3മീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിര്‍ദേശിക്കാനാകും; ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങള്‍ സ്റ്റേ ചെയ്തത് ഉത്സവങ്ങള്‍ തടസ്സപ്പെടാതിരിക്കാൻ: സുപ്രീംകോടതി

ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് ഉത്സവങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണെന്ന് സുപ്രീംകോടതി. മൂന്നുമീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിര്‍ദേശിക്കാനാകുമെന്ന് സുപ്രീംകോടതി ആരാഞ്ഞു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലെ നടപടികള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരിശോധിക്കണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസ്സമ്മതിച്ചു. ആന എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് വിധി പ്രസ്താവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പൂര പ്രേമിസംഘം എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി…

Read More

റിലീസിന്റെ ആദ്യ ദിവസങ്ങളിൽ റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി: യുട്യൂബിനും ഗൂഗിളിനും നോട്ടിസ് അയച്ച് മദ്രാസ് ഹൈക്കോടതി

സിനിമകൾ റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസമെങ്കിലും റിവ്യൂവർമാരെ നിയന്ത്രിക്കണമെന്നുമുള്ള ഹർജിയിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, തമിഴ്‌നാട് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് സെക്രട്ടറി, യൂട്യൂബ്, ഗൂഗിൾ എന്നിവർക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസം സിനിമകളുടെ റിവ്യൂ അനുവദിക്കരുതെന്നും അത്തരം റിവ്യൂകൾ പ്രേക്ഷകരുടെ ധാരണയെ കാര്യമായി സ്വാധീനിക്കുന്നുവെന്നും തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ശിവലിംഗമാണ് ഹർജി നൽകിയത്. സിനിമയെ കുറിച്ചുള്ള നെഗറ്റീവ്…

Read More

താമരശ്ശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

താമശ്ശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അവധി ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും ക്രമാതീതമായ വാഹന തിരക്കാണ് ചുരത്തില്‍ അനുഭപ്പെടുന്നത്. ഹെയര്‍പിന്‍ വളവുകളില്‍ റോഡ് തകര്‍ന്നതോടെ ബ്ലോക്ക് പതിവായിരുന്നു. ഇതിന് പുറമെ ഗതാഗത തടസ്സമുണ്ടാകുന്ന സമയങ്ങളില്‍ വാഹന യാത്രക്കാരുടെ ലൈന്‍ ട്രാഫിക് പാലിക്കാതെയുള്ള  മറികടക്കലും ചുരത്തില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടാക്കിയിരുന്നത്.  പൂര്‍ണമായും ഗതാഗതം നിലയ്ക്കുന്നതിലേക്ക്…

Read More

മണിപ്പൂരിൽ കർശന നിയന്ത്രണങ്ങൾ; 2 ദിവസം കൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംഘർഷ സാഹചര്യം തുടരുന്ന മണിപ്പൂരിൽ നിയന്ത്രണങ്ങൾ തുടരുന്നു. സംഘർഷ സാധ്യത കൂടിയ സ്ഥലങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി.  ഇംഫാലിലാണ് സംഘർഷം വ്യാപിക്കുന്നത്.  അടുത്ത അഞ്ച് ദിവസത്തേക്ക് മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഒരാഴ്ചയ്ക്കിടെ മണിപ്പൂരിൽ വിവിധയിടങ്ങൾ ഉണ്ടായ ആക്രമങ്ങളിൽ 15 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഗവർണർ ആശങ്ക രേഖപ്പെടുത്തി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജഭവന് സുരക്ഷ വർധിപ്പിച്ചു….

Read More

കുവൈത്തിൽ ഭി​ന്ന​ശേ​ഷി​ക്കാ​രെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്ക് രാ​ജ്യം വി​ട്ടുനി​ൽ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

കുവൈത്തിൽ ഭിന്നശേഷിക്കാരായ പൗരന്മാരെ പരിചരിക്കുന്നവർക്ക് 45 ദിവസത്തിലധികം രാജ്യം വിട്ടുനിൽക്കുന്നതിന് നിയന്ത്രണം. എന്നാൽ, ചികിത്സയുടെ ഭാഗമായി 45 ദിവസത്തിലധികം വിദേശത്ത് കഴിയുന്നതിന് പുതിയ തീരുമാനം ബാധകമല്ല. സാമൂഹിക, കുടുംബ-ശിശു ക്ഷേമകാര്യ മന്ത്രി ഡോ. അംത്താൽ അൽ ഹുവൈലയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. നിർദേശം അനുസരിച്ച്, പരിചരണത്തിനായി നിയോഗിക്കപ്പെട്ട വ്യക്തികളും ഡ്രൈവർമാരും രാജ്യത്തിന് പുറത്ത് പോവുകയാണെങ്കിൽ 45 ദിവസത്തെ കാലാവധിക്കുള്ളിൽ തിരികെയെത്തുമെന്ന സത്യവാങ്മൂലം നൽകണം. അതോടൊപ്പം പോർട്ട് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള വാർഷിക സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെയും റസിഡൻസ് പെർമിറ്റിന്റെയും പകർപ്പുകൾ…

