സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഐഎസ്എസില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് പുറപ്പെട്ടു. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. ക്രൂ-10 ബഹിരാകാശ ഗവേഷണ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍…

Read More

സുനിത വില്യംസും ബുച്ച് വില്‍മോറും പേടകത്തിലേക്ക് പ്രവേശിച്ചു; മടക്കം ഉടന്‍

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം മടങ്ങിവരുന്നു. ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ക്രൂ-9 സംഘത്തിലെ നാല് പേരും യാത്രാ പേടകമായ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരാണ് ക്രൂ-9 സംഘത്തിലുള്ളത്. പത്തരയോടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് പുറപ്പെടും. ക്രൂ-10 ബഹിരാകാശ ഗവേഷണ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയതോടെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ക്രൂ-9…

Read More

‘മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപരമായ കത്തുകൾ തിരികെ തരണം’; രാഹുൽ ഗാന്ധിയോട് കേന്ദ്രസർക്കാർ

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപരമായ കത്തുകൾ തിരികെ നൽകാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആന്റ് ലൈബ്രറി (പിഎംഎംഎൽ). 2008ൽ അന്നത്തെ യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം ഈ കത്തുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിൽ നിന്ന് നീക്കം ചെയ്തിരുന്നു. അതിനുശേഷം കത്തുകൾ സ്വകാര്യമായി സൂക്ഷിച്ചുവരികയായിരുന്നു. 1971ൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് കത്തുകൾ പിഎംഎംഎല്ലിന് നൽകിയിരുന്നു. അന്ന് പിഎംഎംഎൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി (എൻഎംഎംഎൽ) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനുശേഷമാണ് 2008ൽ…

Read More

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ്  രണ്ടര ലക്ഷം കടന്ന് കുതിക്കുന്നു; വോട്ടെണ്ണിത്തീരും മുമ്പേ പരാജയം ഉറപ്പായതോടെ വീട്ടിലേക്ക് മടങ്ങി മൊകേരി

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് രണ്ടര ലക്ഷം കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ  227358 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്.  ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങി. കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം കുതിക്കുന്നതിനിടെയാണ് മൊകേരിയുടെ മടക്കം. പരാജയം ഉറപ്പായതോടെ  വോട്ടെണ്ണൽ പകുതിയാകും മുമ്പാണ് സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങിയത്. നിലവിൽ പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം കടന്നിരിക്കുകയാണ്. രാഹുൽ ​ഗാന്ധിയുടെ അഞ്ചുലക്ഷം ഭൂരിപക്ഷം നേടാൻ സാധ്യതയില്ലെങ്കിലും 4 ലക്ഷം കണക്കാക്കുന്നുണ്ട് യുഡിഎഫ്.  അതിനിടെ, വയനാട്ടിൽ…

Read More

ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിതാ വില്യംസിന്റെ മടക്കയാത്ര ; 2025 ഫെബ്രുവരിയോടെ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് നാസ

ഇന്ത്യൻ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര ഇനിയും നീളും.10 ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്റെ സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയതാണ് ഇരുവരും. എന്നാൽ സാങ്കേതിക തകരാറുകൾ കാരണം യാത്ര പലതവണയായി നീളുകയായിരുന്നു. 2025 ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിൽ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് നാസ നൽകുന്ന ഏറ്റവും പുതിയ വിവരം. രണ്ടുമാസത്തിലേറെയായി സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ജൂൺ അഞ്ചിനായിരുന്നു വില്യംസും വിൽമോറും ബോയിങ്…

Read More

അർജുനെ തെരയാൻ എത്തിയ മലയാളി രക്ഷാപ്രവർത്തക സംഘത്തോട് മടങ്ങിപ്പോകാൻ കർണാടക പൊലീസ്

മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുനെ തെരയാൻ എത്തിയ മലയാളി രക്ഷാപ്രവർത്തക സംഘത്തോട് മടങ്ങിപ്പോകാൻ കർണാടക പൊലീസ് നിർദ്ദേശിച്ചു. രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള ആളുകളോടാണ് പൊലീസ് തിരികെപ്പോകാൻ നിർദ്ദേശിച്ചത്. സ്ഥലത്ത് ഇന്ത്യൻ സൈന്യം മാത്രം മതിയെന്നും അരമണിക്കൂറിനുള്ളിൽ മറ്റുള്ളവർ സ്ഥലത്ത് നിന്ന് മാറാനുമാണ് പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിവസവും സ്ഥലത്ത് തുടരുകയാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നിന്നും 18 അംഗ സംഘമാണ് കർണാടകയിൽ എത്തിയത്. എന്റെ മുക്കം, കർമ…

