എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ; ശരദ് പവാറിന് രാജിക്കത്ത് കൈമാറി

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തിൽ പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് പ്രമേയത്തിലൂടെ ഏകകണ്‌ഠേന…

Read More

ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ്; നിയമപരമായി രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

ലൈംഗീക പീഡന കേസില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ട മുകേഷ് എംഎൽഎയെ പൂർണ്ണമായി പിന്തുണയ്ക്കാതെ സിപിഎമ്മിലെ വനിതാ നേതാക്കൾ. ലൈംഗീക പീഡന കേസില്‍ മുകേഷ് എംഎൽഎക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും വ്യക്തമാക്കി. അതേ സമയം ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി ചൂണ്ടിക്കാട്ടി.   മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ എന്നും…

Read More

പാലക്കാട് പ്രതിഷേധിച്ച് ബിജെപി നേതാക്കൾ; 9 കൗൺസിലർമാർ സംസ്ഥാന നേതൃത്വത്തിന് രാജി കത്ത് നൽകും

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി ദേശീയ കൌൺസിൽ അംഗം അടക്കം നേതാക്കൾ. പാലക്കാട് മുൻസിപ്പൽ കൗൺസിലർമാർ ഉൾപ്പെടെ രാജി സന്നദ്ധത അറിയിച്ചു. 9 കൗൺസിലർമാർ നാളെ ബിജെപി സംസ്ഥാന നേതൃത്വത്തിന് രാജി കത്ത് നൽകും. വിമത യോഗത്തിൽ പങ്കെടുത്ത കൗൺസിലർമാർ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. മാനദണ്ഡങ്ങൾ തെറ്റിച്ചാണ് തെരഞ്ഞെടുപ്പെന്നാണ് ആക്ഷേപം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തി ഏകപക്ഷീയമായി…

Read More

യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് അൻവര്‍ സഞ്ചരിക്കുന്നത്; നിലമ്പൂരിൽ എൽഡിഎഫിന്‍റെ കരുത്തനായ സ്ഥാനാർത്ഥി മത്സരിക്കും: എ വിജയരാഘവൻ

യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പിവി അൻവര്‍ സഞ്ചരിക്കുന്നതെന്നും  സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നക്രമിക്കാൻ നടത്തിയ പരിശ്രമങ്ങൾ നോക്കിയാൽ അത് മനസിലാകുമെന്നും സിപിഎം നേതാവ് എ വിജയരാഘവൻ പറഞ്ഞു. അൻവറിന്‍റെ സമരം ഉദ്ഘാടനം ചെയ്യാൻ എത്തിയത് മുഹമ്മദ് ബഷീർ ആണ്. യുഡിഎഫ് തിരക്കഥയിൽ അൻവര്‍ പറയുന്നതാണ് ഇതൊക്കെ. അതിന്‍റെ ലക്ഷ്യവും കൃത്യമാണ്. ഇടതുപക്ഷത്തെ രാഷ്ട്രീയമായി തോൽപ്പിക്കാൻ കഴിയാത്തതുകൊണ്ട് യുഡിഎഫ്  ആസൂത്രണം ചെയ്തതാണിത്. അമേരിക്കയിൽ ഉണ്ടായ തീപിടിത്തം ഇവിടെയായിരുന്നെങ്കിൽ അത് പിണറായി വിജയൻ ചെയ്തതാണെന്ന് പിവി അൻവര്‍ പറയുമായിരുന്നു….

Read More

മന്ത്രി സജി ചെറിയാനെ രാജിവെപ്പിക്കണം; മോദിയെ ഭരണഘടനയുടെ മഹത്വം പഠിപ്പിക്കുന്നവരാണ് സിപിഎമ്മുകാർ: വി മുരളീധരന്‍

