
രാജീവിന്റെ പ്രതിമ സ്ഥാപിച്ചാൽ നീക്കുമെന്ന് കെടിആർ; തൊട്ടുനോക്കൂ എന്ന് വെല്ലുവിളിച്ച് രേവന്ത് റെഡ്ഡി
രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെച്ചൊല്ലി തെലങ്കാനയിൽ കോൺഗ്രസ് – ബി.ആർ.എസ്. വാക്‌പോര്. തെലങ്കാന സെക്രട്ടേറിയറ്റിന് മുൻപിൽ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനം. എന്നാൽ ഇതിൽ ശക്തമായ എതിർപ്പുമായി മുൻ മന്ത്രിയും ബി.ആർ.എസ്. നേതാവുമായ കെ.ടി രാമ റാവു രംഗത്തെത്തി. സെക്രട്ടേറിയറ്റ് പരിസരത്ത് രാജീവ് ഗാന്ധിയുടെ പ്രതിമ എത്രയും പെട്ടെന്ന് സ്ഥാപിക്കുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചത്. എന്നാൽ, അടുത്തതവണ അധികാരത്തിൽ എത്തുകയാണെങ്കിൽ പ്രതിമ സ്ഥാപിച്ചിടത്ത നിന്ന് നീക്കുമെന്ന് കെ.ടി.ആർ. പറഞ്ഞു. ‘എന്റെ…