Read More

സുനിതയുടെ മടങ്ങിവരവിൽ ആശങ്കപ്പെടാനില്ല: എസ് സോമനാഥ്

രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നുള്ള സുനിതാ വില്യംസിന്റെ മടങ്ങിവരവ് അനിശ്ചിതമായി നീളുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. സുനിതയുടെ മടങ്ങിവരവിനെ കുറിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് എസ്.സോമനാഥ് പ്രതികരിച്ചു. നിലവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒൻപത് ബഹിരാകാശ യാത്രികരുണ്ട്. ബഹിരാകാശ നിലയത്തിൽ യാത്രികർക്കു വളരെക്കാലം സുരക്ഷിതമായി തുടരാൻ സാധിക്കുമെന്നും എസ്. സോമനാഥ് ഒരു ദേശീയചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബോയിങ് സ്റ്റാർലൈനർ എന്ന പുതിയ ക്രൂ മൊഡ്യൂളിനെക്കുറിച്ചും സുരക്ഷിതമായി മടങ്ങിവരാനുള്ള അതിന്റെ കഴിവിനെ കുറിച്ചുമാണു ചർച്ചകൾ പുരോഗമിക്കുന്നത്….

Read More

കെജ്രിവാളിന്റെ ജാമ്യം നീട്ടണമെന്ന ഹർജി പരിഗണിക്കുക ജൂൺ 7-ന്; നാളെ ജയിലിലേക്ക്

മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ ഏഴിലേക്ക് മാറ്റി ഡൽഹി റൗസ് അവന്യൂ കോടതി. ഇതോടെ, ഞായറാഴ്ച തന്നെ കെജ്രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവരും. മാർച്ച് 21-ന് ഇ.ഡി. അറസ്റ്റുചെയ്ത കെജ്രിവാളിന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം ഏഴ് ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി നേരത്തെ സ്വീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന്…

Read More

മടക്കം അനിശ്ചിതത്വത്തിൽ; റഷ്യയിൽ കുടുങ്ങിയ മലയാളികൾക്ക് ഉടൻ തിരിച്ചെത്താനാവില്ല

വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപെട്ട് റഷ്യയിൽ കുടുങ്ങിയ മലയാളികളുടെ തിരിച്ചു വരവ് അനിശ്ചിതത്വത്തിൽ. യാത്രാ രേഖകൾ കൈയിൽ ഇല്ലാത്തതിനാൽ, മടക്കം വൈകുമെന്നാണ് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചത്. റഷ്യൻ യുദ്ധ മുഖത്ത് പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ, പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരെ ഉടൻ നാട്ടിലെത്തിക്കുമെന്ന ആശ്വാസ വാർത്തയായിരുന്നു ആദ്യം കേട്ടത്. യാത്രാ രേഖകളില്ലാത്തതോടെ ഇവരുടെ തിരിച്ചുവരവ് അനിശ്ചിതമായി നീളുകയാണ്. ദിനേന എംബസിയിൽ കയറി ഇറങ്ങിയിട്ടും ഞങ്ങൾ പരമാവധി ശ്രമിക്കുന്നു എന്നു മാത്രമാണ് മറുപടി….

Read More

12 മണിക്ക് മുമ്പ് ഹോസ്റ്റലിലെത്തണം; വിദ്യാർത്ഥികൾക്ക് രാത്രി നിയന്ത്രണം ഏർപ്പെടുത്തി എൻഐടി

 കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് രാത്രി നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. വിദ്യാർത്ഥികൾ രാത്രി 12 മണിക്ക് മുമ്പാകെ ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്ന് ഡീൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. രാത്രി 11 മണി വരെ മാത്രമായിരിക്കും ക്യാൻന്റീൻ പ്രവർത്തികയെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാൻറീൻ നേരത്തെ അടയ്ക്കുന്നത് എന്നാണ് വിശദീകരണം. ആരോഗ്യം മോശമാകുന്നത് വിദ്യാർഥികളുടെ പഠനത്തെയും ബാധിക്കുമെന്ന് എൻ.ഐ.ടി ഡീൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഒപ്പം അർദ്ധരാത്രി പുറത്തുപോകുന്നത് വിദ്യാർഥികളുടെ…

Read More