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതില്‍ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍  സജി ചെറിയാനെ മുഖ്യമന്ത്രി അടിയന്തരമായി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി നേതാവ്  വി മുരളീധരൻ ആവശ്യപ്പെട്ടു. പോലീസ് റിപ്പോർട്ട് തന്നെ ഹൈക്കോടതി തള്ളി.. അന്ന് രാജി വെക്കാൻ ഉണ്ടായ സാഹചര്യം ഇപ്പോഴും തുടരുന്നു.കേരള പോലീസ് തെറ്റ് തേച്ച് മായ്ച്ചു കളഞ്ഞു.ഈ സ്ഥിതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തണം.നരേന്ദ്ര മോഡിയെ ഭരണഘടനയുടെ അന്തസത്ത പഠിപ്പിക്കുന്നവർരാണ് സിപിഎമ്മുകാർ. രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ രാജിവെപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു ചൂരൽ…

Read More

‘എല്ലാം കഴിഞ്ഞ് രാജി കൊണ്ട് പരിഹാരമാകുമോ?, പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’; വിഡി സതീശൻ

കണ്ണൂരിൽ എഡിഎം നവീൻ കുമാറിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനരോഷം ഭയന്നാണ് രാജി. അതു കൊണ്ട് കാര്യമില്ലെന്നുംം സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ക്ഷണിക്കപ്പെടാതെ എത്തി, പിന്നെ വാക്കുകൾ കൊണ്ട് ഒരു മനുഷ്യ ജീവൻ അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ? ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവൻ തിരിച്ച് കൊടുക്കാൻ ആകുമോ? എന്നും സതീശൻ ചോദിച്ചു. നവീൻ ബാബുവിന്റെ…

Read More

പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടത്; രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെ: കെ.എം ഷാജി

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടതെന്നും ,രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെയെന്നും മുസ്ലിം ലീഗ് നേതാവ്  കെ.എം ഷാജി പറഞ്ഞു.ഓഫീസിലെ ആളുകൾ മാറിയാൽ, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടുo. ശിവ ശങ്കർക്ക് പകരം ശശിയെ കിട്ടിയാ പോലെ,. കൊള്ളരുതായ്മ ചെയ്യാൻ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ സമരങ്ങൾക്കു വീര്യo പോര എന്ന വിമർശനം ഉണ്ടെകിൽ, പരിശോധിക്കപ്പെടണം. സമരവീര്യം അല്ല, നിലവിലെ…

Read More

ധാർമികത ഉണ്ടെങ്കിൽ മുകേഷ് എംഎൽഎസ്ഥാനം രാജിവയ്ക്കണം: ചെന്നിത്തല

ലൈംഗീകാരോപണ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ വിട്ട സാഹചര്യത്തില്‍ ധാർമികത ഉണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല. മുകേഷിന്‍റെ  അറസ്റ്റില്‍ നിയമം നിയമത്തിന്‍റെ  വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജി തീരുമാനം എടുക്കേണ്ടത് മുകേഷ് എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി പറഞ്ഞു.ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

Read More

അതിഷിക്കെതിരായ പരാമർശം; സ്വാതി മലിവാളിനോട് രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്‌മി

നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരായ പരാമർശത്തിന് പിന്നാലെ പാർട്ടി എംപി സ്വാതി മലിവാളിനോട് രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്‌മി. അതിഷിയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സ്വാതി മലിവാൾ രംഗത്തെത്തിയിരുന്നു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കൾ എന്നായിരുന്നു സ്വാതിയുടെ വിമർശനം. ‘ഡൽഹിക്ക് അത്രമേൽ ദൗർഭാഗ്യകരമായ ദിനമാണ് ഇന്ന്. അതിഷിയെ പോലൊരു സ്‌ത്രീയെ ഡൽഹി മുഖ്യമന്ത്രിയാക്കാൻ പോകുന്നു. ഭീകരവാദിയായ അഫ്‌സൽ ഗുരുവിനെ വധശിക്ഷയിൽ…

Read More

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കെജ്‌രിവാള്‍ പ്രഖ്യാപനം നടത്തിയത്. രണ്ടുദിവസത്തിനകം രാജിവെക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. രണ്ടുദിവസം കഴിഞ്ഞാല്‍, ഞാന്‍ മുഖ്യമന്ത്രി പദം രാജിവെയ്ക്കും. ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കി. എനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയിൽനിന്നും എനിക്ക് നീതിലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ ഞാന്‍ ഇനി…

Read More