാ​ൽ വ​രു​മാ​ന​വും 1285 ശ​ത​കോ​ടി റി​യാ​ൽ ചെ​ല​വും ക​ണ​ക്കാ​ക്കു​ന്നു. ബ​ജ​റ്റ് ക​മ്മി ഏ​ക​ദേ​ശം 101 ശ​ത​കോ​ടി റി​യാ​ലാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്….

Read More

ഭിന്നശേഷിക്കാരെ പ്രതിസന്ധിയിൽ; കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന് വരുമാനപരിധി നിശ്ചയിച്ച് സര്‍ക്കാര്‍

കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന്, സര്‍ക്കാര്‍ വരുമാനപരിധി നിശ്ചയിച്ചതോടെ ഭിന്നശേഷിക്കാര്‍ പ്രതിസന്ധിയില്‍. ഉപജീവന മാര്‍ഗമോ വാർഷിക വരുമാനം അറുപതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമോ ഉള്ള ആശ്രിതര്‍ക്ക് ഇനി കുടുംബ പെന്‍ഷന്‍ ലഭിക്കില്ല. നിലവിലെ ആനുകൂല്യം നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് രക്ഷിതാക്കള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും ഉപജീവനമാര്‍ഗം ഇല്ലെങ്കില്‍ ആജീവനാന്തം കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ അവിവാഹിതരായ മക്കള്‍ക്ക് വാര്‍ഷിക വരുമാനം അറുപതിനായിരത്തിലധികം ഉണ്ടെങ്കില്‍ പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന നിബന്ധന 2021…

Read More

ആറുമാസം ‘പാർക്കിൻ’ വരുമാനം 41.9 കോടി

ദുബൈ എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്ററായ പാർക്കിൻ കഴിഞ്ഞ ആറു മാസത്തിനിടെ 41.977 കോടി ദിർഹമിൻറെ വരുമാനം നേടി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 38.2 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 18.8 കോടിയിൽ നിന്ന് ലാഭം 21.84 കോടിയായി വർധിച്ചതായും കമ്പനി വാർത്താക്കുറിപ്പിൽ വെളിപ്പെടുത്തി. അതേസമയം, രണ്ടാം പാദ വർഷത്തിൽ കമ്പനി ചുമത്തിയ പിഴയിൽ 26 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2023ലെ രണ്ടാം പാദത്തിൽ 2,91,000 ദിർഹമിൽ 3,65,000 ദിർഹമായാണ് പിഴ വർധിച്ചത്. പൊതു പാർക്കിങ് സ്ഥലത്തെ നിയമലംഘനവുമായി…

Read More

രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് വർധന; ഏപ്രിലിൽ സർക്കാരിന് ലഭിച്ചത് 2.10 ലക്ഷം കോടി

രാജ്യത്ത് ചരക്ക് സേവന നികുതി വരുമാനത്തിൽ റെക്കോഡ് വർധന. ഏപ്രിൽ മാസത്തിൽ 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരമത്യം ചെയ്യുമ്പോൾ 12.4 ശതമാനമാണ് വർധന. മാർച്ചിൽ 1.78 ലക്ഷം കോടിയായിരുന്നു വരുമാനം. ഇതിനുമുമ്പ് കൂടുതൽ തുക ലഭിച്ചത് 2023 ഏപ്രിലിലായിരുന്നു. 1.87 ലക്ഷം കോടി. ഏഴ് വർഷം മുമ്പ് 2017 ജൂലായിൽ ജിഎസ്ടി ഏർപ്പെടുത്തിയതിന് ശേഷം ലഭിച്ച ഉയർന്ന വരുമാനമാണിത്. ഇതാദ്യമായാണ് രണ്ട് ലക്ഷം കോടി മറികടക്കുന്നത്….

Read More

ശബരിമലയിലെ വരുമാനത്തിൽ വൻ വർധന; 18.72 കോടി വർധിച്ചെന്ന് ദേവസ്വം ബോർഡ്

ശബരിമല വരുമാനത്തിൽ വൻ വർധനയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുത്തക ലേലത്തിന്റെ തുക കൂടി ചേർത്തപ്പോൾ വരുമാനത്തിൽ വർധനയുണ്ടായി. ഇത്തവണത്തെ വരുമാനം 241.71 കോടി രൂപയാണ്. 18.72 കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ദേവസ്വം ബോർഡ് പി എസ് പ്രശാന്ത് വ്യക്തമാക്കി.അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി രൂപ) രൂപയും ലഭിച്ചു. അവസാനം നടത്തിയ കുത്തക ലേലങ്ങളുടെ കണക്ക് കണക്കുകൾ കൂടി കൂട്ടുമ്പോൾ വരുമാനം വർദ്ധിക്കുമെന്ന്…

Read More

മാത്യു കുഴൽനാടന്റെ ഭൂമിയിലെ റവന്യു പരിശോധന; റിപ്പോർട്ട് തഹസിൽദാറിന് കൈമാറും

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ മാത്യു കുഴൽനാടനെതിരെ ഉന്നയിച്ച കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ആരോപണങ്ങൾക്ക് പിന്നാലെ റവന്യു വകുപ്പ് മാത്യു കുഴൽ നാടന്റെ കുടുംബ വീട്ടിൽ നടത്തിയ റീസർവേ പൂർത്തിയായി.താലൂക്ക് സർവേ വിഭാഗം തിങ്കളാഴ്ച തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ,ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക. സ്ഥലത്ത് 4 മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം…

Read More