Read More

പാലക്കാട്ടെ ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം; വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തിവെച്ചു

മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടർ മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തി. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യ ഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള യാത്രകൾക്ക് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ (ജൂലൈ 30 മുതൽ ആഗസ്ത് 2 വരെ) നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനവും ആഗസ്ത് രണ്ട് വരെ പൂർണ്ണമായും…

Read More

ഗാർഹിക തൊഴിലാളികൾ ഖത്തർ വിടുന്നതിന് നിയന്ത്രണം ; നിർദേശങ്ങളുമായി ശൂറാ കൗ​ൺ​സി​ൽ

ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് രാ​ജ്യം വി​ടു​ന്ന​തി​ന് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ശൂ​റ കൗ​ൺ​സി​ൽ സ​ര്‍ക്കാ​റി​ന് നി​ർ​ദേ​ശം സ​മ​ര്‍പ്പി​ച്ചു. രാ​ജ്യം വി​ടു​ന്ന​തി​ന് അ​ഞ്ചു ദി​വ​സം മു​മ്പ് മെ​ട്രാ​ഷ് വ​ഴി അ​പേ​ക്ഷ ന​ല്‍ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന നി​ര്‍ദേ​ശം. തൊ​ഴി​ലു​ട​മ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം വി​ടാ​നാ​കി​ല്ല, ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ല്‍ തൊ​ഴി​ലാ​ളി​ക്ക് ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ളെ സ​മീ​പി​ക്കാം. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശൂ​റ കൗ​ണ്‍സി​ല്‍ സ​ര്‍ക്കാ​റി​ന് മു​ന്നി​ല്‍ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കു​ന്ന​ത്. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്റേ​ണ​ല്‍ ആ​ൻ​ഡ് എ​ക്സ്റ്റേ​ണ​ല്‍ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍ട്ടി​ന്റെ…

Read More

വളർത്തു മൃഗങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് നിയന്ത്രണം ; നടപടിയുമായി ചെന്നൈ കോർപറേഷൻ

ചെന്നൈ വളർത്തുമൃഗങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് നിയന്ത്രണ​ങ്ങളേർപ്പെടുത്തി ചെന്നൈ കോർപ്പറേഷൻ. അടുത്തിടെ നഗരത്തി​ലെ പാർക്കിൽ വെച്ച് അഞ്ചു വയസുകാരിയെ റോട്ട് വീലർ നായ്ക്കൾ അക്രമിച്ചതിനെ തുടർന്നാണ് നടപടി. ​ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ പരിധിയിലെ പൊതുഇടങ്ങളിലും പാർക്കുകളിലും വളർത്തുമൃഗങ്ങളുമായി പ്രത്യേകിച്ച് നായ്ക്കളുമായി പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. പുതുക്കിയ നിയമങ്ങൾ അനുസരിച്ച് പാർക്കിനുള്ളിൽ വളർത്തുമൃഗങ്ങളുമായെത്തുമ്പോൾ അവയെ കെട്ടിയിടണം. ഒരാൾ ഒരേ സമയം ഒരു വളർത്തുമൃഗത്തെ മാത്രമേ പാർക്കിലേക്ക് കൊണ്ടുവരാവു. പെറ്റ് ലൈസൻസും നിർബന്ധമാക്കിയിട്ടുണ്ടെന്ന് ചെന്നൈ കോർപ്പറേഷൻ അറിയിപ്പിൽ പറയുന്നു. ഞായറാഴ്ചയാണ് ചെന്നൈയിലെ തൗസൻഡ്…

Read More

പകലും രാത്രിയും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; കെഎസ്ഇബി ഇതിൽ നിന്ന് പിന്മാറണം: പ്രതിപക്ഷ നേതാവ്

ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും ജനങ്ങളെ കബളിപ്പിച്ചുകൊണ്ട്  സംസ്ഥാന വ്യാപകമായി അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്നും കെ എസ് ഇ ബി പിന്മാറണമെന്നും സതീശൻ ആവശ്യപ്പെട്ടു. അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ഉമ്മന്‍…

Read More

തൃശൂർ പൂരത്തിന് ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണം; ഹൈക്കോടതി

തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ലെന്നും ഇക്കാര്യങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു. ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. കഠിനമായ ചൂടാണ് കേരളത്തിലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് നിർദേശിക്കുന്നത് എന്ന് കോടതി പറഞ്ഞു. നേരത്തെ 50 മീറ്റർ…

Read More